നോട്ടുനിരോധനം നവം. എട്ടിന്, മൂന്നാം സത്യപ്രതിജ്ഞ ജൂൺ എട്ടിന്; മോദിയുടെ 'എട്ടിന്റെ കളികൾ' വെറുതെയല്ല!

ഇതാദ്യമായല്ല നരേന്ദ്രമോദിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ എട്ട് എന്ന സംഖ്യ പ്രധാനപ്പെട്ടതാവുന്നത്. എട്ട് എന്നത് മോദിക്ക് കേവലമൊരു സംഖ്യ മാത്രമല്ലേ? അല്ലെന്നാണ് ന്യുമറോളജിസ്റ്റുകൾ പറയുന്നത്.
നോട്ടുനിരോധനം നവം. എട്ടിന്, മൂന്നാം സത്യപ്രതിജ്ഞ ജൂൺ എട്ടിന്; മോദിയുടെ 'എട്ടിന്റെ കളികൾ' വെറുതെയല്ല!

ഡൽഹി: മൂന്നാം മോദി സർക്കാർ ജൂൺ 8ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഒരുക്കങ്ങളൊക്കെ തകൃതിയായി നടക്കുകയാണ്. മന്ത്രിസഭാ രൂപീകരണ ചർച്ചകളും ഘടകക്ഷികളുമായുള്ള ഒത്തുതീർപ്പു ചർച്ചകളും പുരോ​ഗമിക്കുന്നുണ്ട്. ഇതിനിടെയാണ് മോദിയുടെ എട്ടിന്റെ കളികൾ ചർച്ചയാകുന്നത്. ഇതാദ്യമായല്ല നരേന്ദ്രമോദിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ എട്ട് എന്ന സംഖ്യ പ്രധാനപ്പെട്ടതാവുന്നത്. എട്ട് എന്നത് മോദിക്ക് കേവലമൊരു സംഖ്യ മാത്രമല്ലേ? അല്ലെന്നാണ് ന്യുമറോളജിസ്റ്റുകൾ പറയുന്നത്.

'​ഗ്രഹനിലയനുസരിച്ച് ശനിയെ പ്രതിനിധീകരിക്കുന്ന സംഖ്യയാണ് എട്ട്. അതിനെ നീതിയുടെ സംഖ്യയായും കണക്കാക്കുന്നു. വേദശാസ്ത്രപ്രകാരം എട്ട് രാജയോ​ഗത്തിന്റെയും സംഖ്യയാണ്. ശനിദശയിലുള്ളവർക്ക് വിജയം വൈകിയേ ഉണ്ടാകൂ എന്നാണ് പറയുക, പക്ഷേ ഈ വിജയം അതിമഹത്തരമായിരിക്കും. അവരുടെ എല്ലാ ശത്രുക്കളും നിഷ്പ്രഭരാകുമെന്നാണ്'- ന്യുമറോളജിസ്റ്റ് രാഹുൽ സിം​ഗ് പറയുന്നു.

ഒന്നാം മോദി സർക്കാരിന്റെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട നടപടികളിലൊന്നായ നോട്ട് നിരോധനം പ്രഖ്യാപിച്ചതും എട്ടാം തീയതിയാണ്. നവംബർ എട്ടിന് രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നോട്ടുനിരോധനം അറിയിച്ചത്. ഡിജിറ്റൽ ഇന്ത്യ ലോഞ്ച് നടന്ന തീയതി 2015 സെപ്തംബർ 26. ഇതിലെ സംഖ്യകൾ കൂട്ടിയാൽ ലഭിക്കുന്ന (2+6, 2+0+1+5) ഒറ്റസംഖ്യയും എട്ട് തന്നെ! മോദിയുടെ ജന്മദിനം സെപ്തംബർ 17 ആണ്. അവിടെയുമുണ്ട് എട്ടിന്റെ സാന്നിധ്യം (1+7).

'ചുരുക്കിപ്പറ‍ഞ്ഞാൽ, എട്ടിന്റെ സ്വാധീനശക്തി നന്നായി അറിയുന്ന മോദി കൃത്യമായി കണക്കുകൂട്ടിയാണ് ജൂൺ എട്ടിന് രാത്രി എട്ട് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്'- രാഹുൽ സിം​ഗ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com