മൃണാൾ താക്കൂർ തമിഴിലേയ്ക്ക്; ശിവകാർത്തികേയൻ-എ ആർ മുരുഗദോസ് ചിത്രത്തിൽ നായികയാകും

മൃണാളിനായി സ്ക്രീൻ ടെസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം
മൃണാൾ താക്കൂർ തമിഴിലേയ്ക്ക്; ശിവകാർത്തികേയൻ-എ ആർ മുരുഗദോസ് ചിത്രത്തിൽ നായികയാകും

ശിവകാർത്തികേയനെ നായകനാക്കി ആക്ഷൻ എന്റർടെയ്നർ ഒരുക്കുകയാണ് എ ആർ മുരുഗദോസ്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും, നായികാ കഥാപാത്രത്തെ അവതരിപ്പിക്കാൻ ബോളിവുഡ് താരം മൃണാൾ താക്കൂറിനെ സമീപിച്ചതായാണ് വിവരം.

ചിത്രത്തിലെ കഥാപാത്രത്തിന് മൃണാൾ അനുയോജ്യയാണെന്നാണ് അണിയറപ്രവർത്തകരുടെ വിലയിരുത്തൽ. മൃണാളിനായി സ്ക്രീൻ ടെസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഇടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരികയാണ്. 2014ൽ പുറത്തിറങ്ങിയ 'മാൻ കരാട്ടെ'യാണ് മുരുഗദോസിനൊപ്പം ശിവകാർത്തികേയൻ ഒന്നിച്ച മുൻ ചിത്രം. നാനി നായകനാകുന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുകയാണ് മൃണാൾ ഇപ്പോൾ.

2020ൽ പുറത്തിറങ്ങിയ 'ദർബാർ' ആണ് മുരുഗദോസ് അവസാനം സംവിധാനം ചെയ്ത ചിത്രം. രജനികാന്ത്, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ സിനിമ തിയേറ്ററുകളിൽ പരാജയമായിരുന്നു. ശേഷം 'രാങ്കി', 'ഓഗസ്റ്റ് 16 1947' എന്നീ ചിത്രങ്ങൾ നിർമ്മിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com