'മോദിയെ കാണാൻ കാത്തിരിക്കുന്നു'; ഇന്ത്യാ സന്ദർശനം മാറ്റി ഇലോൺ മസ്‌ക്

'ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ്'
'മോദിയെ കാണാൻ കാത്തിരിക്കുന്നു'; ഇന്ത്യാ സന്ദർശനം മാറ്റി ഇലോൺ മസ്‌ക്

ന്യൂഡൽഹി: ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌ക് ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവെച്ചയായി അറിയിച്ചു. എക്സിലൂടെ മസ്ക് തന്നെയാണ് ഈ കാര്യം അറിയിച്ചത്. 'ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുക'യാണെന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.

ടെസ്‌ല ഇലക്ട്രിക് കാറുകൾ രാജ്യത്ത് നിർമ്മിക്കാനുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതി പ്രഖ്യാപിക്കാനും നിശ്ചയിച്ചിരുന്ന കൂടികാഴ്ച്ചയാണ് മസ്ക് മാറ്റിവെച്ചത്. ഈ പദ്ധതി ഇന്ത്യയിൽ കൊണ്ടു വരുമെന്ന് നേരത്തെ മസ്ക് അറിയിച്ചിരുന്നു.

എൻട്രി-ലെവൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറി സ്ഥാപിക്കുന്നതിനായി ടെസ്‌ല ഇന്ത്യയിൽ 2-3 ബില്യൺ ഡോളർ മുതൽ മുടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 25 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് കാറുകൾ ടെസ്‌ല ഇന്ത്യൻ വിപണിയിൽ ഇറക്കുമെന്നാണ് കരുതപ്പെടുന്നത്. സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഇന്ത്യയിൽ കൊണ്ടുവരാനായി മസ്‌ക് കേന്ദ്രത്തിൻ്റെ റെഗുലേറ്ററി അനുമതിക്കായി കാത്തിരിക്കുകയാണ്.

'മോദിയെ കാണാൻ കാത്തിരിക്കുന്നു'; ഇന്ത്യാ സന്ദർശനം മാറ്റി ഇലോൺ മസ്‌ക്
നാളെ പ്രിയങ്ക ഗാന്ധിയെത്തും; റോഡ് ഷോയിലും റാലിയിലും പങ്കെടുക്കും

Related Stories

No stories found.
logo
Reporter Live
www.reporterlive.com