സ്‌കൂളിൽവെച്ച് ഫേഷ്യൽ ചെയ്ത് പ്രിൻസിപ്പൽ; വീഡിയോ എടുത്ത അധ്യാപികയെ കടിച്ചുപരിക്കേല്‍പ്പിച്ചു

അനം ഖാനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം ബിഘപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
സ്‌കൂളിൽവെച്ച് ഫേഷ്യൽ ചെയ്ത് പ്രിൻസിപ്പൽ; വീഡിയോ എടുത്ത അധ്യാപികയെ കടിച്ചുപരിക്കേല്‍പ്പിച്ചു

ലഖ്‌നൗ: സ്‌കൂളിൽവെച്ച് ഫേഷ്യൽ ചെയ്യുന്ന പ്രിൻസിപ്പലിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഉന്നാവോ ജില്ലയിലെ ഒരു പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക സംഗീത സിംഗ് ആണ് സ്‌കൂൾ തന്നെ ബ്യൂട്ടിപാർലറാക്കിയത്. ബിഗാപൂർ ബ്ലോക്കിലെ ദണ്ഡമൗ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്താണ് സംഗീത ഫേഷ്യൽ ചെയ്തുകൊണ്ടിരുന്നത്.

ഇതിന്റെ വീഡിയോ പകർത്തിയ അധ്യാപിക അനം ഖാന്‍ ഇതിന്‍റെ വീഡിയോ ചിത്രീകരിച്ചു. ഇതുകണ്ട് ക്ഷുഭിതയായ പ്രധാനാധ്യാപിക അനം ഖാനെ പിന്തുടരുകയും മർദ്ദിക്കുകയും കയ്യിൽ കടിക്കുകയും ചെയ്തതായാണ് പരാതി. കടിയേറ്റ പാടുകളുടെ വീഡിയോയും അധ്യാപിക പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഗീത സിംഗിനെതിരെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു.

അനം ഖാനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം ബിഘപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതുസംബന്ധിച്ച പരാതി ലഭിച്ചതായി ബിഘപൂർ സർക്കിൾ ഓഫീസർ മായാ റായ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com