തിരഞ്ഞെടുപ്പ് പൂർത്തിയാകും മുമ്പേ ഏകാധിപതിയുടെ യഥാർത്ഥ മുഖം പുറത്ത്, സൂറത്ത് സംഭവത്തിൽ രാഹുൽഗാന്ധി

സൂറത്ത് ലോകസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിന്നാലെ ബിജെപിയെയും നരേന്ദ്രമോദിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി
തിരഞ്ഞെടുപ്പ് പൂർത്തിയാകും മുമ്പേ ഏകാധിപതിയുടെ യഥാർത്ഥ മുഖം പുറത്ത്, സൂറത്ത് സംഭവത്തിൽ രാഹുൽഗാന്ധി

സൂറത്ത്: സൂറത്ത് ലോകസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിന്നാലെ ബിജെപിയെയും നരേന്ദ്രമോദിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. രാജ്യത്ത് പത്ത് വർഷമായി ഭരണം നടത്തുന്ന ഏകാധിപതിയുടെ യഥാർത്ഥ മുഖമാണ് സൂറത്ത് സംഭവത്തിലൂടെ പുറത്ത് വന്നത് എന്നായിരുന്നു രാഹുൽഗാന്ധിയുടെ വിമർശനം. രണ്ട് കോൺഗ്രസ് സ്ഥാനാർഥികളുടെയും നാമനിർദ്ദേശ പത്രിക തള്ളുകയും മറ്റ് സ്ഥാനാർഥികൾ സ്വമേധയാ മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തതിനെ തുടർന്ന് സൂറത്തിൽ നിന്ന് ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നാല് സ്വതന്ത്രരും മൂന്ന് ചെറുപാർട്ടികളും ബഹുജൻ സമാജ് പാർട്ടിയുമാണ് ഇത്തരത്തിൽ തങ്ങളുടെ നാമനിർദേശപട്ടിക പിൻവലിച്ചത്.

നാമനിർദേശ പട്ടിക സമർപ്പിച്ചതിന്റെ കൂടെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒപ്പുവെച്ചവരുടെ ഒപ്പുകൾ വ്യാജമാണെന്ന് പറഞ്ഞായിരുന്നു മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ നിലേഷ് കുംഭാനിയുടെ നാമനിർദേശ പത്രിക ജില്ലാ റിട്ടേണിംഗ് ഓഫീസർ തള്ളിയത്. ശേഷം കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർഥിയായിരുന്ന സുരേഷ് പദ്‌സലയുടെ നാമനിർദ്ദേശ പത്രികയും റിട്ടേണിംഗ് ഓഫീസർ തള്ളി.

"തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം അവരിൽ നിന്ന് തട്ടിയെടുക്കുന്നത് ബാബ അംബേദ്ക്കർ സാഹിബിനോടും ഭരണഘടനയോടും ഉയർത്തുന്ന വെല്ലുവിളിയാ''ണെന്നും രാഹുൽഗാന്ധി പറഞ്ഞു. "1984ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായി വിജയിച്ച സൂറത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മാച്ച് ഫിക്‌സ് ചെയ്യാനാണ് ശ്രമിക്കുന്ന''തെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും" ആരോപിച്ചു. നാമ നിർദേശപട്ടിക തള്ളിയ സംഭവത്തിൽ കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പൂർത്തിയാകും മുമ്പേ ഏകാധിപതിയുടെ യഥാർത്ഥ മുഖം പുറത്ത്, സൂറത്ത് സംഭവത്തിൽ രാഹുൽഗാന്ധി
സിഎഎ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നില്ല, കോണ്‍ഗ്രസിന് സംഘപരിവാര്‍ മനസ്: മുഖ്യമന്ത്രി

Related Stories

No stories found.
logo
Reporter Live
www.reporterlive.com