റായ്ബറേലിയില്‍ നിന്ന് പ്രിയങ്കയോട് മത്സരിക്കാന്‍ താനില്ല; ബിജെപി വാഗ്ദാനം തള്ളി വരുണ്‍ ഗാന്ധി

റായ്ബറേലിയില്‍ നിന്ന് പ്രിയങ്കയോട് മത്സരിക്കാന്‍ താനില്ല; ബിജെപി വാഗ്ദാനം തള്ളി വരുണ്‍ ഗാന്ധി

നിലവില്‍ പിലിബിത്തില്‍ നിന്നുള്ള സിറ്റിംഗ് എംപിയാണ് വരുണ്‍.

ലഖ്‌നൗ: റായ്ബറേലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്ന് കരുതുന്ന പ്രിയങ്ക ഗാന്ധിയുമായുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറി വരുണ്‍ ഗാന്ധി. ബിജെപി സ്ഥാനാര്‍ത്ഥിയാവാനുള്ള വാഗ്ദാനം വരുണ്‍ ഗാന്ധി തള്ളുകയായിരുന്നുവെന്ന് ഇന്‍ഡ്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2004 മുതല്‍ കോണ്‍ഗ്രസ് കോട്ടയാണ് റായ്ബറേലി.

2004 മുതല്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്ന സോണിയാ ഗാന്ധി ഇക്കുറി രാജ്യസഭാംഗമായതിനെ തുടര്‍ന്ന് മത്സര രംഗത്തില്ല. അതിന് പകരം മകളും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയാവുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യത വര്‍ധിച്ചതോടെയാണ് ബിജെപി വരുണിനെ സമീപിച്ചത്. എന്നാല്‍ വരുണ്‍ ഈ വാഗ്ദാനം തള്ളുകയായിരുന്നുവെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. 'ഗാന്ധി-ഗാന്ധി മത്സരം' എന്ന തരത്തില്‍ ദേശീയ തലത്തില്‍ ശ്രദ്ധ തേടുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വരുണ്‍ ഗാന്ധിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

നിലവില്‍ പിലിബിത്തില്‍ നിന്നുള്ള സിറ്റിംഗ് എംപിയാണ് വരുണ്‍. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ വരുണിന് ബിജെപി സീറ്റ് നിഷേധിക്കുകയും ജിതിന്‍ പ്രസാദയെ സ്ഥാനാര്‍ത്ഥിയാക്കുകയുമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com