അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മ്മല സീതാരാമന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്പദ്‌വ്യവസ്ഥ വലിയ ചര്‍ച്ചയാവുമെന്നും പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാന്‍ സാധിച്ചുവെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ രൂപത്തില്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

'എല്ലാവര്‍ക്കും സ്വീകാര്യമായ ചട്ടക്കൂടിനുള്ളില്‍ ഇലക്ടറല്‍ ബോണ്ട് തിരികെകൊണ്ടുവരുന്നതിനായി ഓഹരി ഉടമകളുമായി നിരന്തരം ചര്‍ച്ച നടത്തിവരികയാണ്. സുതാര്യത നിലനിര്‍ത്തിയും കള്ളപ്പണം എത്തുന്നത് പൂര്‍ണ്ണമായും തടഞ്ഞുകൊണ്ടുള്ള സംവിധാനം നിലനിര്‍ത്തും.' നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്പദ്‌വ്യവസ്ഥ വലിയ ചര്‍ച്ചയാവുമെന്നും പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാന്‍ സാധിച്ചുവെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഫെബ്രുവരി 15 നാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇലക്ടറര്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചത്. ഇലക്ടറര്‍ ബോണ്ടുകള്‍ പിന്‍വലിച്ചതില്‍ എല്ലാവരും ഖേദിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിരുന്നു. ഇലക്ടറല്‍ ബോണ്ട് നടപടികള്‍ സുതാര്യമാണെന്നും മോദി പറഞ്ഞിരുന്നു. പിന്നാലെയാണ് മറ്റൊരു രൂപത്തില്‍ ഇലക്ടറല്‍ ബോണ്ട് തിരികെകൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com