സൂര്യ ബെർത്ത് ഡേ സ്പെഷ്യൽ; 'വാരണം ആയിരം' റീ-റിലീസിനെത്തുന്നു

സൂര്യ ബെർത്ത് ഡേ സ്പെഷ്യൽ; 'വാരണം ആയിരം' റീ-റിലീസിനെത്തുന്നു

തമിഴ് സിനിമയിലെ റൊമാന്റിക് ഹീറോ, എക്സ്പ്രഷൻ കിം​ഗ് എന്നൊക്കെ വിശേഷിപ്പിക്കാം സൂര്യയെ. നടന്റെ എവർ ​ഗ്രീൻ ചാർട്ടിൽ ഇടം നേടിയിട്ടുള്ള ചിത്രം 'വാരണം ആയിരം' ഇപ്പോൾ വീണ്ടും ആ​ഗോളതലത്തിൽ റിലീസിനെത്തുകയാണ്. ജൂലൈ 23, നടന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് റിലീസ് ചെയ്യുന്നത്. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് പ്രതികരണമറിയിച്ചെത്തിയിരിക്കുന്നത്.

ഇന്ത്യയിൽ ജൂലൈ 21-നും മറ്റ് രാജ്യങ്ങളിൽ ജൂലൈ 19-നുമാണ് ചിത്രം റിലീസ് ചെയ്യുക. സൂര്യയുടെ കരിയറിനെ അടയാളപ്പെടുത്തിയ ചിത്രമാണ് വാരണം ആയിരം. 2008-ൽ ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യ, കൃഷ്ണ എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് താരം എത്തിയത്. ഒപ്പം സിമ്രാൻ, സമീറ റെഡ്ഡി, ദിവ്യ സ്പന്ദന തുട‌ങ്ങിയവരും നായികമാരായി.

ചിത്രത്തിലെ ​ഗാനങ്ങളെല്ലാം ഇന്നും ട്രെൻഡിം​ഗ് ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളതാണ്. ഹാരിസ് ജയരാജ് ആണ് സം​ഗീത സംവിധാനം. കങ്കുവ ആണ് സൂര്യയൂടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. സൂര്യയുടെ 42-മത് ചിത്രമാണ് കങ്കുവ. എസ് ജെ സൂര്യ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം 3-ഡിയിലാണ് ഒരുങ്ങുന്നത്. അന്‍പത് ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായ ചിത്രം 2024 ന്റെ തുടക്കത്തിൽ തിയ്യേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com