'നായകന്' ശേഷം കമൽ, 'ചെക്ക ചിവന്ത വാന'ത്തിന് ശേഷം ചിമ്പു; മണിരത്നത്തിനൊപ്പം രണ്ടാം സംഗമത്തിന് താരങ്ങൾ

ഡെസിംഗ് പെരിയസ്വാമിക്കൊപ്പം 'എസ്ടിആർ 48' ആണ് അണിയറയിലുള്ള സിലമ്പരസൻ ചിത്രം
'നായകന്' ശേഷം കമൽ, 'ചെക്ക ചിവന്ത വാന'ത്തിന് ശേഷം ചിമ്പു; മണിരത്നത്തിനൊപ്പം രണ്ടാം സംഗമത്തിന് താരങ്ങൾ

ലോകേഷ് കനകരാജിനൊപ്പം കമൽ ഹാസൻ ഒന്നിച്ച 'വിക്ര'മിന് ശേഷം അതേ ആവേശത്തോടെ പുതിയൊരു കമൽ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷം മണിരത്‌നത്തിൻ്റെ ഫ്രെയിമുകളിൽ തിളങ്ങാനൊരുങ്ങുകയാണ് കമൽ ഹാസൻ. യുവതാരം ചിമ്പുവും ചിത്രത്തിന്റെ ഭാഗമാകും എന്നാണ് വിവരം.

ബിഗ് സ്ക്രീനിൽ ആരാധകരെ വിസ്മയിപ്പിക്കാൻ മറക്കാത്ത താരമാണ് ചിമ്പു. ഡെസിംഗ് പെരിയസ്വാമിക്കൊപ്പം 'എസ്ടിആർ 48' ആണ് നിലവിൽ പ്രഖ്യാപിച്ച സിലമ്പരസൻ ചിത്രം. ഇതേ ചിത്രത്തിൽ കമൽ ഹാസൻ അതിഥി താരമാകുമെന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ മണിരത്നം ചിത്രത്തിൽ ചിമ്പുവിന് അതീവ പ്രാധാന്യമുള്ള കഥാപാത്രമാണെന്നാണ് വിവരം.

1987ല്‍ പുറത്തിറങ്ങിയ ‘നായകന്‍’ ആണ് മണിരത്നവും കമൽ ഹാസനും ഒന്നിച്ച മുൻചിത്രം. കമല്‍ ഹാസന്റെ 234-ാം സിനിമയ്ക്ക് 'കെഎച്ച് 234' എന്നാണ് താൽകാലികമായി പേരിട്ടിരിക്കുന്നത്. സിനിമയുടെ തിരക്കഥ പൂർത്തിയാക്കി, ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് മണിരത്നത്തിന്റെ പദ്ധതി. ചിമ്പു സിനിമയുടെ ഭാഗമാകുമെന്ന വാർത്ത ശരിയെങ്കിൽ, മണിരത്നവുമായി ഒന്നിക്കുന്ന രണ്ടാം ചിത്രമാകുമിത്. 2018ൽ പുറത്തിറങ്ങിയ 'ചെക്ക ചിവന്ത വാന'മായിരുന്നു ആദ്യ ചിത്രം.

'എസ്ടിആർ 48'നായുള്ള തയാറെടുപ്പുകളിലാണ് ചിമ്പു ഇപ്പോൾ. പീരിയോഡിക് ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം. ചിത്രത്തിനായി താരം പുതിയ ആക്ഷൻ ടെക്നിക്കുകൾ പഠിക്കുന്നതായാണ് വിവരം. 'എസ്ടിആർ 48'യുടെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com