മോദി ഗുജറാത്തിൻ്റെ ഹാങോവറിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി: അഡ്വ. ഫൈസൽ ബാബു

'മുസ്ലിം സമൂഹത്തെ കൃത്യമായി പരാമർശിച്ച് വർഗീയ-വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.'
മോദി ഗുജറാത്തിൻ്റെ ഹാങോവറിൽ, തിരഞ്ഞെടുപ്പ് കമ്മീഷന്  പരാതി നൽകി: അഡ്വ. ഫൈസൽ ബാബു

ന്യൂഡൽഹി: ഗുജറാത്തിലെ 2002 കലാപം മൂലധനമാക്കിയാണ് നരേന്ദ്ര മോദി രാജ്യ തലസ്ഥാനത്തേക്ക് പ്രധാനമന്ത്രിക്കുപ്പായമിട്ട് പുറപ്പെട്ടതെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു. ഇപ്പോഴും ഗുജറാത്ത് ഹാങോവറിൽ തന്നെയാണ് മോദി എന്ന് തെളിയിക്കുന്നതാണ് രാജസ്ഥാൻ പ്രസംഗമെന്ന് ഫൈസൽ ബാബു പറഞ്ഞു. മുസ്ലിം സമൂഹത്തെ കൃത്യമായി പരാമർശിച്ച് വർഗീയ-വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് യൂത്ത് ലീഗ് പരാതി നൽകി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ സുഖ്ഭീർ സിംഗ് സന്തു എന്നിവർക്കാണ് പരാതി നൽകിയത്. മുസ്ലിം ലീഗിന് വേണ്ടി ഖുറം അനീസ് ഉമർ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു എന്നിവർ പരാതി നൽകിയത്.

'അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില്‍ മുസ്ലീങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?' എന്നായിരുന്നു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദിയുടെ പരാമര്‍ശം.

മോദി ഗുജറാത്തിൻ്റെ ഹാങോവറിൽ, തിരഞ്ഞെടുപ്പ് കമ്മീഷന്  പരാതി നൽകി: അഡ്വ. ഫൈസൽ ബാബു
നവമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റുകൾ പിൻവലിക്കണം; ഷാഫി പറമ്പിലിന് കെ കെ ശൈലജയുടെ വക്കീൽ നോട്ടീസ്

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മോദിയുടെ വിവാദ പ്രസംഗം. അതേസമയം രാജ്യത്തെ സ്വത്ത് കോൺഗ്രസ് കുടിയേറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ വിവാദ പരാമർശത്തെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രൂക്ഷമായി വിമർശിച്ചു. പൊതുതിരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് വർഗീയ കാർഡിറക്കി വോട്ട് നേടാനാണ് ബിജെപിയും മോദിയും ശ്രമിക്കുന്നതെന്നും ജനാധിപത്യ ബോധമുള്ള ഇന്ത്യൻ ജനത ഇതിനെ തള്ളിക്കളയുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇൻഡ്യ മുന്നണി അധികാരത്തിലേറിയാൽ രാജ്യത്തെ പാവപ്പെട്ട മനുഷ്യർക്ക് ഇപ്പോൾ നൽകുന്ന റേഷൻ മാത്രമല്ല, പോഷക സമൃദ്ധ ഭക്ഷ്യവസ്തുക്കളും ലഭ്യമാകുമെന്നും അഖിലേഷ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com