തിരുവനന്തപുരം ജില്ലക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകളുമായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ

തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം ജൂലൈ 26നാണ്
തിരുവനന്തപുരം ജില്ലക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകളുമായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ

തിരുവനന്തപുരം: കിടപ്പുരോഗികൾക്ക് ആശ്വാസമാകുന്ന മമ്മൂട്ടിയുടെ ആ 'ശ്വാസം' പദ്ധതി തിരുവനന്തപുരത്തും. മമ്മൂട്ടിയുടെ ചാരിറ്റി ഫൗണ്ടേഷനായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം വെട്ടിയാട് എംജിഎം സ്കൂളിൽ ജൂലൈ 26ന് മന്ത്രി ജി ആർ അനിൽ നിർവ്വഹിക്കും. കെയർ ആൻഡ് ഷെയർ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ ചടങ്ങിന് അധ്യക്ഷത വഹിക്കും.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കിടപ്പ് രോഗികൾക്കും അവരെ ശുശ്രൂഷിക്കുന്ന വൃദ്ധ മന്ദിരങ്ങൾക്കും പാലിയേറ്റിവ് സൊസൈറ്റിക്കൾക്കുമായി മുപ്പത്തിലധികം അപേക്ഷകൾ ലഭിച്ചിരുന്നതിൽ നിന്നാണ് അർഹരായ പതിമൂന്ന് സ്ഥാപനങ്ങളെ കണ്ടെത്തിയതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ എസ്എഫ്സി അറിയിച്ചു. കഴിഞ്ഞ മാസം ആ'ശ്വാസം' പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മമ്മൂട്ടി കൊച്ചിയിൽ നിർവ്വഹിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ മുണ്ടക്കൽ ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സോസൈറ്റിക്കും വേറ്റിനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിനും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കൈമാറിയാണ് തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം നടക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com