മോദി സർക്കാർ ഭരിക്കുമ്പോൾ ജമ്മു കശ്മീരിൽ കല്ലെറിയാൻ ആരും ധൈര്യപ്പെടില്ല: അമിത് ഷാ

വോട്ടെടുപ്പ് കോൺ​ഗ്രസിനെ മുഴുവനായി തുടച്ചുനീക്കുന്നതിന് ഇടയാക്കുമെന്നും ആഭ്യന്തരമന്ത്രി പരിഹസിച്ചു
മോദി സർക്കാർ ഭരിക്കുമ്പോൾ ജമ്മു കശ്മീരിൽ കല്ലെറിയാൻ ആരും ധൈര്യപ്പെടില്ല: അമിത് ഷാ

രാജസ്ഥാൻ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയതിൽ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും അനാവശ്യ പ്രവചനങ്ങൾ നടത്തുന്നതിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിൽ നടത്തിയ റോഡ് ഷോയിൽ പങ്കെടുക്കുമ്പോഴായിരുന്നു അമിത് ഷായുടെ രൂക്ഷ വിമർശനം. മോദി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ കല്ല് എറിയാൻ ജമ്മു കശ്മീരിൽ ആരും ധൈര്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പ് നടന്നതിന് പിന്നാലെയാണ് അമിത് ഷായുടെ റോഡ് ഷോ നടന്നത്.

‌ആർട്ടിക്കിൾ 370 എടുത്ത് മാറ്റുന്നതോടെ ജമ്മു കശ്മീരിൽ ചോര പുഴ ഒഴുകുമെന്നാണ് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും വാദിച്ചിരുന്നത്. ‌ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് അഞ്ച് വർഷമായെന്നും അതുകൊണ്ട് തന്നെ ഇത്തരം അനാവശ്യ വിവാദങ്ങൾ നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ബാബയെന്ന് പരിഹസാത്തോടെ രാഹുൽ ഗാന്ധിയെ അഭിസംബോധന ചെയ്തായിരുന്നു അമിത് ഷായുടെ പ്രതികരണം.

രാജസ്ഥാനിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുഴുവൻ സീറ്റുകൾ ലഭിക്കുമെന്നും റോഡ് ഷോയ്ക്കിടെ അമിത് ഷാ പറഞ്ഞു. വോട്ടെടുപ്പ് കോൺ​ഗ്രസിനെ മുഴുവനായി തുടച്ചുനീക്കുന്നതിന് ഇടയാക്കുമെന്നും ആഭ്യന്തരമന്ത്രി പരിഹസിച്ചു. രാജസ്ഥാനിലെ 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. 12 സീറ്റിലേക്ക് ആദ്യഘട്ട വോട്ടെടുപ്പിനൊപ്പം വെള്ളിയാഴ്ച്ച നടന്നത്. ബാക്കി 13 സീറ്റിലേക്കുള്ള വോട്ടെടുപ്പ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26 ന് ‌നടക്കും.

മോദി സർക്കാർ ഭരിക്കുമ്പോൾ ജമ്മു കശ്മീരിൽ കല്ലെറിയാൻ ആരും ധൈര്യപ്പെടില്ല: അമിത് ഷാ
'മോദിയുടെ ഗ്യാരൻ്റി വെറും പച്ചക്കള്ളം, കള്ളത്തരത്തിൻ്റെ ചക്രവർത്തിയാണ് നരേന്ദ്ര മോദി'; എം എ ബേബി

Related Stories

No stories found.
logo
Reporter Live
www.reporterlive.com