'വിളിച്ചോളൂ പാൻ ഇന്ത്യനെന്ന്'; ഡിക്യുവിന്റെ 'കാന്താ' എത്തുന്നു, ഒപ്പം റാണ ദഗ്ഗുബാട്ടിയും

'ലൈഫ് ഓഫ് പൈ'യിൽ സഹ സംവിധായകനായി പ്രവർത്തിച്ച സെൽവമണി സെൽവരാജ് ആണ് ചിത്രമൊരുക്കുന്നത്.
'വിളിച്ചോളൂ പാൻ ഇന്ത്യനെന്ന്'; ഡിക്യുവിന്റെ 'കാന്താ' എത്തുന്നു, ഒപ്പം റാണ ദഗ്ഗുബാട്ടിയും

മലയാളത്തിന്റെ ഡിക്യു 40-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ദുൽഖർ സൽമാന്റെ നിരവധി സിനിമകളുടെ അപ്ഡേറ്റുകളും വന്നിരുന്നു. ഇപ്പോഴിതാ നടൻ നായകനാകുന്ന പുതിയ പാൻ ചിത്രത്തിന്റെ പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ പേര് 'കാന്താ' എന്നാണ്. 'ലൈഫ് ഓഫ് പൈ'യിൽ സഹ സംവിധായകനായി പ്രവർത്തിച്ച സെൽവമണി സെൽവരാജ് ആണ് ചിത്രമൊരുക്കുന്നത്. സിനിക്വസ്റ്റ് സാൻ ജോസ് ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക അവാർഡ് നേടിയ 'നിള' (2016) എന്ന ചിത്രമാണ് സംവിധായകൻ മുമ്പ് ഒരുക്കിയത്. അദ്ദേഹത്തിന്റെ ദ ഹണ്ട് ഫോർ വീരപ്പൻ എന്ന ഡോക്യുമെന്ററി പരമ്പര ഓഗസ്റ്റ് 4-ന് നെറ്റ്ഫ്ലിക്സിൽ റിലീസിന് ഒരുങ്ങുകയാണ്.

ദുൽഖറിന്റെ വേഫേറെർ ഫിലിംസും റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ പ്രമേയത്തെയെക്കുറിച്ചും മറ്റു കഥാപാത്രങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭ്യമല്ലെങ്കിലും ദുൽഖറിന്റെ ഇതുവരെ കാണാത്ത തരം കഥാപാത്രമായിരിക്കും സിനിമയിലേത് എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ദുൽഖർ ചിത്രത്തിന്റെ പേരും പ്രഖ്യാപിച്ചിരുന്നു. ‘ലക്കി ഭാസ്കർ’ എന്നാണ് സിനിമയുടെ പേര്. ചിത്രം നിർമ്മിക്കുന്നത് സിത്താര എന്റെർറ്റൈൻമെന്റ്സാണ്. ജിവി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതമൊരുക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com