'ഓപ്പൺഹൈമറിൽ ഇഷ്ടമായത് ഭഗവദ്ഗീത രംഗം'; ഏറെ പ്രിയപ്പെട്ടതെന്ന് കങ്കണ

തന്റെ പ്രിയപ്പെട്ട ഭാഗം ഭഗവദ്ഗീതയെയും വിഷ്ണുവിനെയും കുറിച്ചുള്ള പരാമർശമാണ് എന്നും കങ്കണ വീഡിയോയിൽ പറഞ്ഞു.
'ഓപ്പൺഹൈമറിൽ ഇഷ്ടമായത് ഭഗവദ്ഗീത രംഗം'; ഏറെ പ്രിയപ്പെട്ടതെന്ന് കങ്കണ

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'ഓപ്പൺഹൈമർ' എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഏറെ വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്. ചിത്രത്തിലെ ഒരു രംഗത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഒരു കഥാപാത്രം ഭഗവദ്ഗീതയിലെ രണ്ടു വരികൾ വായിക്കുന്നതാണ് ഒരുവിഭാഗം വിവാദമാക്കിയത്. എന്നാൽ ആ രംഗമാണ് തനിക്ക് ഏറ്റവും ഇഷ്ടമായത് എന്ന് പറയുകയാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ മുഖാന്തരമാണ് നടി സിനിമയെക്കുറിച്ച് പറഞ്ഞത്.

'രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കയ്ക്ക് വേണ്ടി അണുബോംബ് നിർമ്മിച്ച ഒരു ജൂത ഭൗതികശാസ്ത്രജ്ഞന്റെ കഥയാണിത്. അയാൾ ഒരു കമ്മ്യൂണിസ്റ്റാണെന്ന് അവർ കരുതുന്നു. അദ്ദേഹം സോവിയറ്റ് യൂണിയന്റെ ഏജന്റായിരിക്കുമെന്നും ദേശവിരുദ്ധനാണെന്നും അമേരിക്കക്കാർ കരുതുന്നു. അത് തെറ്റാണെന്ന് തെളിയിക്കാൻ, തന്റെ ദേശീയത തെളിയിക്കാൻ, ഓപ്പൺഹൈമർ അവർക്കായി ആണവശക്തി സൃഷ്ടിക്കുന്നു. പക്ഷേ, ഇതിനിടയിൽ, മാനവികത അയാളെ വെല്ലുവിളിക്കുന്നു, അത് ഒരു മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. ഇത് സങ്കീർണ്ണമാണ്, പക്ഷേ നോളന്റെ സിനിമകളുടെ ഭംഗി അതാണ്,' കങ്കണ പറയുന്നു.

തന്റെ പ്രിയപ്പെട്ട ഭാഗം ഭഗവദ്ഗീതയെയും വിഷ്ണുവിനെയും കുറിച്ചുള്ള പരാമർശമാണ് എന്നും കങ്കണ വീഡിയോയിൽ പറഞ്ഞു. 'ക്രിസ്റ്റഫർ നോളന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച സൃഷ്ടി എന്നാണ് കങ്കണ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. 'നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമ... അത് അവസാനിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സിനിമാറ്റിക് ഓർഗാസം പോലെയായിരുന്നു... അതിമനോഹരം!!,' എന്നും നടി കുറിച്ചു.

ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി ഓപ്പൺഹൈമർ പ്രദർശനം തുടരുകയാണ്. 73.15 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഈ ആഴ്ച്ച നേടിയത്. ക്രിസ്റ്റഫർ നോളന്റെ എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ മൂന്നാമത്തെ ചിത്രമാവുകയാണ് ഓപ്പൺഹൈമർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com