'തിഹാർ ജയിലിൽ പ്രമേഹ ചികിത്സ ഉറപ്പാക്കണം'; കെജ്‌രിവാളിന്റെ ഹർജിയിൽ വിചാരണ കോടതി ഉത്തരവ് ഇന്ന്

തെറ്റായ ഭക്ഷണക്രമം പിന്തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ജാമ്യം നേടാനാണ് കെജ്‌രിവാളിന്റെ ശ്രമമെന്നാണ് ഇ ഡിയുടെ വാദം.
'തിഹാർ ജയിലിൽ പ്രമേഹ ചികിത്സ ഉറപ്പാക്കണം'; കെജ്‌രിവാളിന്റെ ഹർജിയിൽ വിചാരണ കോടതി ഉത്തരവ് ഇന്ന്

ഡൽഹി: തിഹാർ ജയിലിൽ പ്രമേഹ ചികിത്സ ഉറപ്പാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിൽ വിചാരണ കോടതി ഇന്ന് ഉത്തരവിടും. പ്രമേഹം നിയന്ത്രിക്കാൻ ഇൻസുലിൻ നൽകാൻ തിഹാർ ജയിൽ അധികൃതർക്ക് നിർദേശം നൽകണം, ദിവസേന ഡോക്ടറുമായി വീഡിയോ കോൺഫറൻസ് വഴി ആരോഗ്യ നില സംബന്ധിച്ച കാര്യങ്ങള് സംസാരിക്കാൻ അനുമതി നൽകണം എന്നിവയാണ് കെജ്‌രിവാളിന്റെ ആവശ്യങ്ങൾ.

എന്നാൽ തെറ്റായ ഭക്ഷണക്രമം പിന്തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ജാമ്യം നേടാനാണ് കെജ്‌രിവാളിന്റെ ശ്രമമെന്നാണ് ഇ ഡിയുടെ വാദം. പ്രമേഹം കൂട്ടാൻ കെജ്‌രിവാൾ ബോധപൂർവം മാങ്ങയും മധുര പലഹാരങ്ങളും കഴിക്കുന്നുവെന്നും ഇ ഡി ആരോപിക്കുന്നു. നേരത്തെ അപേക്ഷ പരിഗണിക്കവെ ഡോക്ടർമാർ നിർദേശിച്ച ഭക്ഷണക്രമം കെജ്‌രിവാൾ പാലിക്കുന്നില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

'തിഹാർ ജയിലിൽ പ്രമേഹ ചികിത്സ ഉറപ്പാക്കണം'; കെജ്‌രിവാളിന്റെ ഹർജിയിൽ വിചാരണ കോടതി ഉത്തരവ് ഇന്ന്
രാഹുൽഗാന്ധിക്ക് ഭക്ഷ്യ വിഷബാധ, പനി; കേരളത്തിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി

Related Stories

No stories found.
logo
Reporter Live
www.reporterlive.com