'ആഘോഷമുണ്ടാകേണ്ടത് ഇന്ത്യയിലോ പാക്കിസ്താനിലോ?'; വിവാദ പരസ്യവുമായി ബിജെപി

പരസ്യത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്
'ആഘോഷമുണ്ടാകേണ്ടത് ഇന്ത്യയിലോ പാക്കിസ്താനിലോ?'; വിവാദ പരസ്യവുമായി ബിജെപി

മുംബൈ: വിവാദ പത്രപരസ്യവുമായി ബിജെപി. മറാഠി ഭാഷയിലുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പരസ്യമാണ് വിവാദമായത്. 'നിങ്ങളുടെ വോട്ടില്‍ 'ആഘോഷമുണ്ടാകേണ്ടത് ഇന്ത്യയിലോ പാക്കിസ്താനിലോ?' എന്ന വാചകങ്ങളോടെയാണ് പരസ്യം.

പരസ്യത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പെരുമാറ്റ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ബിജെപി പരസ്യമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പരസ്യം നല്‍കിയ പത്രങ്ങളും കുറ്റക്കാരാണ്. സ്വമേധയാ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളും തങ്ങള്‍ക്കെതിരാണ് മനസിലാക്കിയതാണ് ബിജെപിയുടെ പുതിയ പരസ്യങ്ങള്‍ക്ക് പിന്നിലെന്ന് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് അതുല്‍ ലോണ്ടെ പ്രതികരിച്ചു. തെളിവുകള്‍ സഹിതം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയതായും ബിജെപി സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

'ആഘോഷമുണ്ടാകേണ്ടത് ഇന്ത്യയിലോ പാക്കിസ്താനിലോ?'; വിവാദ പരസ്യവുമായി ബിജെപി
സ്വാഭാവിക മരണമല്ല, കൊന്നത്; തൃശൂരില്‍ കിടപ്പുരോഗിയുടെ മരണത്തില്‍ വെളിപ്പെടുത്തല്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com