പ്രചാരണത്തിന് പണം നൽകുന്നില്ല, സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി; കോൺഗ്രസിന് തിരിച്ചടി

മധ്യപ്രദേശിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് ഒഡിഷയിലെ പുരിയിലും സ്ഥാനാർത്ഥിയുടെ പിന്മാറ്റം.
പ്രചാരണത്തിന് പണം നൽകുന്നില്ല, സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി; കോൺഗ്രസിന് തിരിച്ചടി

ഭുവനേശ്വർ: മധ്യപ്രദേശിന് പിന്നാലെ ഒഡിഷയിലും കോൺഗ്രസിന് തിരിച്ചടി. പുരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി സുചാരിത മൊഹന്തി മത്സര രംഗത്ത് നിന്ന് പിന്മാറി. പ്രചാരണത്തിന് ഹൈക്കമാൻഡ് പണം നൽകുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. മധ്യപ്രദേശിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് ഒഡിഷയിലെ പുരിയിലും സ്ഥാനാർത്ഥിയുടെ പിന്മാറ്റം. സുചാരിത മൊഹന്തി പിന്മാറിയതോടെ കോൺഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്

ലോകസഭ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭ തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന സംസ്ഥാനമാണ് ഒഡിഷ. തിരഞ്ഞെടുപ്പ് നേരിടാനുള്ള പണം നേതൃത്വം നൽകുന്നില്ലെന്നും നിയമ സഭ മണ്ഡലങ്ങളിൽ വിജയ സാധ്യത ഉള്ള സ്ഥാനാർഥികൾക്ക് നേതൃത്വം സീറ്റ് നിഷേധിച്ചു എന്നുമാണ് സുചാരിതയുടെ ആരോപണം.

അതേസമയം പുരിയിലെ ബിജെടി സ്ഥാനാർഥി അരുപ് പട്നായിക്ക്, ബിജെപി സ്ഥാനാർഥി സംബിത് പാത്ര എന്നിവർ നാമ നിർദേശ പത്രിക നൽകി. തിങ്കളാഴ്ചയാണ് നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ആറാം ഘട്ടമായ മെയ് 25നാണ് പുരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്. മധ്യപ്രദേശിലെ ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ച് ബിജെപിയിൽ പോയിരുന്നു. ഗുജറാത്തിലെ സൂറത്തിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളുകയും ബിജെപി ജയിക്കുകയും ചെയ്തതും പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com