കുതിപ്പിൽ 'മാവീരൻ'; രണ്ടാം ദിവസം നേടിയത്

2023ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ തമിഴ്നാട്ടിലെ അഞ്ചാമത്തെ മികച്ച ഓപ്പണിങ്ങാണ് മാവീരന്
കുതിപ്പിൽ 'മാവീരൻ'; രണ്ടാം ദിവസം നേടിയത്

കോളിവുഡ് നിർമ്മാതാക്കൾക്ക് മിനിമം ഗാരന്റി ഉറപ്പിക്കാവുന്ന താരമാണ് ശിവകാർത്തികേയൻ. മഡോണി അശ്വിനൊപ്പം ചേർന്ന് പതിവ് പ്രണയ ട്രാക്ക് മാറ്റിയപ്പോൾ കരിയറിലെ കുതിപ്പ് ഒന്നുകൂടി ഉറപ്പിക്കുകയാണ് താരം. ജൂലൈ 14ന് തിയേറ്ററുകളിലെത്തിയ 'മാവീരൻ' മികച്ച ഓപ്പണിങ് കളക്ഷനാണ് നേടിയത്. രണ്ടാം ദിവസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ബോക്സ് ഓഫീസ് ഹിറ്റിലേയ്ക്കാണ് മാവീരൻ്റെ യാത്ര എന്ന് വ്യക്തമാണ്.

7.1 കോടി രൂപയാണ് മാവീരൻ്റെ ആദ്യ ദിവസത്തെ തമിഴ്‌നാട്ടിലെ കളക്ഷൻ. രണ്ടാം ദിവസം 9.34 കോടി നേടിയാണ് പ്രദർശനമവസാനിപ്പിച്ചതെന്ന് ട്രേഡ് ട്രാക്കർ മനോബാല ട്വീറ്റ് ചെയ്യുന്നു. സ്പെഷ്യൽ ഷോകളോ ഫാൻസ് ഷോകളോ ഇല്ലാതെ തുടങ്ങിയിട്ടും ആദ്യ പ്രദർശനങ്ങളിലെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി തുടർന്നുള്ള ഷോകൾക്ക് ഗുണകരമായി.

മാവീരൻ എന്ന സൂപ്പർഹീറോ കഥാപാത്രത്തെ വരയ്ക്കുന്ന കാർട്ടൂണിസ്റ്റ് ആണ് സിനിമയിലെ ശിവകാർത്തികേയൻ കഥാപാത്രം. സംവിധായകൻ എസ് ശങ്കറിന്റെ മകള്‍ അദിതി ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിവകാർത്തികേയൻ സ്വന്തം ബാനറിൽ നിർമ്മിച്ച ചിത്രം തമിഴ്‍നാട്ടിൽ വിതരണം ചെയ്യുന്നത് ഉദയ‍നിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജയിന്റ് മൂവീസാണ്. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com