'അശാസ്ത്രീയം'; എക്‌സിറ്റ്‌പോളുകള്‍ തള്ളി ശശി തരൂർ

പുറത്ത് വന്ന ഭൂരിപക്ഷം സർവെകളും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ വിജയം പ്രവചിച്ചിരിന്നു
'അശാസ്ത്രീയം'; എക്‌സിറ്റ്‌പോളുകള്‍ തള്ളി ശശി തരൂർ

തിരുവനന്തപുരം: എക്‌സിറ്റ്‌പോളുകള്‍ തള്ളി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. എക്‌സിറ്റ്‌പോളുകള്‍ അശാസ്ത്രീയമെന്നും ശശി തരൂർ പറഞ്ഞു. ശരിക്കും ഫലം വരട്ടേയെന്നും തരൂർ പറഞ്ഞു. പുറത്ത് വന്ന ഭൂരിപക്ഷം സർവെകളും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ വിജയം പ്രവചിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ശശി തരൂരിൻ്റെ പ്രതികരണം. ശക്തമായ ത്രികേണ മത്സരം നടന്ന തിരുവന്തപുരത്ത് പന്ന്യൻ രവീന്ദ്രനായിരുന്നു ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥി.

ടി വി 9- പോള്‍സ്ട്രാറ്റ് എക്സിറ്റ് പോള്‍ ഫല പ്രകാരം കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 16 സീറ്റ് കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് മൂന്ന് സീറ്റ്. എന്‍ഡിഎ ഒരു സീറ്റ് നേടുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കേരളത്തില്‍ യുഡിഎഫിന് 14 സീറ്റ് പ്രവചിച്ചാണ് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലം. എല്‍ഡിഎഫിന് നാല് സീറ്റും എന്‍ഡിഎയ്ക്ക് രണ്ട് സീറ്റും ന്യൂസ് എക്‌സ് സര്‍വ്വേ പ്രവചിക്കുന്നു. ന്യൂസ് എക്സിന് മുമ്പ് പ്രഖ്യാപിച്ച അഞ്ച് സര്‍വേയിലും കേരളത്തില്‍ യുഡിഎഫിനാണ് മുന്‍തൂക്കമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും ഒരുപോലെ പ്രവചിക്കുന്നു.ജന്‍ കീ ബാത് സര്‍വ്വേ എക്‌സിറ്റ് പോളില്‍ യുഡിഎഫിന് 14 മുതല്‍ 17 സീറ്റാണ്. എല്‍ഡിഎഫിന് മൂന്ന് മുതല്‍ അഞ്ച് സീറ്റ്. എന്‍ഡിഎ ഒരു സീറ്റു വരെ നേടുമെന്നും പറയുന്നു.

ഇന്ത്യ ടിവി - സിഎന്‍എക്‌സ് സര്‍വ്വേ എക്‌സിറ്റ് പോള്‍ ഫലത്തില്‍ യുഡിഎഫിന് 13 മുതല്‍ 15 സീറ്റ്. എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെ. എന്‍ഡിഎ ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേയില്‍ യുഡിഎഫിന് 17 മുതല്‍ 18 വരെ സീറ്റുകള്‍. എല്‍ഡിഎഫിന് 0 -1. എന്‍ഡിഎ രണ്ട് സീറ്റു മുതല്‍ മൂന്ന് വരെ.എബിപി ന്യൂസ് -സീ വോട്ടര്‍ സര്‍വ്വേ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത് യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് വരെയെന്നും ബിജെപി ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ് വരെയെന്നുമാണ്.ടൈംസ് നൗ എക്‌സിറ്റ് പോളില്‍ യുഡിഎഫിന് 14 മുതല്‍ 15 സീറ്റ്. എല്‍ഡിഎഫിന് നാല് സീറ്റും ബിജെപിക്ക് ഒരു സീറ്റുമെന്നും പറയുന്നു.

എബിപി ന്യൂസ് -സീ വോട്ടര്‍ സര്‍വേ എക്‌സിറ്റ് പോള്‍ ഫല പ്രകാരം കേരളത്തില്‍ യുഡിഎഫിന് മേല്‍കൈ. യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് സീറ്റൊന്നും കിട്ടില്ല. ബിജെപി ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫല പ്രകാരം ലോക്സഭാ തിരഞ്ഞെടുപ്പ് 2024ല്‍ കേരളത്തില്‍ യുഡിഎഫിനാണ് മേല്‍കൈ. യുഡിഎഫിന് 14 മുതല്‍ 15 സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് നാല് സീറ്റും. ബിജെപി ഒരു സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com