പുതിയ സർക്കാരിൽ കൂടുതല്‍ മന്ത്രിമാരെ ആവശ്യപ്പെടാൻ ടിഡിപി; ബിജെപിയുമായി വിലപേശി സർവ്വകക്ഷികൾ

സ്പീക്കര്‍ സ്ഥാനത്തിന് പുറമേ മൂന്ന് ക്യാബിനറ്റ് സ്ഥാനവും ഒരുസഹമന്ത്രിസ്ഥാനവും ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടേക്കും
പുതിയ സർക്കാരിൽ കൂടുതല്‍ 
മന്ത്രിമാരെ ആവശ്യപ്പെടാൻ ടിഡിപി; ബിജെപിയുമായി വിലപേശി  സർവ്വകക്ഷികൾ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വന്ന സാഹചര്യത്തിൽ എന്‍ ഡി എ സര്‍ക്കാര്‍ രൂപവത്കരണത്തിന് ഓരോ പാര്‍ട്ടികളേയും ഒപ്പം നിര്‍ത്തേണ്ടത് നിര്‍ണായകമാണെന്നിരിക്കെ ബിജെപിയുമായി സംസാരിച്ചു തുടങ്ങി സഖ്യകക്ഷികള്‍. ബുധനാഴ്ച നടക്കാനിരിക്കുന്ന എൻ ഡി എ യോഗത്തില്‍ എല്ലാ ആവശ്യങ്ങളും ഉന്നയിക്കാനാണ് കക്ഷികളുടെ നിലവിലെ തീരുമാനം.

സ്പീക്കര്‍ സ്ഥാനത്തിന് പുറമേ മൂന്ന് ക്യാബിനറ്റ് സ്ഥാനവും ഒരുസഹമന്ത്രിസ്ഥാനവും ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടേക്കും. കൃഷി, ജല്‍ശക്തി, ഐ ടി വകുപ്പുകളില്‍ കേന്ദ്രമന്ത്രിസ്ഥാനത്തിന് പുറമേ ധനകാര്യ സഹമന്ത്രിസ്ഥാനവും ആവശ്യപ്പെട്ടേക്കും. അഞ്ചുമുതല്‍ ആറുവരെ വകുപ്പുകൾ ടി ഡി പി ആവശ്യപ്പെടാനും സാധ്യതയുണ്ട്.

ജൂണ്‍ എട്ട് ശനിയാഴ്ച്ച പുതിയ നരേന്ദ്രമോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്ന് സ്ഥാനമേറ്റെടുത്തേക്കാനും സാധ്യതയുണ്ട്. ലോക്‌സഭ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്.

പുതിയ സർക്കാരിൽ കൂടുതല്‍ 
മന്ത്രിമാരെ ആവശ്യപ്പെടാൻ ടിഡിപി; ബിജെപിയുമായി വിലപേശി  സർവ്വകക്ഷികൾ
മോദി പ്രധാനമന്ത്രി പദത്തിൽ നിന്നും ഔദ്യോഗികമായി രാജി വെച്ചു; രാഷ്ട്രപതിക്ക് രാജി കത്ത് നൽകി

Related Stories

No stories found.
logo
Reporter Live
www.reporterlive.com