കവർച്ചയ്ക്കിടെ കള്ളൻ ഉറങ്ങി; കണ്ണ് തുറന്നപ്പോൾ ചുറ്റിലും പൊലീസ്

പ്രതിയെ അറസ്റ്റ് ചെയ്യുകയും ഐപിസി 379 എ പ്രകാരം മോഷണക്കുറ്റം ചുമത്തുകയും ചെയ്തു
കവർച്ചയ്ക്കിടെ കള്ളൻ ഉറങ്ങി; കണ്ണ് തുറന്നപ്പോൾ ചുറ്റിലും പൊലീസ്

ലഖ്‌നൗ: കവർച്ചയ്ക്കിടെ ലഹരിയിൽ ഉറങ്ങിപ്പോയ കള്ളനെ പിടികൂടി ഗാസിപൂർ പൊലീസ്. ഇന്ദിരാ നഗറിലെ സെക്ടർ-20 ലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ബൽറാംപൂർ ആശുപത്രിയിലെ ഡോ. സുനിൽ പാണ്ഡെയുടെ വീട് ലക്ഷ്യംവെച്ചാണ് കള്ളനെത്തിയത്. അവിടെ ആൾ താമസമുണ്ടായിരുന്നില്ല. രാവിലെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അയൽവാസികൾക്ക് സംശയം തോന്നുകയായിരുന്നു. വീടിന് ചുറ്റും സാധനങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. തുടർന്ന് ഗാസിപൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിലാണ് കപിൽ എന്ന് പേരുള്ള കള്ളൻ വീടിനുള്ളിൽ ഉറങ്ങുന്നത് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യുകയും ഐപിസി 379 എ പ്രകാരം മോഷണക്കുറ്റം ചുമത്തുകയും ചെയ്തു. തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഗാസിപൂർ സ്റ്റേഷൻ എസ്എച്ച്ഒ വികാസ് റായ് പറഞ്ഞു. മോഷണത്തിനിടെ ലഹരിയിൽ കള്ളൻ ഉറങ്ങിപ്പോവുകയായിരുന്നു. അലമാര തകർത്ത്‌ പണം എടുക്കുകയും, ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ളവ ഇയാൾ മോഷ്ടിക്കാൻ ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com