പൂനം മഹാജന്റെ പേര് വെട്ടി ബിജെപി; ഇനി ഉജ്ജ്വല്‍ നികം സ്ഥാനാര്‍ത്ഥി

മെയ് 20നാണ് തിരഞ്ഞെടുപ്പ്.
പൂനം മഹാജന്റെ പേര് വെട്ടി ബിജെപി; ഇനി ഉജ്ജ്വല്‍ നികം സ്ഥാനാര്‍ത്ഥി

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ നോർത്ത് സെൻട്രലിൽ സിറ്റിംഗ് എംപി പൂനം മഹാജന് സീറ്റ്‌ നിഷേധിച്ച് ബിജെപി. അഭിഭാഷകനും പത്മ ശ്രീ ജേതാവുമായ ഉജ്ജ്വൽ നികമാണ് സ്ഥാനാർഥി. മുംബൈ ഭീകരാക്രമണ കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വൽ. മെയ് 20നാണ് തിരഞ്ഞെടുപ്പ്.

പൂനം മഹാജന് വിജയ സാധ്യത കുറവാണ് എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സീറ്റ് നിഷേധിച്ചത് എന്നാണ് വിവരം. 2014, 2019 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പൂനം മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. വർഷ ഗെയ്‌ക്‌വാദാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com