സഹോദരിയുടെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു; പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ മീററ്റിൽ സഹോദരിയുടെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്തുകൊണ്ടിരുന്ന 18 കാരി കുഴഞ്ഞുവീണ് മരിച്ചു
സഹോദരിയുടെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു; പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മീററ്റിൽ സഹോദരിയുടെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്തുകൊണ്ടിക്കെ 18 കാരി കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് സഹോദരിയുടെ 'ഹൽദി ചടങ്ങിൽ' നൃത്തം ചെയ്യവെയാണ് റിംഷ എന്ന പെണ്‍കുട്ടി കുഴഞ്ഞുവീണത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

റിംഷ തൻ്റെ കുടുംബാംഗങ്ങളുമായി നൃത്തച്ചുവടുകൾ വെക്കുന്നത് വീഡിയോയില്‍ കാണാം. നിമിഷങ്ങൾക്കകം, റിംഷ തൻ്റെ നെഞ്ചിൽ കൈവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ റിംഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായി പറയുന്നത്.

സഹോദരിയുടെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു; പതിനെട്ടുകാരിക്ക് ദാരുണാന്ത്യം
ഷവർമ്മയിൽ വീണ്ടും പണി കിട്ടി; പന്ത്രണ്ട് പേർ ആശുപത്രിയിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com