ഹൈദരാബാദിലെ വിവാദ ബിജെപി സ്ഥാനാര്‍ത്ഥിയുടെ സ്വത്ത് 221 കോടി; കൈവശം 3.78 കോടിയുടെ സ്വര്‍ണാഭരണങ്ങളും

സിദ്ദി ആംബര്‍ ബസാര്‍ സര്‍ക്കിളിലെ മസ്ജിദില്‍ സാങ്കല്‍പ്പിക അമ്പെയ്‌തതിന് ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്
ഹൈദരാബാദിലെ വിവാദ ബിജെപി സ്ഥാനാര്‍ത്ഥിയുടെ സ്വത്ത് 221 കോടി; കൈവശം 3.78 കോടിയുടെ സ്വര്‍ണാഭരണങ്ങളും

ഹൈദരാബാദ്: ബിജെപി സ്ഥാനാര്‍ഥിക്ക് 221.37 കോടി രൂപയുടെ സ്വത്ത്. ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൊമ്പെല്ലാ മാധവി ലതയ്ക്കാണ് 221.37 കോടിയുടെ സ്വത്തുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തെലങ്കാനയിലെ ഏറ്റവും സമ്പന്നരായ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് മാധവി. മാധവിക്കും ഭര്‍ത്താവ് കൊമ്പെല്ലാ വിശ്വനാഥിനും മൂന്ന് കുട്ടികള്‍ക്കും 165.46 കോടി രൂപയുടെ ജംഗമ ആസ്തികളും ദമ്പതികള്‍ക്ക് 55.91 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമുണ്ടെന്നാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പറയുന്നത്.

വിവിധ കമ്പനികളില്‍ 25.20 കോടി രൂപയുടെ നിക്ഷേപം ഉള്‍പ്പെടെ 31.31 കോടി രൂപയുടെ ജംഗമ ആസ്തികള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥി പറയുന്നു. 3.78 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും മൂന്ന് കുട്ടികളുടെ പേരില്‍ 45 കോടിയിലധികം വരുന്ന ജംഗമ ആസ്തികളുണ്ട്. ഹൈദരാബാദിലും പരിസരത്തുമുള്ള കാര്‍ഷികേതര ഭൂമിയും വാണിജ്യ, പാര്‍പ്പിട കെട്ടിടങ്ങളും ആസ്തികളില്‍ ഉള്‍പ്പെടുന്നു. മാധവി ലതയ്ക്ക് 90 ലക്ഷം രൂപയും ഭര്‍ത്താവിന്റെ ബാധ്യത 26.13 കോടി രൂപയുമാണ്.

2022-23ല്‍ വരുമാനം 3.76 ലക്ഷം രൂപയായിരുന്നെങ്കില്‍ 2021-22ല്‍ 1.22 കോടി രൂപയായിരുന്നു വരുമാനം. 2022-23ല്‍ 2.82 കോടി രൂപയായി വിശ്വനാഥിന്റെ വരുമാനം. 2021-22ല്‍ 6.86 കോടി രൂപയായി ഉയര്‍ന്നു. സിദ്ദി ആംബര്‍ ബസാര്‍ സര്‍ക്കിളില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദില്‍ സാങ്കല്‍പ്പിക അമ്പെയ്‌തതിന് ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com