നാലിന് തിയേറ്ററുകളിലെ ബിഗ് സ്‌ക്രീനുകളിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കാണാം; ടിക്കറ്റ് നിരക്ക് 99 രൂപ

ബുക്ക് മൈ ഷോ, പേടിഎം പോലുള്ള ബുക്കിങ് പ്ലാറ്റ്ഫോമുകളിലും മൂവിമാക്സിന്റെ വെബ്സൈറ്റുകളിലുമാണ് ടിക്കറ്റുകൾ ലഭ്യമാവുക
നാലിന് തിയേറ്ററുകളിലെ ബിഗ് സ്‌ക്രീനുകളിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കാണാം; ടിക്കറ്റ് നിരക്ക് 99 രൂപ

മുംബെെ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെയാണ്. അത് കഴിഞ്ഞാൽ ജൂൺ നാലിന് ഫലപ്രഖ്യാപനം. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാജ്യം മുഴുവനും. ഇന്ത്യ ഭരിക്കുക ആരാണെന്ന് അറിയാൻ അന്നേ ദിവസം എല്ലാവരും ടെലിവിഷന് മുൻപിൽ തന്നെയാവും. എന്നാൽ ഫലം ബിഗ് സ്ക്രീനുകളിൽ കണ്ടാൽ എങ്ങനെയിരിക്കും? അതിനുളള തയ്യാറെടുപ്പിലാണ് മുംബൈ.

മഹാരാഷ്ട്രയിലെയും മുംബൈയിലെയും തിയേറ്ററുകളിൽ ഇത്തരത്തിലുളള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ്. ബുക്ക് മൈ ഷോ, പേടിഎം പോലുള്ള ബുക്കിങ് പ്ലാറ്റ്ഫോമുകളിലും മൂവിമാക്സിന്റെ വെബ്സൈറ്റുകളിലുമാണ് ടിക്കറ്റുകൾ ലഭ്യമാവുക. ഇത്തരത്തിൽ മഹാരാഷ്ട്രയിലെ മൂവീമാക്സ് തിയേറ്ററുകളിൽ തിരഞ്ഞെടുപ്പ് ഫലം കാണിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 99 രൂപയാണ് ടിക്കറ്റ് നിരക്ക്. ജൂൺ നാലിന് രാവിലെ ഒമ്പതു മണി മുതൽ വൈകീട്ട് മൂന്നുമണിവരെ ബിഗ് സ്ക്രീനുകൾ സജീവമായിരിക്കും. സാധാരണ ദിവസങ്ങളിൽ ഉണ്ടാകുന്ന എല്ലാ സൗകര്യങ്ങളും തിയേറ്ററിൽ അന്നേ ദിവസവുമുണ്ടാകും.

നാലിന് തിയേറ്ററുകളിലെ ബിഗ് സ്‌ക്രീനുകളിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കാണാം; ടിക്കറ്റ് നിരക്ക് 99 രൂപ
ഡികെയുടെ കൂടോത്ര ആരോപണം ഭ്രാന്ത്, രാജ്യമാകെ ബിജെപി വലിയ തിരിച്ചടി നേരിടും; എം വി ഗോവിന്ദൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com