തെലങ്കാനയില്‍ ഒരു സീറ്റിലൊഴികെ ബാക്കിയെല്ലാ സീറ്റുകളിലും കോണ്‍ഗ്രസിനെ പിന്തുണച്ച് സിപിഐഎം

കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച ഈ സീറ്റില്‍ നിന്ന് പിന്മാറാന്‍ സിപിഐഎം തയ്യാറായില്ല.
തെലങ്കാനയില്‍ ഒരു സീറ്റിലൊഴികെ ബാക്കിയെല്ലാ സീറ്റുകളിലും കോണ്‍ഗ്രസിനെ പിന്തുണച്ച് സിപിഐഎം

ഹൈദരാബാദ്: തെലങ്കാനയില്‍ ഒരു സീറ്റിലൊഴികെ ബാക്കിയെല്ലാ സീറ്റുകളിലും കോണ്‍ഗ്രസിനെ പിന്തുണച്ച് സിപിഐഎം. ആകെയുള്ള 17ല്‍ 16 സീറ്റുകളിലാണ് സിപിഐഎം കോണ്‍ഗ്രസിനെ പിന്തുണക്കുക. ബോംഗിര്‍ മണ്ഡലത്തില്‍ സിപിഐഎം മത്സരിക്കും. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച ഈ സീറ്റില്‍ നിന്ന് പിന്മാറാന്‍ സിപിഐഎം തയ്യാറായില്ല.

സിപിഐഎം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രവും മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ രേവന്ത് റെഡ്ഡിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഒരു സീറ്റിലൊഴികെ ബാക്കിയെല്ലാ സീറ്റുകളിലും സിപിഐഎം കോണ്‍ഗ്രസിനെ പിന്തുണക്കാനുള്ള തീരുമാനമുണ്ടായത്. തീരുമാനത്തെ കുറിച്ച് വീരഭദ്രം തന്നെ പ്രതികരിക്കുകയും ചെയ്തു.

ബോംഗിര്‍ മണ്ഡലത്തിലെ മത്സരത്തില്‍ നിന്ന് പിന്മാറാനും കോണ്‍ഗ്രസിനെ പിന്തുണക്കാനും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടുവെന്ന് വീരഭദ്രം പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ സഖ്യം രൂപപ്പെട്ടിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബോംഗിര്‍ മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവന്നു. എന്നാല്‍ തീരുമാനമായിട്ടില്ല. ബോംഗിറിലെ മത്സരത്തില്‍ തുടരാനാണ് തീരുമാനം. എന്തെങ്കിലും മാറ്റം വേണമെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com