'ഞാനൊരു വലിയ നടനല്ല, പ്രണവിനോ ദുൽഖറിനോ മേലുള്ള ഭാരം എന്റെ മകനുണ്ടാകില്ല'; സുരേഷ് ഗോപി

അച്ഛൻ തനിക്ക് ഇത്തരം സമ്മർദ്ദങ്ങൾ തന്നിട്ടില്ലെന്ന് ഗോകുലും പറഞ്ഞു
'ഞാനൊരു വലിയ നടനല്ല, പ്രണവിനോ ദുൽഖറിനോ മേലുള്ള ഭാരം എന്റെ മകനുണ്ടാകില്ല'; സുരേഷ് ഗോപി

മമ്മൂട്ടി, മോഹൻലാൽ പോലുള്ള താരങ്ങളുടെ മക്കൾ സിനിമയിൽ അഭിനയിക്കുമ്പോൾ ഉണ്ടാകുന്ന പ്രതീക്ഷയുടെ ഭാരം തന്റെ മകനുമേൽ ഇല്ലെന്ന് സുരേഷ് ഗോപി. താനൊരു വലിയ നടനല്ല എന്നതാണ് ഇതിന് കാരണമെന്നും താരം പറയുന്നു. മകൻ ഗോകുൽ സുരേഷിനൊപ്പം ഒരു ഓൺലൈൻ മാധ്യമത്തിന് മുമ്പ് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

'ഞാൻ എളിമ കാണിക്കുകയല്ല. പക്ഷേ, യേശുദാസിൻ്റെ മകൻ പാടുന്നു എന്ന് പറയുമ്പോൾ വിജയ്ക്ക് ഉണ്ടാകുന്ന ഭാരം, മമ്മൂട്ടിയുടെ മകൻ അഭിനയിക്കുന്നു എന്ന് പറയുമ്പോൾ ദുൽഖറിനുള്ള ഭാരം, പ്രണവിനുള്ള ഭാരം അതെന്തായാലും ഗോകുലിനുണ്ടാകില്ല. കാരണം അത്രയും വലിയ നടനല്ല ഞാൻ,' സുരേഷ് ഗോപി പറഞ്ഞു.

അച്ഛൻ തനിക്ക് ഇത്തരം സമ്മർദ്ദങ്ങൾ തന്നിട്ടില്ലെന്ന് ഗോകുലും പറയുന്നുണ്ട്. 'അച്ഛൻ സ്വന്തം കരിയറിൽ ഇങ്ങനെയുള്ള സമ്മർദ്ദങ്ങളിലൊന്നും പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ യാതൊരുവിധ സമ്മർദ്ദവും ഞങ്ങൾക്കും തന്നിട്ടില്ല. തനിക്ക് പ്രേക്ഷകരോട് ഉത്തരവാദിത്തമുണ്ട്, അത് നിറവേറ്റണമെന്ന് എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല,' ഗോകുൽ സുരേഷ് പറഞ്ഞു.

അതേസമയം, ദുൽഖർ സൽമാൻ നായകനാകുന്ന 'കിംഗ് ഓഫ് കൊത്ത'യാണ് ഗോകുലിന്റെതായി അണിയറയിലുള്ള പുതിയ ചിത്രം. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി ഒരുക്കുന്ന ചിത്രം, ഓണം റിലീസായി തിയേറ്ററുകളിലെത്തും. മിഥുൻ മാനുവൽ തോമസ് തിരക്കഥയൊരുക്കി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന 'ഗരുഡൻ', 'ചിന്താമണി കൊലക്കേസി'ന്റെ രണ്ടാം ഭാഗം 'എൽകെ' എന്നിവയാണ് അണിയറയിലുള്ള സുരേഷ് ഗോപി ചിത്രങ്ങൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com