ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്റെ രാജി: അനുനയിപ്പിക്കാന്‍ നേതൃത്വം

പരിഹാരത്തിന് കെ സി വേണുഗോപാലിനെ ചുമതലപ്പെടുത്തി
ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്റെ രാജി: അനുനയിപ്പിക്കാന്‍ നേതൃത്വം

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദര്‍ സിംഗ് ലവ്‌ലിയെ അനുനയിപ്പിക്കാന്‍ നേതൃത്വം. പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇടപെട്ടു. ഇന്നലെയാണ് അരവിന്ദര്‍ സിംഗ് ലവ്‌ലി രാജി കൈമാറിയത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനേയും 'ഇന്‍ഡ്യ' സഖ്യത്തേയും പ്രതിരോധത്തിലാക്കിയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ രാജി സമര്‍പ്പണം. ഇതോടെയാണ് അനുനയ നീക്കവുമായി ദേശീയ നേതൃത്വം നേരിട്ട് ഇടപ്പെട്ടത്.

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ചാണ് രാജി. കൂടാതെ ലോക്‌സഭ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അരവിന്ദറെ നേതൃത്വം പരിഗണിച്ചിരുന്നില്ല. ഇതിലെല്ലാമുള്ള അതൃപ്തിയാണ് അദ്ദേഹത്തിന്റെ നീക്കത്തിന് കാരണം. പ്രശ്‌ന പരിഹാരത്തിന് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തി.

ഇതിനിടെ അധ്യക്ഷന്റെ രാജി കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് ആം ആദ്മി പാര്‍ട്ടി നേതൃത്വം പ്രതികരിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെ പ്രതികരിക്കട്ടെയെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. കോണ്‍ഗ്രസ് ഞങ്ങളുടെ സഖ്യകക്ഷി എന്നും സൗരഭ് പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com