ന്യൂനപക്ഷ ക്ഷേമം എന്ന പേരില്‍ കോണ്‍ഗ്രസ് പത്രികയിലേത് സച്ചാര്‍ റിപ്പോര്‍ട്ടിന്റെ സ്വാധീനം';മന്ത്രി

'സായുധ സേനയിലും മറ്റ് സ്ഥാപനങ്ങളിലും മതപരമായ അടിസ്ഥാനത്തില്‍ ഭിന്നത വിതയ്ക്കാനും ശ്രമം'
ന്യൂനപക്ഷ ക്ഷേമം എന്ന പേരില്‍ കോണ്‍ഗ്രസ് പത്രികയിലേത്
സച്ചാര്‍ റിപ്പോര്‍ട്ടിന്റെ സ്വാധീനം';മന്ത്രി

വിശാഖപട്ടണം: അധികാരത്തിലെത്തിയാല്‍ മതം അടിസ്ഥാനമാക്കിയുള്ള സംവരണം നടപ്പാക്കാനുള്ള പിന്‍വാതിലിലൂടെയുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക സൂചിപ്പിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആരോപിച്ചു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉള്ളടക്കം പരാമര്‍ശിച്ചാണ് കോാണ്‍ഗ്രസിനെ രാജ്നാഥ് സിംഗ് കടന്നാക്രമിച്ചത്. വിശാഖപട്ടണത്ത് നടന്ന എന്‍ഡിഎ പൊതുയോഗത്തിലാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സായുധ സേനയിലും മറ്റ് സ്ഥാപനങ്ങളിലും മതപരമായ അടിസ്ഥാനത്തില്‍ ഭിന്നത വിതയ്ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. 2006ലെ കോണ്‍ഗ്രസ് ഭരണകാലത്തെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്ന മുസ്ലിംകളുടെ എണ്ണം നിര്‍ദേശിക്കുന്നതിനെതിരെയായിരുന്നു സിംഗിന്റെ പരാമര്‍ശം.

സായുധ സേനയില്‍ മതപരമായ പരിഗണനകള്‍ കുത്തിവെക്കാനുള്ള അപകടകരമായ ശ്രമമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ അഭൂതപൂര്‍വമായ നടപടിയാണിത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സായുധസേനാ ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്ന മുസ്ലീങ്ങളെ എണ്ണണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മതത്തിന്റെ പേരില്‍ ശക്തികളെ ഭിന്നിപ്പിക്കാന്‍ ഇത്തരമൊരു ശ്രമം നടന്നത്. ഞങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. പക്ഷേ, ഇത് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തൊഴില്‍ മേഖലകളിലും ഭിന്നത വളര്‍ത്തുക എന്ന വിശാലമായ അജണ്ടയാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ സര്‍ക്കാര്‍ ജോലികളില്‍ മതന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണത്തെക്കുറിച്ച് സൂചനയുണ്ട്. അത് നടപ്പിലാക്കിയാല്‍ സായുധ സേനയെയും ഉള്‍പ്പെടുത്താം. രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്ന ആശയമാണിത്. ഇത് ഈ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ ഭയാനകമായ ഒരു സാഹചര്യമായിരിക്കില്ലേയെന്നും സിംഗ് ചോദിച്ചു. 'ന്യൂനപക്ഷ ക്ഷേമം' എന്ന പേരില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞതെല്ലാം സച്ചാര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ സ്വാധീനത്തിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com