ഗുജറാത്തിൽ ഇരട്ടക്കൊലപാതകം ; ഭര്‍തൃ മാതാപിതാക്കളെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ ഏർപ്പെടുത്തി മരുമകൾ

കൊലപാതകത്തിന് ശേഷം മാതാപിതാക്കളെ കൊലപ്പെടുത്തിയ വിവരം മിത്തൽ കുമാരി ഭർത്താവിനെ അറിയിച്ചു.
ഗുജറാത്തിൽ ഇരട്ടക്കൊലപാതകം ; ഭര്‍തൃ
മാതാപിതാക്കളെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ ഏർപ്പെടുത്തി മരുമകൾ

ഗുജറാത്ത് : ഗുജറാത്തിലെ ഇരട്ടക്കൊലപാതകത്തിൽ മരുമകൾ പിടിയിൽ. മാതാപിതാക്കളെ കൊലപ്പെടുത്താൻ വാടകകൊലയാളികളെ ഏർപ്പെടുത്തിയ മിത്തൽ കുമാരിയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഹിമത്നഗറിലെ രാം നഗർ സൊസൈറ്റിയിലെ വീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം. കോൺസ്റ്റബിൾ വിക്രം സിംഗ് (65) ഭാര്യ മൻഹർ കുൻവർബ (62) എന്നി ​ദമ്പതികളാണ് കൊല്ലപ്പെട്ടത്. ​ദമ്പതികളെ കൊല്ലപ്പെടുത്താൻ മരുമകൾ മിത്തൽ കുമാരി വാടക കൊലയാളികളെ ഏർപ്പെടുത്തുകയായിരുന്നു

കൊലയും കവർച്ചയും നടത്താൻ വാടക കൊലയാളികൾക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു.ഏപ്രിൽ 30 ന് ഉച്ചയ്ക്ക് മിത്തൽ കുമാരിയുടെ ഭര്‍ത്താവായ വനരാജ് സിംഗ് ജോലിക്ക് പോയപ്പോൾ അജ്ഞാതരായ രണ്ട് പേർ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടിലെ ലോക്കറിൽ നിന്ന് 35 ലക്ഷം രൂപയും 42,25,000 രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും കവർന്നു . തുടർന്ന് ദമ്പതികളെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

ആഭരണങ്ങൾ കൊള്ളയടിക്കുകയും ബാഗുകൾ നിറയെ പണവും ആഭരണങ്ങളുമായി ഇവർ ഓടി രക്ഷപ്പെടുകയും ചെയ്തു. കൊലപാതകത്തിന് ശേഷം മാതാപിതാക്കളെ കൊലപ്പെടുത്തിയ വിവരം മിത്തൽ കുമാരി ഭർത്താവിനെ അറിയിച്ചു. തുടർന്ന് വനരാജ് സിംഗ് ആണ് പൊലീസിൽ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലിന് ശേഷം ഇരട്ടക്കൊലപാതകത്തിൽ മരുമകൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് സംശയിച്ചിരുന്നു.

അമ്മായിയമ്മയുടെ പെരുമാറ്റത്തിൽ മിത്തൽ കുമാരിക്ക് അത്യപ്തിയുണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കൊലപാതകം നടത്തിയത്. കൊലപാതകവും കവർച്ചയും നടത്താൻ കരാർ കൊലയാളികളായ ഹെറ്റ് പട്ടേലിനും വിപുൽ സിങ്ങിനും 10 ലക്ഷം രൂപ നൽകുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു

ഗുജറാത്തിൽ ഇരട്ടക്കൊലപാതകം ; ഭര്‍തൃ
മാതാപിതാക്കളെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ ഏർപ്പെടുത്തി മരുമകൾ
ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം

Related Stories

No stories found.
logo
Reporter Live
www.reporterlive.com