LIVE BLOG: ജനവിധി തെളിഞ്ഞു; കഷ്ടിച്ച് മുന്നിലെത്തി എൻഡിഎ, മാജിക്ക് നമ്പറിൽ തെടാനാവാതെ ഇൻഡ്യ മുന്നണി

രാജ്യത്തെ 542 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 292 സീറ്റുകൾ. ഇൻഡ്യ മുന്നണി നേടിയത് 234 സീറ്റുകൾ.
LIVE BLOG: ജനവിധി തെളിഞ്ഞു; കഷ്ടിച്ച് മുന്നിലെത്തി എൻഡിഎ, മാജിക്ക് നമ്പറിൽ തെടാനാവാതെ ഇൻഡ്യ മുന്നണി

അരാജ്യത്തെ 542 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനം ഇന്ന്

ലോക്സഭയിൽ ആകെയുള്ള 543 മണ്ഡലങ്ങളിൽ 542 സീറ്റുകളിലേയ്ക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തിലെ സൂറത്തിൽ എതിരില്ലാതെ വിജയിച്ച ബിജെപി തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പായി തന്നെ അക്കൗണ്ട് തുറന്നിരുന്നു. ഗുജറാത്തിലെ സൂറത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറിയതോടെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാല്‍വോട്ടുകളാണ്. അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. അരമണിക്കൂറിനുള്ളില്‍ത്തന്നെ ലീഡ് നില ലഭ്യമായിത്തുടങ്ങും. രാജ്യത്ത് 64.2 കോടി ആളുകളും കേരളത്തിലെ 2.77 കോടി വോട്ടര്‍മാരില്‍ 1.97 പേരും ഏഴ് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നു. വോട്ടെണ്ണലിന്റെ തത്സമയവിവരങ്ങൾ കൃത്യതയോടെ സമഗ്രമായി ജനങ്ങളിലേക്കെത്തിക്കാൻ റിപ്പോർട്ടർ ടിവിയും റിപ്പോർട്ടർ ഡിജിറ്റലും സജ്ജമാണ്.

മൂന്നാമൂഴം ലക്ഷ്യമിട്ട് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയും മോദി സർക്കാരിന് അന്ത്യം കുറിക്കാൻ ഇൻഡ്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. മോദിക്കെതിരെ 25ലേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇൻഡ്യ സഖ്യത്തിൽ അണിചേർന്നിരുന്നു. രാജ്യത്തെ 542 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റ് നേടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

രാജ്യത്ത് തിരഞ്ഞെടുപ്പ് നടന്നത് ഏഴുഘട്ടങ്ങളിലായി

ഒന്നാംഘട്ടം

  • 102 മണ്ഡലങ്ങള്‍

  • 21 സംസ്ഥാനങ്ങള്‍

  • 2019ലെ ഫലം

  • എന്‍ഡിഎ- 48

  • ഇന്‍ഡ്യ - 46

  • അവിഭക്ത ശിവസേന (UNDIVIDED) 1

  • അവിഭക്ത എന്‍സിപി 1

  • മറ്റുള്ളവര്‍ - 6

  • പോളിങ്ങ് ശതമാനം 2019 : 69.4%

  • പോളിങ്ങ് ശതമാനം 2024 : 66.14%

രണ്ടാംഘട്ടം

  • 88 മണ്ഡലങ്ങൾ

  • 13 സംസ്ഥാനങ്ങൾ

  • 2019ലെ തിരഞ്ഞെടുപ്പ് ഫലം

  • എൻഡിഎ- 58

  • ഇൻഡ്യ- 24

  • മറ്റുള്ളവർ- 2

  • അവിഭക്ത ശിവസേന- 4

  • പോളിങ്ങ് ശതമാനം 2019 : 69.6%

  • പോളിങ്ങ് ശതമാനം 2024 :66.71%

മൂന്നാംഘട്ടം

  • 94 മണ്ഡലങ്ങൾ

  • 12 സംസ്ഥാനങ്ങൾ

  • 2019ലെ തിരഞ്ഞെടുപ്പ് ഫലം

  • എൻഡിഎ- 65

  • ഇൻഡ്യ- 20

  • മറ്റുള്ളവർ- 2

  • അവിഭക്ത ശിവസേന 4

  • അവിഭക്ത എൻസിപി 3

  • പോളിങ്ങ് ശതമാനം 2019 : 68.4%

  • പോളിങ്ങ് ശതമാനം 2024 : 65.68%

നാലാംഘട്ടം

  • 96 മണ്ഡലങ്ങൾ

  • 10 സംസ്ഥാനങ്ങൾ

  • 2019ലെ തിരഞ്ഞെടുപ്പ് ഫലം

  • എൻഡിഎ- 47

  • ഇൻഡ്യ- 12

  • മറ്റുള്ളവർ- 35

  • അവിഭക്ത ശിവസേന- 2

  • പോളിങ്ങ് ശതമാനം 2019 : 68.8%

  • പോളിങ്ങ് ശതമാനം 2024: 69.16%

അഞ്ചാംഘട്ടം

  • 49 മണ്ഡലങ്ങൾ

  • 8 സംസ്ഥാനങ്ങൾ

  • 2019ലെ തിരഞ്ഞെടുപ്പ് ഫലം

  • എൻഡിഎ- 34

  • ഇൻഡ്യ- 6

  • അവിഭക്ത ശിവസേന- 7

  • മറ്റുള്ളവർ- 2

  • പോളിങ്ങ് ശതമാനം 2019 : 61.82%

  • പോളിങ്ങ് ശതമാനം: 62.2%

ആറാംഘട്ടം

  • 57 മണ്ഡലങ്ങൾ

  • 7 സംസ്ഥാനങ്ങൾ

  • 2019ലെ തിരഞ്ഞെടുപ്പ് ഫലം

  • എൻഡിഎ- 45

  • ഇൻഡ്യ- 8

  • മറ്റുള്ളവർ- 4

  • പോളിങ്ങ് ശതമാനം 2019 64.73%

  • പോളിങ്ങ് ശതമാനം 2024 : 63.37%

ഏഴാംഘട്ടം

  • 57 മണ്ഡലങ്ങൾ

  • 8 സംസ്ഥാനങ്ങൾ

  • 2019ലെ തിരഞ്ഞെടുപ്പ് ഫലം

  • എൻഡിഎ- 30

  • ഇൻഡ്യ- 19

  • മറ്റുള്ളവർ- 8

  • പോളിങ്ങ് ശതമാനം- 2019 :65.3%

  • പോളിങ്ങ് ശതമാനം- 2024 : 63.88%

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മൂന്ന് സീറ്റിൽ മുന്നിൽ

എൻഡിഎയ്ക്ക് 14 സീറ്റിൽ ലീഡ് ഇൻഡ്യ മുന്നണിക്ക് ലീഡ് 19 സീറ്റിൽ 

എൻഡിഎ 101 സീറ്റിൽ ലീഡ് ചെയ്യുന്നു. ഇൻഡ്യ മുന്നണിക്ക് 40 സീറ്റിൽ ലീഡ്. മറ്റുള്ളവർ 10 സീറ്റിൽ മുന്നിൽ നിൽക്കുന്നു

റായ്ബറേലിയിൽ രാഹുൽ ഗാന്ധി മുന്നിൽ

എൻഡിഎ 144 സീറ്റിൽ ലീഡ് ചെയ്യുന്നു. ഇൻഡ്യ മുന്നണിക്ക് 62 സീറ്റിൽ ലീഡ്. മറ്റുള്ളവർ 10 സീറ്റിൽ മുന്നിൽ നിൽക്കുന്നു

എന്‍ഡിഎ 144

  • ബിജെപി 129

  • ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം-2

  • ടിഡിപി-5

ഇന്‍ഡ്യ മുന്നണി-62

  • കോണ്‍ഗ്രസ്-23

  • എസ്പി-13

  • ഡിഎംകെ-11

  • ശിവസേന ഉദ്ദവ് വിഭാഗം-3

  • ആര്‍ജെഡി-2

എൻഡിഎ 181 സീറ്റിൽ ലീഡ് ചെയ്യുന്നു. ഇൻഡ്യ മുന്നണിക്ക് 98 സീറ്റിൽ ലീഡ്

  • എന്‍ഡിഎ 181 ബിജെപി 160 ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം-2 ടിഡിപി-7 ജെഡിയു-6 എന്‍സിപി അജിത് പവാര്‍-2

  • ഇന്‍ഡ്യ മുന്നണി-98 കോണ്‍ഗ്രസ്-33 എസ്പി-15 ഡിഎംകെ-16 ശിവസേന ഉദ്ദവ് വിഭാഗം-7 ആര്‍ജെഡി-4

ഇൻഡ്യ മുന്നണിയുടെ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണം 100 പിന്നിട്ടു

എൻഡിഎ 285 സീറ്റിൽ ലീഡ് ചെയ്യുന്നു. ഇൻഡ്യ മുന്നണിക്ക് 159 സീറ്റിൽ ലീഡ്

എന്‍ഡിഎ 285

  • ബിജെപി 243

  • ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം-5

  • ടിഡിപി-15

  • ജെഡിയു-13

  • ജെഡിഎസ്-2

  • എന്‍സിപി അജിത് പവാര്‍-2

ഇന്‍ഡ്യ മുന്നണി-159

  • കോണ്‍ഗ്രസ്-58

  • എസ്പി-16

  • ഡിഎംകെ-24

  • ശിവസേന ഉദ്ദവ് വിഭാഗം-7

  • ആര്‍ജെഡി-9

  • തൃണമൂല്‍- 17

നരേന്ദ്ര മോദി വാരാണസിയിൽ മുന്നിൽ, രാജ്നാഥ് സിങ്ങും നിതിൻ ഖഡ്കരിയും മുന്നിൽ

ഉത്തർപ്രദേശിൽ എന്‍ഡി എ 32 സീറ്റില്‍ മുന്നില്‍. ഇന്‍ഡ്യ മുന്നണി 16 സീറ്റില്‍ മുന്നില്‍

പശ്ചിമബംഗാളില്‍ ബിജെപി 17 സീറ്റില്‍ ലീഡ് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 9 സീറ്റിലും ഇടത്-കോണ്‍ഗ്രസ് സഖ്യം 2 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു

രാജസ്ഥാനില്‍ എന്‍ഡിഎ 07 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഇന്‍ഡ്യ മുന്നണി 5 സീറ്റില്‍ ലീഡ് ചെയ്യുന്നു

കര്‍ണാടകയില്‍ എന്‍ഡിഎ 17 സീറ്റില്‍ ലീഡില്‍. ഇന്‍ഡ്യ മുന്നണി 8 സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നു

ഡല്‍ഹിയില്‍ ഏഴ് സീറ്റിലും എന്‍ഡിഎ മുന്നില്‍

ഹാസനിൽ പ്രജ്വൽ രേവണ്ണ മുന്നിൽ

ഇൻഡ്യ മുന്നണി 265 സീറ്റിൽ ലീഡ് ചെയ്യുന്നു. എൻഡിഎ 232 സീറ്റിൽ മുന്നിൽ 

ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപി ലീഡ് ചെയ്യുന്നു

അമേഠിയിൽ സ്മൃതി ഇറാനി മുന്നിൽ

മധ്യപ്രദേശിലെ ഗുണയിൽ ജോതിരാദിത്യ സിന്ധ്യ മുന്നിൽ

അഖിലേഷ് യാദവ് കനൗജില്‍ മുന്നില്‍  

അഭിഷേക് ബാനർജി പശ്ചിമബംഗാളിലെ ഡയമണ്ട് ഹാർബറിൽ മുന്നിൽ

ബംഗാളില്‍ ബിജെപി 22 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 12 സീറ്റില്‍ മുന്നില്‍. ഇടത്-കോണ്‍ഗ്രസ് സഖ്യം 2 സീറ്റില്‍ ലീഡ് ചെയ്യുന്നു

വാരാണസിയിൽ നരേന്ദ്ര മോദി പിന്നിൽ

സിക്കാറിൽ സിപിഐഎമ്മിൻ്റെ അമ്രാ റാം മുന്നിൽ

അമേഠിയിൽ സ്മൃതി ഇറാനി പിന്നിൽ

അയോധ്യയിൽ ബിജെപി പിന്നിൽ. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപിയുടെ ലല്ലു സിങ്ങ് പിന്നിൽ

രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിൽ എസ്പിക്ക് ലീഡ്

മാണ്ഡ്യയിൽ എച്ച് ഡി കുമാരസ്വാമി മുന്നിൽ

തമിഴ്നാട്ടിലെ ഡിണ്ടിഗല്ലിലും മധുരയിലും സിപിഐഎം മുന്നിൽ

കരണ്‍ ഭൂഷണ്‍ മുന്നില്‍

ബംഗാളിലെ ബഹ്‌രാംപൂരില്‍ അധിര്‍രഞ്ജന്‍ ചൗധരി മുന്നില്‍

ഹിമാചലില്‍ അനുരാഗ് താക്കൂര്‍ മുന്നില്‍

ഡൽഹിയിൽ സോമനാഥ് ഭാരതി മുന്നിൽ

രാജസ്ഥാനില്‍ 16 സീറ്റില്‍ എന്‍ഡിഎ മുന്നില്‍. 9 സീറ്റില്‍ ഇന്‍ഡ്യ മുന്നണി മുന്നേറുന്നു

ബിഹാറില്‍ എന്‍ഡിഎ 15 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഇന്‍ഡ്യ മുന്നണി 11 സീറ്റില്‍ മുന്നേറുന്നു

ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി 32 സീറ്റിൽ ലീഡ് ചെയ്യുന്നു

ഉത്തർപ്രദേശിൽ ഇൻഡ്യ മുന്നണി 44 സീറ്റിൽ മുന്നിൽ. 35 സീറ്റിൽ എൻഡിഎ മുന്നിൽ

ഹരിയാനയില്‍ ഇന്ത്യ മുന്നണി 6 സീറ്റില്‍ മുന്നില്‍. എന്‍ഡിഎ 3 സീറ്റില്‍ ലീഡ് ചെയ്യുന്നു

വാരാണസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് മുന്നിൽ

ഗുജറാത്തിൽ 22 സീറ്റിൽ എൻഡിഎക്ക് ലീഡ്. നാല് സീറ്റിൽ ഇൻഡ്യ മുന്നണി മുന്നിൽ

രാജസ്ഥാനിൽ എൻഡിഎ 15 സീറ്റിൽ ലീഡിൽ. ഇൻഡ്യ മുന്നണി 10 സീറ്റിൽ മുന്നിൽ

ലീഡ് നിലയിൽ കേവല ഭൂരിപക്ഷത്തിലേയ്ക്ക് ഇൻഡ്യ മുന്നണി. ഉത്തർപ്രദേശിൽ ഇൻഡ്യ മുന്നണിക്ക് മുന്നേറ്റം

അസമില്‍ എന്‍ഡിഎ 9 സീറ്റില്‍ മുന്നില്‍. ഇന്‍ഡ്യ മുന്നിണി 4 സീറ്റില്‍ ലീഡ് ചെയ്യുന്നു.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 25 സീറ്റില്‍ മുന്നില്‍.. ബിജെപി 16 സീറ്റിലും കോണ്‍ഗ്രസ് 1 സീറ്റിലും ലീഡ് ചെയ്യുന്നു

ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 4, ടിഡിപി 14, കോണ്‍ഗ്രസ് 5, ബിജെപി 2 സീറ്റുകളില്‍ മുന്നില്‍

രാജസ്ഥാനില്‍ എന്‍ഡിഎ 13 സീറ്റില്‍ മുന്നില്‍ ഇന്‍ഡ്യ മുന്നണിക്ക് 11 സീറ്റില്‍ ലീഡ്

ഉത്തർപ്രദേശിൽ ഇൻഡ്യ മുന്നണിക്ക് മുന്നേറ്റം. രാമക്ഷേത്രവും തീവ്രഹിന്ദുത്വ അജണ്ടയും ഏശിയില്ലെന്ന് ആദ്യഘട്ട സൂചനകൾ

ബാരാമതിയിൽ സുപ്രിയ സുലൈ മുന്നിൽ

എൻസിപി ശരദ് പവാർ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും നേരിട്ട് ഏറ്റുമുട്ടിയ പവാർ കൂടുംബത്തിൻ്റെ ശക്തികേന്ദ്രത്തിൽ ശരദ് പവാറിൻ്റെ മകൾ സുപ്രിയ സുലൈ മുന്നിൽ

മഹാരാഷ്ട്രയില്‍ ഇന്‍ഡ്യ മുന്നണി 25 സീറ്റില്‍ മുന്നില്‍. എന്‍ഡിഎ 23 സീറ്റില്‍ ലീഡില്‍

ഡൽഹിയിൽ കനയ്യ കുമാർ പിന്നിൽ

ജമ്മു കാശ്മീരിൽ ഒമർ അബ്ദുള്ള പിന്നിൽ

ബംഗാളിൽ മുഹമ്മദ് സലീം പിന്നിൽ

കോയമ്പത്തൂരിൽ അണ്ണാമലെ പിന്നിൽ 

കങ്കണ റണാവത്ത് ഹിമാചലിലെ മാണ്ഡിയിൽ മുന്നിൽ

ഹൈദരാബാദിൽ അസദ്ദുദ്ദീൻ ഒവൈസി മുന്നിൽ

ഇൻഡ്യ മുന്നണിക്ക് കുതിപ്പ്

  • കോണ്‍ഗ്രസ്-104

  • സമാജ് വാദി പാർട്ടി- 33

  • തൃണമൂല്‍ കോണ്‍ഗ്രസ്- 24

  • ഡിഎംകെ- 20

  • എന്‍സിപി ശരദ് പവാര്‍ വിഭാഗം- 9

  • ആര്‍ജെഡി-6

  • ശിവസേന ഉദ്ദവ് വിഭാഗം- 5

  • എഎപി - 4

  • സിപിഐഎം- 5

നരേന്ദ്ര മോദി വാരാണസിയിൽ ലീഡിൽ തിരിച്ചെത്തി. മോദിക്ക് 436 വോട്ടിൻ്റെ ലീഡ്

ബംഗാളിൽ മുർഷിദാബാദിൽ മുഹമ്മദ് സലിം മുന്നിൽ 

മധ്യപ്രദേശിലെ ചിന്ദ്വാരയിൽ നകുൽ നാഥ് പിന്നിൽ

രാജസ്ഥാനിലെ കോട്ടയിൽ ലോക്സഭാ സ്പീക്കർ ഓംബിർള മുന്നിൽ

ഡിണ്ടിഗല്ലിൽ സിപിഐഎം സ്ഥാനാർത്ഥി ആർ സച്ചിദാനന്ദന് 60000 വോട്ടിൻ്റെ ലീഡ്

ഉത്തർപ്രദേശിൽ അഖിലേഷിൻ്റെ ചിറകിലേറി ഇൻഡ്യ മുന്നണി

ഉത്തർപ്രദേശിൽ ഇന്ത്യാ മുന്നണി 45 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ 34 സീറ്റിലും മുന്നിട്ട് നിൽക്കുന്നു. സമാജ് വാദി പാർട്ടി 34 സീറ്റിലാണ് സ്വന്തം നിലയിൽ ലീഡ് ചെയ്യുന്നത്. കോൺഗ്രസ് യുപിയിൽ 8 സീറ്റിൽ ലീഡ് ചെയ്യുന്നു.

അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ മുന്നിൽ

ഗാന്ധിനഗറിൽ അമിത് ഷാ ഇതിനകം 2.4 ലക്ഷം വോട്ടുകൾ നേടിയിട്ടുണ്ട്

മഹാരാഷ്ട്രയിൽ എൻഡിഎയെ കരയിച്ച് ഉള്ളി?

മഹാരാഷ്ട്രയിൽ ഇൻഡ്യ സഖ്യത്തിന് മുന്നേറ്റം. ഇൻഡ്യ സഖ്യം 29 സീറ്റിൽ മുന്നേറുന്നു. എൻഡിഎ 18 സീറ്റിൽ ലീഡ് ചെയ്യുന്നു. മഹാരാഷ്ട്രയിലെ ഉള്ള കർഷകരുടെ പ്രതിഷേധം എൻഡിഎയ്ക്ക് തിരിച്ചടിയായെന്നാണ് പ്രാഥമിക ഫലസൂചനകളിൽ നിന്നും വ്യക്തമാകുന്നത്.

കോയമ്പത്തൂരില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അണ്ണാമലൈ പിന്നില്‍

രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പിന്നിടുമ്പോഴുള്ള വോട്ടുനില

  • രാജ്കുമാര്‍ (ഡിഎംകെ)- 53580

  • അണ്ണാമലൈ (ബിജെപി)-41167

  • എസ് രാമചന്ദ്രന്‍(എഐഎഡിഎംകെ)- 23396

അമേഠിയിൽ സ്മൃതി ഇറാനി പിന്നിൽ

ഹിമാചലിലെ മാണ്ഡിയിൽ കങ്കണ റണാവത്ത് മുന്നിൽ

ഇടതുപാര്‍ട്ടികള്‍ 9 സീറ്റില്‍ മുന്നില്‍

  • സിപിഐഎം- 4

  • സിപിഐ- 3

  • സിപിഐഎം(എല്‍) 2

അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ സമാജ് വാദി പാർട്ടിയുടെ അവദേഷ് പ്രസാദ് 4791 വോട്ടിന് മുന്നിൽ

കർണാടകയിലെ ഹാസനിൽ ജെഡിഎസിൻ്റെ പ്രജ്ജ്വൽ രേവണ്ണ മുന്നിൽ

ഇന്ദിരാ ഗാന്ധിയുടെ കൊലപാതകി ബിയാന്ത് സിങ്ങിന്റെ മകന്‍ സരബ്ജിത് സിങ്ങ് പഞ്ചാബിലെ ഫരീദ്‌കോട്ട് മണ്ഡലത്തില്‍ മുന്നില്‍

ബിഹാറിലെ പാടലിപുത്രയില്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ മിര്‍സ ഭാരതി മുന്നില്‍. സരനില്‍ മത്സരിക്കുന്ന മറ്റൊരു മകൾ രോഹിണി ആചാര്യ പിന്നാലാണ്‌

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് മുന്നിൽ

ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ടിഡിപി-ബിജെപി സഖ്യം

ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ഉറപ്പാക്കുന്ന ലീഡ് നിലയുമായി ടിഡിപി-ബിജെപി സഖ്യം. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന് കനത്ത തിരിച്ചടിയെന്നാണ് ലീഡ് നില വ്യക്തമാക്കുന്നത്.

പ്രജ്ജ്വൽ രേവണ്ണയ്ക്ക് പരാജയം

കർണാടകയിലെ ഹാസനിൽ പ്രജ്ജ്വൽ രേവണ്ണ പരാജയപ്പെട്ടു.

മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മൊഹബൂബ മുഫ്തി 

യൂസഫ് പത്താന്‍ മുന്നില്‍

ബംഗാളിലെ ബഹാരംപൂരില്‍ അധിര്‍രഞ്ജന്‍ ചൗധരിയെ പിന്നിലാക്കി തൃണണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യൂസഫ് പത്താന്‍ പിന്നില്‍

എച്ച് ഡി കുമാരസ്വാമി വിജയിച്ചു

കർണാടകയിലെ മാണ്ഡ്യയിൽ മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് വിജയം

ഹേമമാലിനി മുന്നിൽ

മഥുരയിലെ ബിജെപി സ്ഥാനാർത്ഥി ഹേമമാലിനി മുന്നിൽ

അമിത് ഷാ വിജയിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗുജറാത്തിലെ ഗാന്ധി നഗറിലെ ബിജെപി സ്ഥാനാർത്ഥിയുമായി അമിത് ഷായ്ക്ക് വിജയം

മെഹ്‌വ മൊയ്ത്ര മുന്നില്‍

ബംഗാളിലെ കൃണ്ഷനഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൊഹ്‌വ മൊയ്ത്ര മുന്നില്‍

കങ്കണ റണാവത്തിന് വിജയം

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ബിജെപി സ്ഥാനാർത്ഥി കങ്കണ റണാവത്തിന് വിജയം

ബംഗാളിൽ മമത ഷോ

എക്സിറ്റ് പോളുകൾ ബിജെപിക്ക് മുന്നേറ്റം പ്രവചിച്ച ബംഗാളിൽ മമതയുടെ മുന്നേറ്റം. 31 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ 10 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്.

നോട്ടയില്‍ റെക്കോര്‍ഡിട്ട് ഇന്‍ഡോര്‍

2019ലെ തിരഞ്ഞെടുപ്പില്‍ 51660 വോട്ട് നേടി റെക്കോര്‍ഡിട്ട ബിഹാറിലെ ഗോപാല്‍ഗഞ്ചിനെ പിന്നിലാക്കിയാണ് ഇന്‍ഡോര്‍ നോട്ടയില്‍ മുന്നിലെത്തിയത്. ഇതുവരെ 1,72,798 വോട്ടുകളാണ ഇന്‍ഡോറില്‍ ലഭിച്ചത്. നോട്ടയ്ക്ക് ലഭിച്ചത്. വോട്ടെടുപ്പിന്റെ അവസാനഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അക്ഷയ് കാന്തി ബാം നാമ നിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപി ചേരുകയായിരുന്നു. തുടര്‍ന്ന് മണ്ഡലത്തിലെ വോട്ടര്‍മാരോട് നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് നോട്ട മണ്ഡലത്തില്‍ താരമായത്.

രാഹുൽ ഗാന്ധി റായ്ബറേലിയിൽ 2,22,219 വോട്ടിന് മുന്നിൽ

റായ്ബറേലിയിൽ സോണിയ ഗാന്ധിയുടെ 2019ലെ ഭൂരിപക്ഷം മറികടന്ന് രാഹുൽ ഗാന്ധി

റായ്ബറേലിയിൽ 2019ൽ സോണിയ ഗാന്ധി നേടിയ ഭൂരിപക്ഷവും മറികടന്ന് ലീഡ് നിലയിൽ രാഹുൽ ഗാന്ധി കുതിക്കുന്നു

വിട്ടുകൊടുക്കാതെ ഇൻഡ്യ മുന്നണി 

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ 292 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഇന്‍ഡ്യ മുന്നണി 233 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്

മെഹ്‌വ മൊയ്ത്ര മുന്നില്‍

ബംഗാളിലെ കൃണ്ഷനഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൊഹ്‌വ മൊയ്ത്ര മുന്നില്‍

സ്മൃതി ഇറാനിയെ പിന്നിലാക്കിയ കിഷോരി ലാൽ ശർമ്മയെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി

'കിഷോരി ഭയ്യാ, എനിക്കൊരിക്കലും സംശയം തോന്നിയില്ല, നിങ്ങൾ വിജയിക്കുമെന്ന് ആദ്യം മുതൽ എനിക്ക് ഉറപ്പായിരുന്നു. നിങ്ങൾക്കും അമേഠിയിലെ എൻ്റെ പ്രിയ സഹോദരീ സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!', അമേഠിയിൽ വിജയത്തിലേയ്ക്ക് കുതിക്കുന്ന കിഷോരി ലാൽ ശർമ്മയെ അഭിനന്ദിച്ചു കൊണ്ട് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. ബിജെപി നേതാവ് സ്മൃതി ഇറാനിയെക്കാൾ മികച്ച ലീഡുമായി വിജയത്തിലേയ്ക്ക് കുതിക്കുകയാണ് കിഷോരി ലാൽ ശർമ്മ

ആന്ധ്രാപ്രദേശ് തൂത്തുവാരുമെന്ന് ഉറപ്പിച്ച് ടിഡിപി

ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ ഗംഭീര തിരിച്ചുവരവ്. കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയര്‍ത്തിയിരിക്കുകയാണ് ടിഡിപി. 132 സീറ്റില്‍ ലീഡ് ചെയ്യുന്ന ടിഡിപി 1 സീറ്റില്‍ വിജയിച്ചു. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് 15 സീറ്റിലാണ് മുന്നില്‍ നില്‍ക്കുന്നത്. ടിഡിപി സഖ്യത്തില്‍ മത്സരിക്കുന്ന ബിജെപി 7 സീറ്റിലാണ് ലീഡ് ചെയ്യുന്നത്

ചടുല നീക്കങ്ങളുമായി ഇൻഡ്യ മുന്നണി

ഇൻഡ്യ മുന്നണി ഇന്ന് വൈകീട്ട് യോഗം ചേരും. നേതാക്കളെ വിളിച്ച് ഖാര്‍ഗെ. ശരദ് പവാർ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജെഡിയു നേതാവ് നിതീഷ് കുമാർ എന്നിവരുമായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ട്

ജമ്മുകശ്മീർ മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തിയ്ക്ക് പരാജയം

ജമ്മുകശ്മീരിലെ അനന്തനാഗിൽ പിഡിപി നേതാവ് മെഹബൂബ മുഫ്തിക്ക് പരാജയം

കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും

കൗണ്ടിംഗിൽ മെല്ലെപ്പോക്ക് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

രാഹുൽ ഗാന്ധിക്ക് റായ്ബറേലിയിൽ വിജയം

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്ക് വിജയം

പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകുന്നേരം ഏഴ് മണിക്ക് ബിജെപിയുടെ ദേശീയ ആസ്ഥാനത്തെത്തും

അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ 82,579 വോട്ടിന് മുന്നില്‍

പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ മഹ്‌വ മൊയ്ത്ര വിജയിച്ചു

ബാരമതിയിൽ സുപ്രിയ സുലൈ മുന്നിൽ

ബാരാമതി ലോക്സഭാ മണ്ഡലത്തിൽ എൻസിപി ശരദ് പവാർ വിഭാഗത്തിൻ്റെ സുപ്രിയ സുലൈ മുന്നിൽ

എല്‍ജെപി രാംവിലാസ് പസ്വാന്‍ വിഭാഗം എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ചിരാഗ് പസ്വാന്‍. മൂന്നാമതും അധികാരത്തിലെത്തിയ മോദിയെ അഭിനന്ദിക്കുന്നുവെന്നും ചിരാഗ് പസ്വാന്‍ വ്യക്തമാക്കി

അയോധ്യ അടങ്ങുന്ന ഫൈസാബാദിൽ ബിജെപി വീണു; ജയം ഇൻഡ്യ മുന്നണിക്ക്

വാരാണസിയിൽ നരേന്ദ്ര മോദി വിജയിച്ചു

ഹരിയാനയിലെ റോത്തക്കിൽ കോൺഗ്രസിൻ്റെ ദീപേന്ദർ ഹൂഡ വിജയിച്ചു

മധ്യപ്രദേശിലെ ചിന്ദ്വാരയിൽ സിറ്റിങ്ങ് എംപി നകുൽ നാഥിന് തോൽവി

2019ൽ മധ്യപ്രദേശിൽ കോൺഗ്രസ് വിജയിച്ച ഏകസീറ്റിൽ മുൻമുഖ്യമന്ത്രി കമൽനാഥിൻ്റെ മകൻ നകുൽ നാഥിന് തോൽവി

രാജസ്ഥാനിലെ കോട്ടയിൽ ലോക്സഭാ സ്പീക്കർ ഓംബിർളയ്ക്ക് വിജയം

ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടി ശക്തികേന്ദ്രമായ മെയിൻപുരിയിൽ ഡിമ്പിൾ യാദവിന് വിജയം

ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ മെയിൻപുരിയിൽ ഡിമ്പിൾ യാദവിന് വിജയം. നേരത്തെ മുലായം സിങ്ങ് യാദവിൻ്റെ മണ്ഡലമായിരുന്നു മെയിൻപുരി

യൂസഫ് പത്താന് വിജയം

പശ്ചിമ ബംഗാളിലെ ബഹാരംപൂരിൽ കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തി തൃണമൂൽ കോൺഗ്രസിൻ്റെ യൂസഫ് പത്താൻ

കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് വിജയം

ഒറീസയിലെ സാമ്പല്‍പൂരില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് വിജയം

ബിഹാറിൽ പപ്പു യാദവിന് വിജയം

ബിഹാറിലെ പൂർണ്ണിയ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ആർജെഡി നേതാവ് പപ്പു യാദവിന് ജയം

പിയൂഷ് ഗോയലിന് വിജയം

കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് മുംബൈ നോർത്ത് ലോക്സഭാ മണ്ഡലത്തിൽ വിജയം

ബാരാമതിയിൽ സുപ്രിയ സുലൈയ്ക്ക് വിജയം

മഹാരാഷ്ട്രയിലെ കുടുംബ പോരിൽ അന്തിമചിരി ശരദ് പവാറിൻ്റേത്. ബരാമതിയിലെ പവാർ കുടുംബത്തിൻ്റെ പേരാട്ടത്തിൽ ശരദ് പവാറിൻ്റെ മകൾ സുപ്രിയ സുലൈയ്ക്ക് വിജയം. അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ

ഹൈദരാബാദിൽ അസദുദ്ദീൻ ഉവൈസിക്ക് വിജയം 

ബിജെപിയുടെ മാധവി ലതയെ പരാജയപ്പെടുത്തി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി ഹൈദരാബാദിൽ നിന്നും വീണ്ടും ലോക്സഭയിലേയ്ക്ക്

രാജ്ഗഡിൽ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന് പരാജയം

രാഷ്ട്രീയ വീക്ഷണം ഏറ്റവും ഉയർന്നതെന്ന് ഉത്തർ പ്രദേശിലെ ജനങ്ങൾ തെളിയിച്ചു; രാഹുൽ ഗാന്ധി 

രാഹുൽ ഗാന്ധി രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നില്ല ഭരണ ഘടന സംരക്ഷിക്കാനായിരുന്നു പോരാട്ടം. ജനാധിപത്യം രക്ഷിക്കാൻ ആദ്യ സ്റ്റെപ്പ് വെച്ചു കഴിഞ്ഞു ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി പോരാടി. വയനാട്, റായ്ബറേലി വിജയം. ഏത് സീറ്റ് നിലനിർത്തുമെന്ന് തീരുമാനിച്ചിട്ടില്ല. തീരുമാനം പിന്നീട്

ഛത്തീസ്ഗഡ് മുൻമുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന് പരാജയം

ഹരിയാനയിലെ കുരുക്ഷേത്രയിൽ നവീൻ ജിൻഡാലിന് വിജയം

തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ഡിഎംകെ നേതാവ് കനിമൊഴിക്ക് വിജയം

നീലഗിരിയിൽ ഡിഎംകെ നേതാവ് എ രാജയ്ക്ക് വിജയം

മധ്യപ്രദേശ് മുൻമുഖ്യമന്ത്രി  ശിവരാജ് സിങ്ങ് ചൗഹാന് വിജയം

വിദിഷയിൽ ശിവരാജ് സിങ്ങ് ചൗഹാൻ്റെ വിജയം 8.3 ലക്ഷം വോട്ടിന്

ഇന്‍ഡ്യ മുന്നണിക്ക് കരുത്തായി ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും

രാമക്ഷേത്രവും ഹിന്ദുത്വ അജണ്ടയും പ്രധാനവിഷയമായി ഉയര്‍ന്നുവന്ന ഉത്തര്‍പ്രദേശില്‍ ഇന്‍ഡ്യ മുന്നണി സ്വന്തമാക്കിയത് വന്‍മുന്നേറ്റം. ഉത്തര്‍പ്രദേശില്‍ 43 സീറ്റിലാണ് ഇന്‍ഡ്യ മുന്നണി വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്. എന്‍ഡിഎ 36 സീറ്റുകളില്‍ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നു. മഹാരാഷ്ട്രയില്‍ ഇന്‍ഡ്യ മുന്നണി 30 സീറ്റില്‍ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നു. എന്‍ഡിഎ 17 സീറ്റിലാണ് മഹാരാഷ്ട്രയില്‍ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്.

ഉത്തര്‍പ്രദേശിലെ കനൗജില്‍ അഖിലേഷ് യാദവിന് വിജയം

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തര്‍പ്രദേശിലെ കനൗജ് തിരിച്ചു പിടിച്ചു

നരേന്ദ്ര മോദിയുടെ പേര് പറയാതെ നദ്ദയെ പരാമർശിച്ച്, പ്രവർത്തകർക്ക് നന്ദി പറഞ്ഞ് രാജ്നാഥ് സിങ്ങ്

എന്‍ഡിഎ മുന്നണിക്ക് മൂന്നാമതും അധികാരത്തില്‍ എത്തിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രശംസിച്ച് രാജ്‌നാഥ് സിങ്ങ്. 'ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമതും അധികാരത്തിലെത്തിയത് പാര്‍ട്ടിപ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും വിജയമാണ്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് രാജ്യവ്യാപകമായി എല്ലാ പ്രവര്‍ത്തകരും മികച്ച നിലയില്‍ അക്ഷീണം പ്രയത്‌നിച്ചു. എല്ലാ ബിജെപി പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. അവര്‍ക്ക് എല്ലാ നന്ദിയും അറിയിക്കുന്നു' എന്നായിരുന്നു രാജ്‌നാഥ് സിങ്ങ് എക്‌സില്‍ കുറിച്ചത്.

നഗരമേഖലയിൽ നേട്ടമുണ്ടാക്കി എൻഡിഎ, ഗ്രാമീണ മേഖലകൾ കീഴടക്കി ഇൻഡ്യ മുന്നണി

നഗര മേഖലകളില്‍ എന്‍ഡിഎ നേട്ടമുണ്ടാക്കിയപ്പോള്‍ ഗ്രാമീണ മേഖലകളില്‍ ഇന്‍ഡ്യ മുന്നണിക്ക് നേട്ടം. മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ എന്‍ഡിഎ മുന്നേറ്റമുണ്ടാക്കി. ദല്‍ഹി, പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നേറ്റമുണ്ടാക്കി. യുപിയിലെയും മഹാരാഷ്ട്രയിലെയും ഗ്രാമീണമേഖലകളിൽ ഇൻഡ്യ മുന്നണി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്

ഇത് ജനാധിപത്യത്തിന്റെ വിജയം, ജനങ്ങൾക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

എന്‍ഡിഎയുടെ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി. ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോദി. 'മൂന്നാമത് തവണയാണ് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും ഉന്നമനം എന്ന മന്ത്രത്തിന്റെ വിജയമാണ്' എന്നായിരുന്നു മോദിയുടെ പ്രതികരണം.

ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്ത് ബിജെപി-ടിഡിപി-ജനസേന സഖ്യം ആകെയുള്ള 25 സീറ്റില്‍ 21 സീറ്റിലും സഖ്യം വിജയം നേടി. 2019ല്‍ 22 സീറ്റില്‍ വിജയിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസിന് ഇത്തവണ നാല് സീറ്റിലേയ്ക്ക് ഒതുങ്ങേണ്ടി വന്നു. 

എൻഡിഎ 291, ഇൻഡ്യ മുന്നണി 234  

എന്‍ഡിഎ 258 സീറ്റുകളില്‍ വിജയിക്കുകയും 31 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നു. ആകെ 291 വോട്ടുകളാണ് എന്‍ഡിഎയുടെ ടാലിയിലുള്ളത്. ഇന്‍ഡ്യ മുന്നണി 182 സീറ്റില്‍ വിജയിക്കുകയും 52 സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നു. 234 സീറ്റുകളാണ് ഇന്‍ഡ്യ മുന്നണിയുടെ പട്ടികയിലുള്ളത്.

2019 ആവർത്തിക്കാനാവാതെ എൻഡിഎ 

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ എന്‍ഡിഎ 292 സീറ്റുകളിലേയ്ക്ക് ചുരുങ്ങി. 2019ല്‍ 351 സീറ്റുകളായിരുന്നു എന്‍ഡിഎ സഖ്യത്തിനുണ്ടായിരുന്നത്. ഇത്തവണ 240 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. 2019ല്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം സ്വന്തമാക്കിയ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് 32 സീറ്റുകള്‍ കുറവാണ് ലഭിച്ചത്. 2019നെക്കാള്‍ 63 സീറ്റുകളാണ് ബിജെപിക്ക് നഷ്ടമായത്. 2019ല്‍ ഒപ്പമില്ലാതിരുന്ന തെലുങ്ക് ദേശം പാര്‍ട്ടിയാണ് എന്‍ഡിഎ മുന്നണിയില്‍ സീറ്റുകളുടെ എണ്ണത്തില്‍ രണ്ടാമന്‍. 16 സീറ്റുകളാണ് ആന്ധ്രയില്‍ നിന്ന് ടിഡിപി തൂത്തുവാരിയത്. 12 സീറ്റുകള്‍ നേടിയ ജെഡിയുവാണ് മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷി. 2019നെക്കാള്‍ 4 സീറ്റുകളാണ് ജെഡിയുവിന് നഷ്ടമായത്. ശിവസേന 7 സീറ്റുകള്‍ നേടി. 2019ല്‍ അവിഭക്ത ശിവസേനയ്ക്ക് 18 സീറ്റുകളുണ്ടായിരുന്നു. എല്‍ജെപി 5 സീറ്റുകളില്‍ വിജയിച്ചു. സീറ്റുകളും ജെഡിയു ജനസേന പാര്‍ട്ടി എന്നിവര്‍ രണ്ട് സീറ്റുകള്‍ വീതവും നേടി.

എൻഡിഎ കക്ഷിനില

എന്‍ഡിഎ 292/543

  • ബിജെപി-240

  • ടിഡിപി-16

  • ജെഡിയു-12

  • എല്‍ജെപി-5

  • എല്‍ജെപി-5

  • ജെഡിഎസ്-2

  • ജനസേന പാര്‍ട്ടി-2

  • ആര്‍എല്‍ഡി-2

  • എഡിഎഎല്‍-1

  • എജിപി-1

  • എജെഎസ്‌യുപി-1

  • എച്ച്എഎംഎസ്-1

  • എന്‍സിപി-1

  • എസ്‌കെഎം-1

  • യുപിപിഎല്‍-1

ലോക്‌സഭയിലെ ശക്തമായ സാന്നിധ്യമായി ഇന്‍ഡ്യ മുന്നണി

2019ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നണിയായിരുന്നു പ്രതിപക്ഷത്തെ നയിച്ചത്. ലോക്സഭയില്‍ 91 സീറ്റായിരുന്നു യുപിഎ മുന്നണിക്കുണ്ടായിരുന്നത്. ബിജെപിക്കെതിരെ വിശാലഐക്യം മുന്‍നിര്‍ത്തി രൂപീകരിച്ച ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായിരുന്നു പ്രധാനപ്പെട്ട പ്രതിപക്ഷ കക്ഷികളെല്ലാം. ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായി മത്സരിച്ച കക്ഷികളെല്ലാം ചേര്‍ന്ന് 234 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസാണ് മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 99 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 2019നെക്കാള്‍ 47 സീറ്റുകളാണ് അധികം നേടിയത്. മുന്നണിയിലെ രണ്ടാമന്‍ സമാജ്‌വാദി പാര്‍ട്ടിയാണ്. 37 സീറ്റുകളാണ് അവരുടെ സമ്പാദ്യം. 2019നെക്കാള്‍ 32 സീറ്റുകളാണ് എസ്പി അധികമായി നേടിയത്. തൃണണമൂല്‍ കോണ്‍ഗ്രസാണ് ഇന്‍ഡ്യ മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷി. 29 സീറ്റുകളാണ് തൃണമൂലിന്റെ അക്കൗണ്ടിലുള്ളത്. 22 സീറ്റുകള്‍ നേടിയ ഡിഎംകെയാണ് മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷി. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 9, എന്‍സിപി ശരദ്പവാര്‍ വിഭാഗം 8, ആര്‍ജെഡി 4, സിപിഐഎം 4, സിപിഐ 2, സിപിഐഎംഎല്‍ 2 എന്നിങ്ങനെയാണ് മുന്നണിയിലെ പ്രധാനകക്ഷികളുടെ സീറ്റ്‌നില.

ഇന്‍ഡ്യ മുന്നണി കക്ഷിനില

ഇന്‍ഡ്യ മുന്നണി 234/ 543

  • കോണ്‍ഗ്രസ്-99

  • സമാജ്‌വാദി പാര്‍ട്ടി-37

  • തൃണമൂല്‍ കോണ്‍ഗ്രസ്- 29

  • ഡിഎംകെ-22

  • ശിവസേന(യുബിറ്റി)-9

  • എന്‍സിപി(എസ്പി)-8

  • സിപിഐഎം-4

  • ആര്‍ജെഡി-4

  • ആംആദ്മി പാര്‍ട്ടി-3

  • മുസ്ലിം ലീഗ്-3

  • ജെഎംഎം-3

  • സിപിഐ-2

  • സിപിഐഎം(എല്‍)-2

  • ജെകെഎന്‍-2

  • വിസികെ-2

  • ഭാരത് ആദിവാസി പാര്‍ട്ടി-1

  • കെഇസി-1

  • എംഡിഎംകെ-1

  • ആര്‍എസ്പി-1

ഇന്‍ഡ്യ മുന്നണിയെ തുണച്ചത് അഞ്ച് സംസ്ഥാനങ്ങള്‍

കേവലഭൂരിപക്ഷം നേടാനായില്ലെങ്കിലും ഭരണമുന്നണിയെ വെല്ലുവിളിക്കാന്‍ ശേഷിയുള്ള അംഗബലം ലോക്‌സഭയില്‍ സ്വരൂപിക്കാന്‍ ഇന്‍ഡ്യ മുന്നണിയെ സഹായിച്ചത് അഞ്ച് സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുന്നേറ്റമാണ് ഇന്‍ഡ്യ സഖ്യത്തിന് തുണയായത്. ഉത്തര്‍പ്രദേശില്‍ 43 സീറ്റുകളാണ് ഇന്‍ഡ്യ മുന്നണി നേടിയത്. എന്‍ഡിഎക്ക് ഉത്തര്‍പ്രദേശില്‍ നേടാനായത് 36 സീറ്റുകള്‍ മാത്രമാണ്. മഹാരാഷ്ട്രയില്‍ 29 സീറ്റുകളാണ് ഇന്‍ഡ്യ മുന്നണി നേടിയത്. എന്‍ഡിഎക്ക് ലഭിച്ചത് 18 സീറ്റുകളാണ്. പശ്ചിമബംഗാളില്‍ തൃണമൂല്‍ 29 സീറ്റില്‍ വിജയിച്ചപ്പോള്‍ ഇടതുസഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് 1 സീറ്റിലും വിജയിച്ചു. ഇതോടെ ബംഗാളില്‍ ഇന്‍ഡ്യ മുന്നണിയുടെ സീറ്റ് നേട്ടം 30 ആയി. തമിഴ്‌നാട് ഇന്‍ഡ്യ മുന്നണി തൂത്ത് വാരി. ആകെയുള്ള 39 സീറ്റിലും വിജയിച്ചാണ് തമിഴ്‌നാട്ടില്‍ ഇന്ത്യ മുന്നണി കരുത്ത് തെളിയിച്ചത്. രാജസ്ഥാനില്‍ 11 സീറ്റില്‍ വിജയിക്കാന്‍ ഇന്‍ഡ്യ മുന്നണിക്ക് സാധിച്ചിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ആര്‍എസ്പി എന്നിവര്‍ ചേരുന്ന യുഡിഎഫ് 18 സീറ്റില്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ വിജയം സിപിഐഎമ്മിനൊപ്പമായിരുന്നു. ഇതോടെ കേരളത്തില്‍ നിന്നുള്ള ഇന്‍ഡ്യ മുന്നണിയുടെ അംഗസംഖ്യ 19 ആയി മാറി. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 171 സീറ്റാണ് ഇന്‍ഡ്യ സഖ്യം നേടിയത്. മുന്നണി സ്വഭാവത്തില്‍ ഇന്‍ഡ്യ മുന്നണി അണിനിരന്ന ഇവിടങ്ങളില്‍ ആ നിലയില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

logo
Reporter Live
www.reporterlive.com