മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; ബോളിവുഡ് നടൻ സഹിൽ ഖാൻ അറസ്റ്റിൽ

മുംബൈയിലെത്തിക്കുന്ന നടനെ കോടതിയിൽ ഹാജരാക്കും
മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; ബോളിവുഡ് നടൻ സഹിൽ ഖാൻ അറസ്റ്റിൽ

മുംബൈ: മഹാദേവ് വാതുവെപ്പ് കേസിൽ ബോളിവുഡ് നടൻ സഹിൽ ഖാൻ അറസ്റ്റിൽ. കേസിൽ മുൻകൂർ ജാമ്യം തേടി സഹിൽ ഖാൻ സമർപ്പിച്ച ഹർജി മുംബൈ ഹൈക്കാേടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. മുംബൈ പൊലീസ് സൈബർ സെല്ലിന്റെ പ്രത്യേക അന്വേഷണ സംഘമാണ് താരത്തെ ചത്തീസ്​ഗഢിൽ വെച്ച് അറസ്റ്റ് ചെയ്തത്.

ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവില്‍ പോയ സഹിലിനെ 40 മണിക്കൂർ നീണ്ട തിരച്ചിലിനെടുവിലാണ് പിടികൂടിയത്. മുംബൈയിലെത്തിക്കുന്ന നടനെ കോടതിയിൽ ഹാജരാക്കും. സ്റ്റൈൽ, എക്സ്ക്യൂസ് മീ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഹിൽ ഖാൻ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയാണ്.

ഛത്തീസ്ഗഡിലെ ചില സാമ്പത്തിക, റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും വിവാദമായ മഹാദേവ് വാതുവെപ്പ് ആപ്പിൻ്റെ പ്രമോട്ടർമാരും തമ്മിലുള്ള അനധികൃത ഇടപാടുകൾ സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞവർഷം മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങളായ രൺബീർ കപുറും ശ്രദ്ധാ കപുറും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇഡി നിർദേശിച്ചിരുന്നു. ഛത്തീസ്​ഗഢ് ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവർ ചേർന്ന് ദുബായിൽനിന്ന് പ്രവർത്തിപ്പിക്കുന്ന ആപ്പാണ് മഹാദേവ്.

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; ബോളിവുഡ് നടൻ സഹിൽ ഖാൻ അറസ്റ്റിൽ
നവകേരള ബസ് അടുത്ത ആഴ്ച മുതല്‍ നിരത്തില്‍; വിജയിച്ചാല്‍ കൂടുതല്‍ ബസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com