ആരാധകർക്ക് ബെർത്ത്ഡെ സർപ്രൈസ്; 'സൂര്യ 43'ൽ പ്രധാന കഥാപാത്രമാകാൻ ഡിക്യു

ആരാധകർക്ക് ബെർത്ത്ഡെ സർപ്രൈസ്; 'സൂര്യ 43'ൽ പ്രധാന കഥാപാത്രമാകാൻ ഡിക്യു

ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല

നാഷണൽ അവാർഡ് ചിത്രം 'സുററൈ പോട്ര്' എന്ന സിനിമയ്ക്ക് ശേഷം സുധ കൊങ്കരയും സൂര്യയും ഒന്നിക്കുന്നുവെന്ന വാർത്ത മുൻപെത്തിയിരുന്നു. സംവിധായിക തന്നെയാണ് ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാൽ സിനിമയ്ക്ക് മറ്റൊരു അപഡേറ്റ് കൂടിയിപ്പോൾ എത്തുകയാണ്. സൂര്യ 43-ൽ ദുൽഖർ സൽമാനും ഭാ​ഗമാകുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല.

സൂര്യയുടെ നിർമ്മാണ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റാണ് ചിത്രം ഒരുക്കുന്നത്. 2ഡി തന്നെയാകും ഔദ്യോ​ഗികമായി പ്രഖ്യാപിക്കുക എന്നാണ് വിവരം. ചിത്രത്തിന് സം​ഗീതമൊരുക്കുന്നത് ജി വി പ്രകാശാണ്. ജി വിയുടെ നൂറാമത്തെ ചിത്രമാണ് സുധ കൊങ്കരയ്ക്കൊപ്പമെന്ന് നേരത്തെ അറിയിച്ചിരുന്നു. 'ജി വി 100 ലെറ്റ്സ് ​ഗോ' എന്ന ഹാഷ് ടാ​ഗും വൈറലാണ്.

സൂര്യയുടെ ജന്മദിനമായ ജൂലൈ 23-ന് ചിത്രം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു വിവരം. എന്നാൽ അതുണ്ടായില്ല. വരും ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com