വോട്ടെടുപ്പിന് മുമ്പേ ലോക്സഭാ കടന്ന സ്ഥാനാർഥികൾ, ഉപ പ്രധാനമന്ത്രിയും മുഖ്യമന്ത്രി വരെ പട്ടികയിൽ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുമ്പ് തന്നെ സൂറത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ വിജയിച്ചതാണ് ഇപ്പോഴത്തെ പ്രധാന വാർത്ത
വോട്ടെടുപ്പിന് മുമ്പേ ലോക്സഭാ കടന്ന
സ്ഥാനാർഥികൾ, ഉപ പ്രധാനമന്ത്രിയും മുഖ്യമന്ത്രി വരെ പട്ടികയിൽ

സൂറത്ത്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുമ്പ് തന്നെ സൂറത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ വിജയിച്ചതാണ് ഇപ്പോഴത്തെ പ്രധാന വാർത്ത. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയും മറ്റു ബിജെപി ഇതര സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് മുകേഷ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളിയിരുന്നു. ഇതാദ്യമായിട്ടല്ല വോട്ടെടുപ്പിന് മുമ്പ് തന്നെ സ്ഥാനാര്‍ഥി വിജയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ നിരവധിപേര്‍ ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1951ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ വരെ സമാനമായ രീതിയില്‍ വിജയിച്ചു കയറിയവരുണ്ട്.

മുകേഷിന് മുമ്പേ ഇത്തരത്തിൽ വോട്ടെടുപ്പിന് മുന്നേ ലോകസഭാ തിരഞ്ഞെടുപ്പ് വിജയം സംഭവിച്ചത് 2012 ലായിരുന്നു. ഉത്തര്‍പ്രദേശിലെ കനൗജ് മണ്ഡലത്തില്‍ നിന്ന് ഡിമ്പിള്‍ യാദവാണ് ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥി. അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ സാഹചര്യത്തിലാണ് അദ്ദേഹം ലോക്സഭാംഗത്വം രാജിവെച്ചത്. പകരം തന്റെ മണ്ഡലത്തിൽ ഭാര്യ ഡിമ്പിള്‍ യാദവിനെ മത്സരിപ്പിച്ചു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിഎസ്പിയും മത്സരിച്ചില്ല. ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളുകയും ചെയ്തു.

ഫറൂഖ് അബ്ദുള്ള,ഡിമ്പിള്‍ യാദവ്
ഫറൂഖ് അബ്ദുള്ള,ഡിമ്പിള്‍ യാദവ്

1951 ലെ പൊതുതിരഞ്ഞെടുപ്പിൽ പത്തും 1957ൽ പതിനൊന്നും സ്ഥാനാർഥികൾ ഇത്തരത്തിൽ വിജയിച്ചു. 1962ല്‍ മൂന്ന് പേരും 1967ല്‍ അഞ്ച് പേരും സമാനരീതിയില്‍ ജയിച്ചു. 1971ല്‍ ഒരു സ്ഥാനാര്‍ഥിയും 1977ല്‍ രണ്ട് പേരും വോട്ടെടുപ്പിന് മുന്നേ തന്നെ ജയം സ്വന്തമാക്കി. മുന്‍ ഉപപ്രധാനമന്ത്രിയായിരുന്ന വൈ ബി ചവാന്‍ നാസിക് മണ്ഡലത്തില്‍ നിന്നും മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ശ്രീനഗറില്‍ നിന്നും ഇത്തരത്തിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതും മുന്നേ വിജയിച്ചവരാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com