'പ്രതിപക്ഷം നിരാശരാകാൻ പോകുന്നു', രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി

രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
'പ്രതിപക്ഷം നിരാശരാകാൻ പോകുന്നു', രണ്ടാം ഘട്ട  തിരഞ്ഞെടുപ്പിന് ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി

ന്യൂഡൽഹി: രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളും സ്ത്രീ വോട്ടർമാരും ശക്തമായ പിന്തുണയാണ് രണ്ടാം ഘട്ടത്തിൽ എൻഡിഎയ്ക്ക് നൽകിയത് എന്നും മോദി പറഞ്ഞു. 'എൻഡിഎയ്ക്കുള്ള സമാനതകളില്ലാത്ത പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും. ഇന്ന് വോട്ട് ചെയ്ത ഇന്ത്യയിലുടനീളമുള്ള ജനങ്ങൾക്ക് നന്ദി. വോട്ടർമാർ എൻഡിഎയുടെ നല്ല ഭരണമാണ് ആഗ്രഹിക്കുന്നത്. യുവാക്കളും സ്ത്രീകളുമാണ് എൻഡിഎയ്ക്ക് ശക്തമായ പിന്തുണ നൽകുന്നത്', മോദി എക്‌സിൽ കുറിച്ചു.

ഏപ്രിൽ 19 നാണ് നൂറിലധികം മണ്ഡലത്തിലേക്ക് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 88 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. ഇനി അഞ്ചുഘട്ടങ്ങളായി മുന്നൂറിന് മുകളിലുള്ള മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്‌. ജൂൺ നാലിന് എല്ലാ ഘട്ടങ്ങളിലെയും വോട്ടെണ്ണൽ ഒരുമിച്ച് നടക്കും. വൈകീട്ട് 5 മണിവരെയുള്ള പോളിങ് ശതമാനം അനുസരിച്ച് ത്രിപുരയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 77.53% പോളിങാണ് രേഖപ്പെടുത്തിയത്.

'പ്രതിപക്ഷം നിരാശരാകാൻ പോകുന്നു', രണ്ടാം ഘട്ട  തിരഞ്ഞെടുപ്പിന് ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി
യുഡിഎഫ് അനുകൂല തരംഗമാണ് പോളിങ് ഡേയിൽ കണ്ടത്, 20 ൽ 20 സീറ്റും നേടും; കെ സി വേണുഗോപാൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com