എഎപിയുമായുള്ള സഖ്യം; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് അരവിന്ദര്‍ സിംഗ് ലവ്‌ലി

ലോക്‌സഭ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അരവിന്ദറെ നേതൃത്വം പരിഗണിച്ചിരുന്നില്ല
എഎപിയുമായുള്ള സഖ്യം; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് അരവിന്ദര്‍ സിംഗ് ലവ്‌ലി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസിനേയും ഇന്ത്യ സഖ്യത്തേയും പ്രതിരോധത്തിലാക്കി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദ് സിംഗ് ലൗലി രാജിവെച്ചു. കോണ്‍ഗ്രസ് -ആം ആദ്മി സഖ്യത്തിലെ അസ്വാരസ്യങ്ങളും ഡല്‍ഹി സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയുമാണ് രാജിയില്‍ കലാശിച്ചത്. അനുനയ നീക്കവുമായി കോണ്‍ഗ്രസ് നേതാക്കള്‍ അരവിന്ദ് സിംഗ് ലൗലിയെ വസതിയില്‍ സന്ദര്‍ശിച്ചു. കോണ്‍ഗ്രസിന് അകത്തെ ആഭ്യന്തര പ്രശ്‌നങ്ങളുടെ നീണ്ട നിര രാജിക്കത്തിലുണ്ട്.

ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം വരെയുള്ള വിഷയങ്ങളില്‍ പിസിസിയുടെ താല്പര്യം പരിഗണിച്ചില്ല എന്നാണ് ആരോപണം. കനയ്യ കുമാറിന്റെയും ഉദിത് രാജിന്റെയും സ്ഥാനാര്‍ഥിത്വത്തിലെ അതൃപ്തി രാജിക്കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടാതെ ലോക്‌സഭ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അരവിന്ദറെ നേതൃത്വം പരിഗണിച്ചിരുന്നില്ല.

സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരെയും പരാമര്‍ശമുണ്ട്. കെജ്രിവാളിന്റെ അറസ്റ്റ് ദിവസം മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയത് വേണുഗോപാല്‍ നിര്‍ദേശിച്ചത് കൊണ്ട് മാത്രമാണെന്ന് ലൗലി വ്യക്തമാക്കി. ലൗലിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് സന്ദീപ് ദീക്ഷിത് അദ്ദേഹത്തെ വസ്തിയില്‍ എത്തി കൂടിക്കാഴ്ച നടത്തി. ലൗലി കോണ്‍ഗ്രസ് വിടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നതെന്നും മുമ്പ് ബിജെപിയില്‍ പോയ ലൗലി ഏതാനും മാസങ്ങള്‍ക്കും കോണ്‍ഗ്രസില്‍ മടങ്ങി എത്തിയിരുന്നുവെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com