ഭീഷണി ഡൽഹിയിലെ നൂറോളം സ്‌കൂളുകളിൽ; കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി

പരിഭ്രാന്തരാകേണ്ടെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി മർലേന സാമൂഹ്യമാധ്യമമായ എക്‌സിലൂടെ അഭ്യർത്ഥിച്ചു
ഭീഷണി ഡൽഹിയിലെ നൂറോളം സ്‌കൂളുകളിൽ; കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത്‌ ബോംബ് ഭീഷണിയുണ്ടായത് നൂറോളം സ്കൂളുകളിൽ. ഒരേ മെയിൽ സന്ദേശമാണ് സ്കൂളുകളിൽ എത്തിയത്. സംഭവത്തിൽ ഡല്‍ഹി പൊലീസിന് പുറമേ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി. പരിഭ്രാന്തരാകേണ്ടെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി മർലേന സാമൂഹ്യമാധ്യമമായ എക്‌സിലൂടെ അഭ്യർത്ഥിച്ചു.

''ഇന്ന് രാവിലെ ചില സ്കൂളുകൾക്ക് ബോംബ് ഭീഷണിയുണ്ടായി. വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും ആ സ്ഥലങ്ങളിൽ ഡൽഹി പൊലീസ് തിരച്ചിൽ നടത്തുകയും ചെയ്തു. ഇതുവരെ ഒരു സ്കൂളിൽ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ല. ഞങ്ങൾ പൊലീസുമായും സ്‌കൂളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. രക്ഷിതാക്കളോടും പൗരന്മാരോടും പരിഭ്രാന്തരാകരുതെന്ന് അഭ്യർത്ഥിക്കുന്നു. ആവശ്യമുള്ളിടത്ത് സ്‌കൂൾ അധികൃതർ രക്ഷിതാക്കളുമായി ബന്ധപ്പെടും,” അതിഷി കുറിച്ചു.

സ്കൂളുകളിലെ ഭൂരിഭാഗം സ്ഥലങ്ങളിലും പരിശോധന പൂർത്തിയായി. യാതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു മെയിൽ പല സ്ഥലങ്ങളിലേക്ക് അയച്ചതായാണ് മനസിലാക്കുന്നതെന്നും നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com