ഗാന്ധി കുടുംബത്തിന്റെ പരിചാരകനല്ല, അടിയുറച്ച കോണ്‍ഗ്രസുകാരന്‍; ബിജെപിക്ക് കിഷോരി ലാലിന്‍റെ മറുപടി

അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരാജയപ്പെടുത്തുമെന്ന ആത്മവിശ്വാസവും പങ്കുവെച്ചു.
ഗാന്ധി കുടുംബത്തിന്റെ പരിചാരകനല്ല, അടിയുറച്ച കോണ്‍ഗ്രസുകാരന്‍; ബിജെപിക്ക് കിഷോരി ലാലിന്‍റെ മറുപടി

ന്യൂഡല്‍ഹി: അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ തന്നെ പരിഹസിച്ച ബിജെപിക്ക് മറുപടിയുമായി കിഷോരി ലാല്‍ ശര്‍മ. പ്രവര്‍ത്തനപരിചയമുള്ള പാര്‍ട്ടിക്കാരനാണ് താനെന്നും ഗാന്ധി കുടുംബത്തിന്റെ പരിചാരകനല്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കിഷോരി ലാല്‍ ശര്‍മ പ്രതികരിച്ചു. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരാജയപ്പെടുത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ട അമേഠിയില്‍ ഇത്തവണ അവസാന നിമിഷമാണ് കിഷോരി ലാല്‍ ശര്‍മയുടെ പേര് പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിക്ക് പുറമെ വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു.

'പാര്‍ട്ടി ഹൈക്കമാന്‍ഡാണ് അമേഠിയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. അന്തിമമായി മണ്ഡലത്തില്‍ ആരെയും തീരുമാനിച്ചിരുന്നില്ല. സ്മൃതി ഇറാനിയെ പരാജയപ്പെടുത്തുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു. ഇന്നത്തെ എന്റെ ഏറ്റവും വലിയ പ്രഖ്യാപനമാണിത്. ഇവിടെ ഞാന്‍ ഗാന്ധി കുടുംബത്തിന്റെ പരിചാരകനല്ല. പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു പ്രവര്‍ത്തകനാണ് ഞാന്‍. യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായിരിക്കെ 1983 ലാണ് ഞാനിവിടെയെത്തുന്നത്. കോണ്‍ഗ്രസിന്റെ ശമ്പള പട്ടികയില്‍ ഞാനില്ല. അടിയുറച്ച രാഷ്ട്രീയക്കാരനാണ് ഞാന്‍.' കിഷോരി ലാല്‍ ശര്‍മ പറഞ്ഞു.

2019 വരെ കോണ്‍ഗ്രസിനൊപ്പം ഉറച്ച് നിന്ന മണ്ഡലം ഇത്തവണ കിഷോരി ലാലിലൂടെ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തന്‍ എന്ന് കിഷോരി ലാല്‍ ശര്‍മ്മയെ വിശേഷിപ്പിക്കാം. അമേഠിയല്ല, റായ്ബറേലിയാണ് കൂടുതലും അദ്ദേഹത്തിന്റെ കര്‍മ്മ മണ്ഡലം. റായ്ബറേയില്‍ സോണിയയ്ക്കു വേണ്ടി പൊതുരംഗത്തെപ്പോഴും സജീവമായിരുന്നു. സോണിയയ്ക്കു വേണ്ടി റായ്ബറേലിയില്‍ കാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് കിഷോരി ലാല്‍ ആണ്. അമേഠിയിലും ഗാന്ധികുടുംബത്തിന്റെ പ്രതിനിധിയായി കിഷോരി ലാലിന്റെ സാന്നിധ്യമുണ്ടായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com