നിവിനും വിജയ് സേതുപതിയും മാത്രമല്ല, ചിയാൻ, രശ്‌മിക...; ജൂഡിന്റെ തമിഴ് അരങ്ങേറ്റം വമ്പൻ സെറ്റപ്പിൽ?

പാൻ ഇന്ത്യൻ ലെവലിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് സൂചന.
നിവിനും വിജയ് സേതുപതിയും മാത്രമല്ല, ചിയാൻ, രശ്‌മിക...; ജൂഡിന്റെ തമിഴ് അരങ്ങേറ്റം വമ്പൻ സെറ്റപ്പിൽ?

ഇന്ത്യയിലെ മുൻനിര സിനിമ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ജൂഡ് ആന്തണി ജോസഫുമായി ഒന്നിക്കുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ നിവിൻ പോളിയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ ചിത്രത്തിലെ താരനിര അതുകൊണ്ട് അവസാനിക്കുന്നില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

ചിയാൻ വിക്രം, കന്നഡ താരം കിച്ച സുദീപ്, തെന്നിന്ത്യൻ നായിക രശ്‌മിക മന്ദാന തുടങ്ങിയവരും സിനിമയുടെ ഭാഗമാകുമെന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പാൻ ഇന്ത്യൻ ലെവലിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് സൂചന. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

2018ന്റെ ഗംഭീര വിജയത്തിന് ശേഷം ജൂഡ് ഒരുക്കുന്ന ചിത്രമാണിത്. റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾ കൊണ്ട് 100 കോടി ക്ലബ്ബിൽ സിനിമ ഇടം നേടിയിരുന്നു. സീതാ രാമം, പുഷ്പ, പൊന്നിയിൻ സെൽവൻ 2, കബ്സ തുടങ്ങിയ സിനിമകൾ ഒരുക്കിയ നിർമ്മാണ കമ്പനിയാണ് ലൈക്ക പ്രൊഡക്ഷൻസ്. രജനികാന്തിന്റെ 170-ാം ചിത്രം 'തലൈവർ 170', 'ഇന്ത്യൻ 2', ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാം' തുടങ്ങിയവയാണ് ലൈക്കയുടെ വരുംകാല പ്രൊജക്റ്റുകൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com