ശക്തമായ കാറ്റ്; എട്ട് വർഷമായി നിർമ്മാണത്തിലിരിക്കുന്ന തെലങ്കാന പാലം തകർന്നു

പ്രദേശത്തുണ്ടായ ശക്തമായ മഴയക്കും കാറ്റിനും ഇടയിൽ ഉണ്ടായ അപകടത്തിൽ ആളാപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ശക്തമായ കാറ്റ്; എട്ട് വർഷമായി നിർമ്മാണത്തിലിരിക്കുന്ന തെലങ്കാന പാലം തകർന്നു

തെലങ്കാന: തെലങ്കാനയില്‍ കനത്ത മഴയേയും കാറ്റിനേയും തുടർന്ന് എട്ട് വർഷമായി നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിൽ മനേർ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗമാണ് തകർന്നത്. പ്രദേശത്തുണ്ടായ ശക്തമായ മഴയക്കും കാറ്റിനും ഇടയിൽ ഉണ്ടായ അപകടത്തിൽ ആളാപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പെദ്ദപ്പള്ളി-ഭൂപാലപ്പള്ളി ജില്ലകളെ ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്. രണ്ട് ജില്ലകൾ തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് 49 കോടി രൂപ ചെലവഴിച്ചാണ് ഒരു കിലോമീറ്റർ നീളമുള്ള പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്. 2016ൽ നടന്ന പാലത്തിൻ്റെ തറക്കല്ലിടൽ ഏറെ ശ്രദ്ധേയമായിരുന്നു.

പദ്ധതിയിലെ അപാകതയെ തുടർന്നാണ് പാലത്തിൻ്റെ നിർമ്മാണം വൈകുന്നതെന്നാണ് വിവരം. പൂർത്തീകരിച്ച ജോലികൾക്കുള്ള പണം നൽകുന്നതിൽ കാലതാമസം വരുത്തിയതിനാൽ കരാറുകാരൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് നിർമാണം നിർത്തിയതായി റിപ്പോർട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com