Live Blog: ഒന്നാംഘട്ടം: പോളിങ്ങിൽ കുതിച്ച് ത്രിപുര, ബംഗാൾ, മേഘാലയ; കിതച്ച് ബിഹാർ

രാജ്യത്തെ 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. എട്ട് കേന്ദ്ര മന്ത്രിമാർ രണ്ട് മുൻ മുഖ്യമന്ത്രിമാർ ഒരു മുൻ ഗവർണർ എന്നിവരടക്കം 1625 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടിയത്
Live Blog: ഒന്നാംഘട്ടം: പോളിങ്ങിൽ കുതിച്ച് ത്രിപുര, ബംഗാൾ, മേഘാലയ; കിതച്ച് ബിഹാർ

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കം.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കം. ഏപ്രിൽ 19-ന് ആരംഭിച്ച് ജൂൺ ഒന്ന് വരെയുള്ള 44 ദിവസങ്ങൾ നീളുന്ന ദൈർഘ്യമേറിയ തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് ഇന്ന് തുടക്കമാകുന്നത്. രാജ്യത്തെ ആകെയുള്ള 543 ലോക്സഭാ സീറ്റുകളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. എട്ട് കേന്ദ്ര മന്ത്രിമാർ രണ്ട് മുൻ മുഖ്യമന്ത്രിമാർ ഒരു മുൻ ഗവർണർ എന്നിവരടക്കം 1625 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 

മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ

മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും രണ്ട് വര്‍ഷം നീണ്ട തയ്യാറെടുപ്പാണ് തിരഞ്ഞെടുപ്പിന് വേണ്ടി നടന്നതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷര്‍ ചൂണ്ടിക്കാണിച്ചു.

എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

102 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും ആദ്യമായി വോട്ടുചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരോ വോട്ടിനും മൂല്യമുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി. തുടക്കമാകുന്നത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിനാണെന്നും പ്രധാനമന്ത്രി കുറിച്ചു. വോട്ട് ചെയ്യാന്‍ വിവിധ ഭാഷകളില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.

വോട്ടെടുപ്പ് ആരംഭിച്ചു

രാജ്യത്തെ 17 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിന് തുടക്കമായി.

17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്.

  1. തമിഴ്‌നാട് 39

  2. രാജസ്ഥാന്‍ 12

  3. ഉത്തര്‍പ്രദേശ് 8

  4. ഉത്തരാഖണ്ഡ് 5

  5. മധ്യപ്രദേശ് 6

  6. പശ്ചിമബംഗാള്‍ 3

  7. അരുണാചല്‍ പ്രദേശ് 2

  8. മണിപ്പൂർ 2

  9. മേഘാലയ 2

  10. മിസോറാം 1

  11. ബിഹാര്‍ 4

  12. മഹാരാഷ്ട്ര 5

  13. അസം 5

  14. ആന്‍ഡമാന്‍ നിക്കോബാര്‍ 1

  15. ചത്തീസ്ഗഡ് 1

  16. ജമ്മുകാശ്മീര്‍ 1

  17. നാഗാലാന്‍ഡ് 1

  18. പുതുച്ചേരി 1

  19. ലക്ഷദ്വീപ് 1

  20. സിക്കിം 1

  21. ത്രിപുര 1

തിരഞ്ഞെടുപ്പിൻ്റെ തത്സമയ വിവരങ്ങളുമായി റിപ്പോർട്ടർ

പി ചിദംബരവും മോഹന്‍ ഭാഗവത്തും വോട്ട് രേഖപ്പെടുത്തി

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി ചിംബരം തമിഴ്‌നാട്ടിലെ ശിവഗംഗയിലും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്ത് നാഗ്പൂരിലും വോട്ട് രേഖപ്പെടുത്തി. തമിഴ്‌നാട്ടില്‍ ഇന്‍ഡ്യ മുന്നണി 39 സീറ്റും തൂത്തുവാരുമെന്ന് പി ചിദംബരം ആത്മവിശ്വാസം പങ്കുവെച്ചു.

ഭരണ ഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് തുടക്കം; മല്ലാകർജ്ജുൻ ഖർഗെ

തമിഴിസൈ സൗന്ദര്‍രാജനും എടപ്പാടി പളനിസ്വാമിയും വോട്ടുരേഖപ്പെടുത്തി

മുന്‍ തെലങ്കാന ഗവര്‍ണറും ബിജെപിയുടെ ചെന്നൈ സൗത്ത് സ്ഥാനാര്‍ത്ഥിയുമായ തമിഴിസൈ സൗന്ദര്‍രാജന്‍ ചെന്നൈയിലെ സാലിഗ്രാമിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായി എടപ്പാടി പളനി സ്വാമിയും വോട്ട് രേഖപ്പെടുത്തി.

നടന്‍ അജിത് വോട്ടു ചെയ്യാനെത്തി

ചെന്നൈയിലെ തിരുവാണ്‍മിയൂര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനെത്തി നടന്‍ അജിത്.

അണ്ണാമലൈ വോട്ട് രേഖപ്പെടുത്താനെത്തി

ബിജെപി സംസ്ഥാന അദ്ധ്യക്ഷനും ബിജെപിയുടെ കോയമ്പത്തൂര്‍ സ്ഥാനാര്‍ത്ഥിയുമായ അണ്ണാമലൈ കാരൂരിലെ ഊത്തുപട്ടിയില്‍ വോട്ടു രേഖപ്പെടുത്താനെത്തി.

ജനാധിപത്യ അവകാശം വിനിയോഗിക്കാതിരിക്കരുത്

വോട്ടവകാശം വിനിയോഗിക്കാന്‍ എല്ലാ സഹോദരി സഹോദന്‍മാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് തമിഴിസൈ സൗന്ദര്‍രാജന്‍. നിങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാതിരിക്കരുതെന്നും വോട്ട് ചെയ്തതിന് ശേഷം സെല്‍ഫിയെടുത്ത് മറ്റുള്ളവരെ പ്രചോദിപ്പിക്കാനും തമിഴിസൈ സൗന്ദര്‍രാജന്‍ ആഹ്വാനം ചെയ്തു.

സുപ്രധാന ദിവസമെന്ന് അമിത് ഷാ

സുരക്ഷിതവും വികസിതവും സ്വാശ്രയവുമായ ഒരു ഇന്ത്യ സൃഷ്ടിക്കാനുള്ള ശക്തിയുണ്ട് വോട്ടിനെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ ശോഭനമായ ഭാവി രൂപപ്പെടുത്താനുള്ള തിരഞ്ഞെടുപ്പാണെന്നും അമിത് ഷാ

അണ്ണാമലൈ വോട്ട് രേഖപ്പെടുത്തി

കോയമ്പത്തൂരിലെ ബിജെപി സ്ഥാനാർത്ഥി അണ്ണാമലൈ വോട്ട് രേഖപ്പെടുത്തി. കാരൂരിലെ ഊത്തുപട്ടിയിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഡിഎംകെയുടെ ഗണപതി പി രാജ്കുമാറും എഐഎഡിഎംകെയുടെ എസ് രാമചന്ദ്രനുമാണ് അണ്ണാമലൈയുടെ പ്രധാന എതിരാളികള്‍. 1,958,577 വോട്ടർമാരാണ് കോയമ്പത്തൂരിൽ ആകെയുള്ളത്. ഇതിൽ 34,792 ഗ്രാമീണ വോട്ടർമാരും 1,617,785 നഗര വോട്ടർമാരും 260,491 പട്ടികജാതി (എസ്‌സി) വോട്ടർമാരും 5,876 പട്ടികവർഗ വോട്ടർമാരുമണുള്ളത്.

സ്ഥിരതയുള്ള സര്‍ക്കാരിന് വേണ്ടി വോട്ടുചെയ്യണമെന്ന് അണ്ണാമലൈ

രാവിലെ തന്നെ വന്ന് വോട്ടുചെയ്യാൻ ആഹ്വാനം ചെയ്ത് കോയമ്പത്തൂരിലെ ബിജെപി സ്ഥാനാർത്ഥി അണ്ണാമലൈ. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അണ്ണാമലൈ. ആര്‍ക്ക് വോട്ടുചെയ്യണമെന്ന് കോയമ്പത്തൂരിലെ ജനങ്ങള്‍ക്ക് അറിയാമെന്നും പണം നല്‍കി വോട്ടുവാങ്ങാനാവില്ലെന്നും ആ കാലഘട്ടം അവസാനിച്ചെന്നും അണ്ണാമലൈ പറഞ്ഞു. ജനങ്ങള്‍ നല്ല രാഷ്ട്രീയത്തിന് വേണ്ടി വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.

രജനികാന്ത് വോട്ട് രേഖപ്പെടുത്തി

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളേജിലെ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ട് രേഖപ്പെടുത്തി

തൃണമൂൽ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ചു

കൂച്ച് ബിഹാറിലെ ബറോകോദാലിയിലാണ് ഓഫീസ് കത്തിച്ചത്. ബിജെപിയാണ് ഓഫീസ് കത്തിച്ചത് എന്ന് ടിഎംസി ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് ആലിപുർദ്വാറിലെ തൂഫാൻഗഞ്ചിൽ ബിജെപി പ്രവർത്തകർ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തുന്നതായും ടിഎംസി ആരോപിച്ചു.

വെറുപ്പിനെ പരാജയപ്പെടുത്തുക, സ്നേഹത്തിൻ്റെ കട തുറക്കുക:  രാഹുൽ ഗാന്ധി

രാജ്യത്തിൻ്റെ ആത്മാവിനേറ്റ മുറിവ് മായ്ക്കാനും വോട്ടർമാരോട് രാഹുൽ ഗാന്ധിയുടെ ആഹ്വാനം. 'നിങ്ങളുടെ ഓരോ വോട്ടും ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും വരും തലമുറയുടെയും ഭാവി തീരുമാനിക്കും. കഴിഞ്ഞ 10 വർഷമായി രാജ്യത്തിൻ്റെ ആത്മാവിനേറ്റ മുറിവുകളിൽ നിങ്ങളുടെ വോട്ടിൻ്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തുക' രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. വെറുപ്പിനെ പരാജയപ്പെടുത്താനും, സ്നേഹത്തിൻ്റെ കട എല്ലാ മുക്കിലും മൂലയിലും തുറക്കാനും രാഹുൽ ആഹ്വാനം ചെയ്തു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വോട്ട് ചെയ്യാനെത്തി

ബസ്തറിലെ ജനങ്ങളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ബസ്തറിലെ ജനങ്ങളെല്ലാവരും വോട്ടുരേഖപ്പെടുത്താൻ എത്തണമെന്ന് അഭ്യർത്ഥിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ബസ്തറില്‍ രാവിലെ ഏഴിന് തന്നെ തിരഞ്ഞെടുപ്പ് ആരംഭിച്ചിരുന്നു. നക്‌സല്‍ ബാധിത മേഖലയായ ബസ്തറില്‍ വലിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ജമ്മു കശ്മീരിലെ ഉധംപൂർ-ദോഡ ലോക്‌സഭാ സീറ്റിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.

ജമ്മു കശ്മീരിലെ ഉധംപൂർ-ദോഡ ലോക്‌സഭാ സീറ്റിൽ പുരോഗമിക്കുന്നു. ഉധംപൂർ, കത്വ ജില്ലകളിലെ പോളിങ്ങ് ബൂത്തുകളിൽ വോട്ടർമാരുടെ വലിയ ക്യൂ തന്നെയുണ്ട്. ഉധംപൂർ-ദോഡ സീറ്റിൽ ബിജെപിയും ഇൻഡ്യ മുന്നണിയും തമ്മിലാണ് മത്സരം നടക്കുന്നത്. കേന്ദ്രമന്ത്രിയായ ജിതേന്ദ്ര സിങ്ങാണ് ബിജെപി സ്ഥാനാർത്ഥി. കോൺഗ്രസിൻ്റെ ചൗധരി ലാൽ സിങ്ങാണ് ബിജെപിയുടെ പ്രധാന എതിരാളി. ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ ജി എം സറൂരിയും ഇവിടെ മത്സരരംഗത്തുള്ളത്. പന്ത്രണ്ട് സ്ഥാനാർത്ഥികളാണ് ഉധംപൂർ-ദോഡ ലോക്‌സഭാ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. മുസ്ലീം വോട്ടർമാർക്ക് സ്വാധീനമുള്ള റമ്പാൻ, ദോഡ, റമ്പാൻ ജില്ലകളും ഹിന്ദു വിഭാഗത്തിന് സ്വാധീനമുള്ള കത്വ, ഉധംപൂർ ജില്ലകളും മണ്ഡലത്തിൻ്റെ ഭാഗമാണ്. 8.45 ലക്ഷം പുരുഷ വോട്ടർമാരും 7.77 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 16.23 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വോട്ട് രേഖപ്പെടുത്തി

ഡിഎംകെ അദ്ധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യക്കൊപ്പം എത്തിയാണ് സ്റ്റാലിന്‍ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്താനായതില്‍ അഭിമാനമുണ്ടെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു. എല്ലാവരും വോട്ട് രേഖപ്പെടുത്താനെത്തണമെന്നും സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.

പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമി വോട്ട് രേഖപ്പെടുത്തി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി വൈത്തിലിംഗവും ബിജെപിയുടെ എ നമശിവായവുമാണ് ഇവിടെ മത്സരിക്കുന്നത്

പനീര്‍ശെല്‍വം വോട്ട് ചെയ്തു

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും രാമനാഥപുരത്തെ സ്ഥാനാര്‍ത്ഥിയുമായ ഒ പനീര്‍ശെല്‍വം തേനിയില്‍ വോട്ട് രേഖപ്പെടുത്തി.

കേന്ദ്ര മന്ത്രി അര്‍ജ്ജുന്‍ രാം മേഘ്‌വാള്‍ വോട്ട് രേഖപ്പെടുത്തി

രാജസ്ഥാനിലെ പട്ടികജാതി സംവരണ മണ്ഡലമായ ബിക്കാനീറിലെ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ അര്‍ജ്ജുന്‍ രാം മേഘ്‌വാള്‍ വോട്ട് രേഖപ്പെടുത്തി.

മേഘാലയ മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി

മേഘാലയ മുഖ്യമന്ത്രി കോണ്‍ട്രാഡ് സാങ്ങ്മ വോട്ടു രേഖപ്പെടുത്തി. ടൂറ ലോക്‌സഭാ മണ്ഡലത്തിലെ വാല്‍ബക്‌ഗ്രെയിലെ പോളിങ്ങ് ബൂത്തിലാണ് മേഘാലയ മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് ആദ്യ ഘട്ട വോട്ടെടുപ്പിൽ രാവിലെ 9 മണി വരെ ഏറ്റവും കൂടിയ പോളിങ്ങ് ബംഗാളിൽ

  • ആൻഡമാൻ നിക്കോബാർ - 8.64%

  • അരുണാചൽ പ്രദേശ് - 4.95%

  • അസം - 11.15%

  • ബീഹാർ - 9.23%

  • ഛത്തീസ്ഗഡ് - 12.02%

  • ജമ്മു കാശ്മീർ - 10.43%

  • ലക്ഷദ്വീപ് - 5.59%

  • മധ്യപ്രദേശ് - 14.12%

  • മഹാരാഷ്ട്ര - 6.98%

  • മണിപ്പൂർ - 7.63%

  • മേഘാലയ - 12.96%

  • മിസോറാം - 9.36%

  • നാഗാലാൻഡ് - 8%

  • പുതുച്ചേരി - 7.85%

  • രാജസ്ഥാൻ - 10.67%

  • സിക്കിം - 6.97%

  • തമിഴ്നാട് - 8.21%

  • ത്രിപുര - 13.62%

  • ഉത്തർപ്രദേശ് - 12.22%

  • ഉത്തരാഖണ്ഡ് - 10.54%

  • ബംഗാൾ - 15.09%

കമല്‍ ഹാസന്‍ വോട്ട് രേഖപ്പെടുത്താനെത്തി

ആദ്യം വോട്ട് ചെയ്യാമെന്ന് കരുതി രാവിലെ 6.30ന് വോട്ടുചെയ്യാനെത്തി, പക്ഷെ...

ആദ്യം വോട്ടുചെയ്യാനായാണ് രാവിലെ 6.30ന് മേഘാലയ മുഖ്യമന്ത്രി കോണ്‍ട്രാഡ് സാങ്ങ്മ പോളിങ്ങ് സ്റ്റേഷനിലെത്തിയത്. എന്നാൽ ടൂറ ലോക്‌സഭാ മണ്ഡലത്തിലെ വാല്‍ബക്‌ഗ്രെയിലെ പോളിങ്ങ് ബൂത്തിൽ മുഖ്യമന്ത്രിക്ക് കാണാനായത് ക്യൂവിലുള്ള ആള്‍ക്കൂട്ടത്തെ. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. 'ആദ്യം വോട്ട് ചെയ്യാമെന്ന് കരുതി ഞാന്‍ രാവിലെ 6.30ന് പോളിങ്ങ് ബൂത്തിലെത്തി. പക്ഷെ അതിശയപ്പെട്ട് പോയി. ഒരുപാട് പേര്‍ എനിക്ക് മുമ്പായി വോട്ടുരേഖപ്പെടുത്താന്‍ എത്തിയിരിക്കുന്നു. ഇത് ആരോഗ്യകരമായ ട്രെന്‍ഡ് ആണ്. വോട്ടു ചെയ്യുക എന്നത് ഒരോ പൗരന്റെയും അവകാശമാണ്'.

കോണ്‍ട്രാഡ് സാങ്ങ്മ  ടൂറ ലോക്‌സഭാ മണ്ഡലത്തിലെ വാല്‍ബക്‌ഗ്രെയിലെ പോളിങ്ങ് ബൂത്തിൽ
കോണ്‍ട്രാഡ് സാങ്ങ്മ ടൂറ ലോക്‌സഭാ മണ്ഡലത്തിലെ വാല്‍ബക്‌ഗ്രെയിലെ പോളിങ്ങ് ബൂത്തിൽ

കമൽ ഹാസൻ വോട്ട് രേഖപ്പെടുത്തി

ഒരോ തിരഞ്ഞെടുപ്പും പ്രധാനപ്പെട്ടതാണെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം കമൽ ഹാസൻ. കോയംപേട്ടിലാണ് കമൽ ഹാസൻ വോട്ട് രേഖപ്പെടുത്തിയത്.

ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും വോട്ടു ചെയ്തു

യോഗാ ഗുരു ബാബാ രാംദേവും പതഞ്ജലി ആയൂര്‍വേദ്‌സിന്റെ മാനേജിങ്ങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും ഹരിദ്വാറിലെ പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വോട്ടുരേഖപ്പെടുത്തി

നാഗ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്കരി വോട്ട് രേഖപ്പെടുത്തി. കുടുംബസമേതം എത്തിയാണ് ഗഡ്കരി വോട്ട് ചെയ്തത്. കഴിഞ്ഞ തവണ 54% ആയിരുന്ന നാഗ്പൂരിലെ വോട്ടിംഗ് ശതമാനം, ഇത്തവണ 75% ആക്കാനാണ് ഞങ്ങളുടെ തീരുമാനമെന്ന് ഗഡ്കരി വേട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.' ഞങ്ങൾ രാജ്യത്തിൻ്റെ മഹത്തായ ഉത്സവം വളരെയധികം ഉത്സാഹത്തോടെ ആഘോഷിക്കുകയാണ്, ഈ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമു'ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

നടന്‍ ധനുഷ് വോട്ട് ചെയ്യാനെത്തി

ആല്‍വാര്‍പേട്ടിലെ ബൂത്തിലാണ് നടന്‍ ധനുഷ് വോട്ട് ചെയ്യാനെത്തിയത്.

രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി ദിയാ കുമാരി വോട്ട് രേഖപ്പെടുത്തി

എല്ലാവര്‍ക്കും മോദിജിയില്‍ വിശ്വാസമുണ്ടെന്ന് വോട്ടു രേഖപ്പെടുത്തിയ ശേഷം ദിയാ കുമാരി പ്രതികരിച്ചു. മോദിജിയുടെ പ്രവര്‍ത്തിയിലും അദ്ദേഹം പറയുന്നതിലും ആളുകള്‍ക്ക് വിശ്വാസമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി അദ്ദേഹം രാജ്യത്തെ ജനങ്ങളെ സേവിക്കുകയാണെന്നും ദിയാ കുമാരി പറഞ്ഞു.

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമാ ഖണ്ഡുവും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും വോട്ട് രേഖപ്പെടുത്തി

തവാങ്ങ് ജില്ലയിലെ മുക്തോയിലാണ് മുഖ്യമന്ത്രി പേമാ ഖണ്ഡു വോട്ട് രേഖപ്പെടുത്തിയത്. പുതിയതായി രൂപീകരിച്ച ബിച്ചോം ജില്ലയിലെ നഫ്രയിൽ കേന്ദ്രമന്ത്രി കിരണ്‍ റിജിജു വോട്ട് രേഖപ്പെടുത്തി. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കും 50 നിയമസഭാ സീറ്റിലേയ്ക്കുമാണ് അരുണാചലിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 60 അംഗ നിയമസഭയിലേയ്ക്ക് മുഖ്യമന്ത്രി പേമാ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചോവ്‌ന മീയ്‌നും അടക്കം പത്തോളം സ്ഥാനാര്‍ത്ഥികള്‍ നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു.

തമിഴ്നാട്ടിൽ പോളിങ്ങ് പുരോഗമിക്കുന്നു, 9.25 ശതമാനം പോളിങ്ങ്

  • ചെന്നൈ സെൻട്രൽ-4.16%

  • സൗത്ത്‌- 5.10%

  • നോർത്ത്- 6.78%

  • കോയമ്പത്തൂർ -9.62%

  • നീലഗിരി- 8.92%

  • രാമനാഥപുരം- 8.53%

  • ശിവഗംഗ- 7.21%

അരുണാചൽ പ്രദേശിൽ 8.81 ശതമാനം പോളിങ്ങ്

  • അരുണാചൽ ഈസ്റ്റ്- 10.30%

  • അരുണാചൽ വെസ്റ്റ്--7.40%

ഉദയനിധി സ്റ്റാലിൻ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി

ഭാര്യക്കൊപ്പമെത്തിയാണ് ഉദയനിധി സ്റ്റാലിൻ വോട്ട് രേഖപ്പെടുത്തിയത്.

വിവാഹ പന്തലില്‍ നിന്ന് പോളിങ്ങ് ബൂത്തിലേയ്ക്ക്

വിവാഹ പന്തലില്‍ നിന്ന് പോളിങ്ങ് ബൂത്തിലേയ്ക്ക് വോട്ടു ചെയ്യാനെത്തി നവദമ്പതികള്‍. ജമ്മുവിലെ ഉധംപൂർ-ദോഡ മണ്ഡലത്തിൽ വോട്ടു ചെയ്യാനാണ് നവദമ്പതികൾ എത്തിയത്.

മണിപ്പൂരിൽ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു

മണിപ്പൂരിലെ ബിഷ്ണുപൂരിൽ ബൂത്ത്‌ പിടിച്ചെടുക്കാൻ വന്നവരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു.

നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് പൂജയുമായി ശിവ്‌രാജ് സിങ്ങ് ചൗഹാന്‍

മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും വിദിഷയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായി ശിവ്‌രാജ് സിങ്ങ് ചൗഹാന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ചൗഹാന്‍ സ്വന്തം വസതിയില്‍ പൂജ നടത്തി.

മഹാരാഷ്ട്രയില്‍ പ്രഭുല്‍ പട്ടേല്‍ കുടുംബസമേതമെത്തി വോട്ട് ചെയ്തു

സംവിധായകന്‍ ഭാരതിരാജ വോട്ട് രേഖപ്പെടുത്തി

ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തി സംവിധായകന്‍ ഭാരതിരാജ

അഭിനേത്രി തൃഷ വോട്ട് രേഖപ്പെടുത്തി

തെന്നിന്ത്യയിലെ മുന്‍നിര നായിക തൃഷ ചെന്നൈയില്‍ വേട്ടുരേഖപ്പെടുത്തി

അസം ദേശീയ പരിഷത്തിൻ്റെ ലുറിൻ ജ്യോതി ഗൊഗോയ് വോട്ട് ചെയ്തു

ദിബ്രുഗഡ് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ലുറിൻ ജ്യോതി ഗൊഗോയ് ടിൻസുകിയ  അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള ലൈപുലി എംഇ സ്കൂൾ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

ഉത്തർപ്രദേശിൽ പോളിങ്ങ് പുരോഗമിക്കുന്നു

പതിനൊന്ന് മണിവരെയുള്ള വോട്ടെടുപ്പ് കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 8 ലോക്‌സഭാ മണ്ഡലങ്ങളില്‍ പോളിങ്ങ് 25% പിന്നിട്ടു.

തമിഴ്‌നാട് ഗവര്‍ണര്‍ റ്റി എന്‍ രവി വോട്ട് ചെയ്തു 

തമിഴ്നാട് ഗവർണർ റ്റി എൻ രവി ഭാര്യ ലക്ഷ്മിക്കൊപ്പമെത്തി ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തി.

ആദ്യഘട്ടത്തില്‍ രാജ്യത്തെ 102 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 11 മണിവരെ 24.37 ശതമാനം പോളിങ്ങ്‌

ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ വനിത വോട്ട് ചെയ്തു

ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ വനിത ജ്യോതി ആംഗേ വോട്ടുരേഖപ്പെടുത്തി. കേന്ദ്രമന്ത്രി നിതിന്‍ ഖഡ്കരി മത്സരിക്കുന്ന നാഗ്പൂരിലാണ് ജ്യോതി വോട്ട് രേഖപ്പെടുത്തിയത്.

അമിത് ഷാ ഗാന്ധി നഗറില്‍ നിന്നും നോമിനേഷന്‍ സമര്‍പ്പിക്കും

കേന്ദ്ര പ്രതിരോധമന്ത്രി അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും അല്‍പ്പ സമയത്തിനകം നോമിനേഷന്‍ സമര്‍പ്പിക്കും. സൊണാല്‍ പട്ടേലിനെയാണ് കോണ്‍ഗ്രസ് ഇവിടെ മത്സരിപ്പിക്കുന്നത്.

11 മണിയിലെ കണക്ക് പ്രകാരം മധ്യപ്രദേശ്, മേഘാലയ, ത്രിപുര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പോളിങ് ശതമാനം 30 പിന്നിട്ടു

  • ആൻഡമാൻ നിക്കോബാർ - 21.82%

  • അരുണാചൽ പ്രദേശ് - 23.02%

  • അസം - 27.22%

  • ബീഹാർ - 20.42%

  • ഛത്തീസ്ഗഡ് - 28.12%

  • ജമ്മു കാശ്മീർ - 22.60%

  • ലക്ഷദ്വീപ് - 16.33%

  • മധ്യപ്രദേശ് - 30.46%

  • മഹാരാഷ്ട്ര - 19.17%

  • മണിപ്പൂർ - 29.61%

  • മേഘാലയ - 33.12%

  • മിസോറാം -29.53%

  • നാഗാലാൻഡ് - 29.70%

  • പുതുച്ചേരി - 28.10%

  • രാജസ്ഥാൻ - 22.59%

  • സിക്കിം - 21.20%

  • തമിഴ്നാട് - 23.92%

  • ത്രിപുര - 34.54%

  • ഉത്തർപ്രദേശ് - 25.48%

  • ഉത്തരാഖണ്ഡ് - 24.83%

  • പശ്ചിമ ബംഗാൾ - 33.56%

മിസോറാം മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി

മിസോറാം മുഖ്യമന്ത്രി ലാല്‍ദുഹോമ വോട്ട് രേഖപ്പെടുത്തി. ഐസ്‌വാളിലെ ചൗല്‍ഹ്‌മുന്‍ ബൂത്തിലാണ് അദ്ദേഹം വോട്ടു രേഖപ്പെടുത്തിയത്.

ഛത്തീസ്ഗഡിലെ ബസ്തർ ലോക്സഭാ മണ്ഡലത്തിലെ  കൊണ്ടഗാവിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ഛത്തീസ്ഗഡിലെ ബസ്തർ ലോക്സഭാ മണ്ഡലത്തിലെ  കൊണ്ടഗാവിൽ വോട്ട് രേഖപ്പെടുത്താനെത്തിയവർ
ഛത്തീസ്ഗഡിലെ ബസ്തർ ലോക്സഭാ മണ്ഡലത്തിലെ കൊണ്ടഗാവിൽ വോട്ട് രേഖപ്പെടുത്താനെത്തിയവർ
ഛത്തീസ്ഗഡിലെ ബസ്തർ ലോക്സഭാ മണ്ഡലത്തിലെ  കൊണ്ടഗാവിൽ വോട്ട് രേഖപ്പെടുത്താനെത്തിയവർ
ഛത്തീസ്ഗഡിലെ ബസ്തർ ലോക്സഭാ മണ്ഡലത്തിലെ കൊണ്ടഗാവിൽ വോട്ട് രേഖപ്പെടുത്താനെത്തിയവർ

അമിത് ഷാ നോമിനേഷന്‍ സമര്‍പ്പിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നും നോമിനേഷന്‍ സമര്‍പ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കൊപ്പമെത്തിയാണ് അമിത് ഷാ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

മണിപ്പൂരിലെ ഇംഫാലില്‍ പോളിങ്ങിനിടെ സംഘര്‍ഷം

ഇംഫാലില്‍ പോളിങ്ങിനിടെ സംഘര്‍ഷമുണ്ടായി. പോളിങ്ങ് സ്‌റ്റേഷനിലെ EVM-VVPAT മെഷീനുകള്‍ നശിപ്പിച്ചു.

മണിപ്പൂരിൽ പോളിങ്ങ് സ്റ്റേഷനിൽ വെടിവെയ്പും സംഘർഷവും

കർശനമായ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ലോക്സഭാ തിരഞ്ഞെടുപ്പിനിടെ മണിപ്പൂരിൽ സംഘർഷം. മൊയ്‌റാംഗ് നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള തമൻപോക്‌പിയിലെ പോളിങ്ങ് സ്‌റ്റേഷനിൽ അക്രമികളുടെ വെടിവയ്‌പ്പ് ഉണ്ടായി. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ തോങ്ജു അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള ഒരു പോളിംഗ് സ്റ്റേഷനിലും പോളിങ്ങ് സാമഗ്രികൾ നശിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

മധ്യപ്രദേശിലെ ആറ് സീറ്റുകളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 11 മണിവരെ 30.46 ശതമാനം പോളിങ്ങ്

ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ആറ് ലോക്‌സഭാ സീറ്റുകളിൽ രാവിലെ 11 മണി വരെ 30.46% പോളിങ് രേഖപ്പെടുത്തി. ഒരോ ലോക്സഭാ മണ്ഡലങ്ങളിലും രേഖപ്പെടുത്തിയ പോളിങ്ങ് ശതമാനം

  • ബാലാഘട്ട് 35.64%

  • ചിന്ദ്വാര 32.51%,

  • ജബൽപൂർ 27.41%,

  • മണ്ഡല 32.03%,

  • ഷാഡോൾ 29.57%,

  • സിദ്ധി 26.03%

ഛത്തിസ്ഗഡിലെ ബിജാപൂരിൽ സ്ഫോടനം

ഛത്തിസ്ഗഡിലെ ബിജാപൂരിൽ ഉണ്ടായ ഗ്രനേഡ് സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് പരിക്ക്. സ്ഫോടനം നടന്നത് പോളിങ് ബൂത്തിന് 500 മീറ്റർ മാത്രം അകലെ.

ജമ്മു കശ്മീരിൽ 1 മണിവരെ 43 ശതമാനം പോളിങ്ങ്

തമിഴ്നാട്ടിൽ ഉച്ചയ്ക്ക് 1 മണിവരെ 39.51 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി

102 ലോക്സഭാ മണ്ഡലങ്ങളിലെ പോളിങ്ങ് പുരോഗമിക്കുന്നു. 1 മണിക്ക് പുറത്ത് വന്ന കണക്കുകൾ പ്രകാരം ത്രിപുരയിലാണ് ഏറ്റവും  ഉയർന്ന പോളിങ്ങ്

  • ആൻഡമാൻ നിക്കോബാർ - 35.7%

  • അരുണാചൽ പ്രദേശ് - 37.39%

  • അസം - 45.12%

  • ബീഹാർ - 32.41%

  • ഛത്തീസ്ഗഡ് - 42.57%

  • ജമ്മു കശ്മീർ - 43.11%

  • ലക്ഷദ്വീപ് 29.91%

  • മധ്യപ്രദേശ് - 44.43%

  • മഹാരാഷ്ട്ര - 32.36%

  • മണിപ്പൂർ - 46.92%

  • മേഘാലയ - 48.91%

  • മിസോറാം - 39.39%

  • നാഗാലാൻഡ് - 43.62%

  • പുതുച്ചേരി - 44.95%

  • രാജസ്ഥാൻ - 33.73%

  • സിക്കിം - 36.82%

  • തമിഴ്നാട് - 39.51%

  • ത്രിപുര - 53.04%

  • ഉത്തർപ്രദേശ് - 36.96%

  • ഉത്തരാഖണ്ഡ് - 37.33%

  • പശ്ചിമ ബംഗാൾ - 50.96%

102 സീറ്റുകളിലേയ്ക്ക് നടക്കുന്ന വോട്ടെടുപ്പിൽ ഉച്ചയ്ക്ക് ഒരുമണി വരെ രേഖപ്പെടുത്തിയത് 43.11 ശതമാനം പോളിങ്ങ്

ഉത്തർപ്രദേശിൽ ഉച്ചയ്ക്ക് 1 മണി വരെ രേഖപ്പെടുത്തിയത്  36.96% പോളിങ്ങ്

  • കൈരാന 37.49%

  • മുസാഫർനഗർ 34.51%

  • ബിജ്‌നോർ 36.08%

  • നാഗിന 38.28%

  • മൊറാദാബാദ് 35.25%

  • രാംപൂർ 32.68%

  • സഹാറൻ 32.68%,

കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും വിമർശിച്ച് മമത ബാനർജി 

ഇന്‍ഡ്യ സഖ്യകക്ഷികളായ കോണ്‍ഗ്രസിനും സിപിഐഎമ്മിനും എതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. മുര്‍ഷിദാബാദിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. സിപിഐഎമ്മിനും കോണ്‍ഗ്രസിനും വോട്ടു ചെയ്യരുതെന്നും മമത ജനങ്ങള്‍ക്ക് മുന്നയിപ്പ് നല്‍കി. 'പശ്ചിമബംഗാളില്‍ ഇന്‍ഡ്യ മുന്നണിയില്ല. ഇന്‍ഡ്യ മുന്നണിയുടെ രൂപീകരണത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചത് ഞാനാണ്. സഖ്യത്തിന് ഇന്‍ഡ്യ മുന്നണിയെന്ന പേര് നല്‍കിയത് ഞാനാണ്. പക്ഷെ ഇവിടെ ബംഗാളില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്ന'തെന്നും മമത ബാനര്‍ജി പറഞ്ഞു.

വിവാഹ ദിനത്തിലും വോട്ട് ചെയ്യാനെത്തിയവരുടെ വീഡിയോ പങ്കുവെച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

നിങ്ങളുടെ ശബ്ദം കേട്ടതായി ഉറപ്പിക്കൂ, വോട്ടു ചെയ്യു എന്ന ക്യാപ്ഷനോടെയാണ് വിവാഹ തിരക്കിലും വോട്ടു ചെയ്യാനെത്തിയ നവദമ്പതികളുടെ ചിത്രങ്ങൾ വീഡിയോ രൂപത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പങ്കുവെച്ചിരിക്കുന്നത്. എക്സിലൂടെ പങ്കുവെച്ചത്.

മൂന്ന് വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ അസമില്‍ 60.12% പോളിങ്ങ്

ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിൽ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ രേഖപ്പെടുത്തിയത് 60.12 ശതമാനം പോളിങ്ങ്.

  • ദിബ്രുഗഡ് 60.8%

  • ജോർഹട്ട് 64.8%

  • കാസിരംഗ 58.3%

  • ലഖിംപൂർ 59.5%

  • സോണിത്പൂർ 60.2%

ജമ്മുകശ്മീരിൽ റെക്കോർഡ് പോളിങ്ങ്

ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിൽ രേഖപ്പെടുത്തിയത് റെക്കോർഡ് പോളിങ്ങ്. ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഉധംപൂർ-ദോഡ ലോക്സഭാ മണ്ഡലത്തിൽ മൂന്ന് മണിക്ക് 57.09 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ബിജെപിയും ഇൻഡ്യ മുന്നണിയും തമ്മിലാണ് ഇവിടെ മത്സരം നടക്കുന്നത്. കേന്ദ്രമന്ത്രിയായ ജിതേന്ദ്ര സിങ്ങാണ് ബിജെപി സ്ഥാനാർത്ഥി. കോൺഗ്രസിൻ്റെ ചൗധരി ലാൽ സിങ്ങാണ് ബിജെപിയുടെ പ്രധാന എതിരാളി. ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ ജി എം സറൂരിയും ഇവിടെ മത്സരരംഗത്തുള്ളത്. പന്ത്രണ്ട് സ്ഥാനാർത്ഥികളാണ് ഉധംപൂർ-ദോഡ ലോക്‌സഭാ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്.

രാജസ്ഥാനിൽ ഉച്ചതിരിഞ്ഞ് 3 മണിവരെ രേഖപ്പെടുത്തിയത് 41.51ശതമാനം പോളിങ്ങ്

ആദ്യഘട്ട തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ 12 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

  • ചുരു– 46.40%

  • ദൗസ– 31.33%

  • ഗംഗാനഗർ – 50.14%

  • ആൽവാർ – 43.39%

  • ഭരത്പൂർ – 37.28%

  • ബിക്കാനീർ – 40.80%

  • ജെയ്പൂർ – 49.48%

  • ജെയ്പൂർ റൂറൽ – 39.90%

  • ജുൻജുനു – 36.12%

  • കരൗലി ലോല്‍പുര്‍ – 33.86%

  • നാഗൂർ – 41.56%

  • സിക്കർ – 39.25%

ഈ തിരഞ്ഞെടുപ്പ് ഇന്ത്യയെ ലോകത്തെ വന്‍ശക്തിയാക്കി മാറ്റും

ഈ തിരഞ്ഞെടുപ്പ് ഇന്ത്യയെ ലോകത്തെ വന്‍ശക്തിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ദമോഷില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

ജമ്മു കശ്മീരിലെ മുന്‍ എംഎല്‍എ വിവാഹദിനത്തില്‍ നവവധുവിനൊപ്പം വോട്ട് ചെയ്തു

ജമ്മു കശ്മീരിലെ റാംബാന്‍ മണ്ഡലത്തിലെ മുന്‍ എംഎല്‍എ വിവാഹദിനം വധുവിനൊപ്പം എത്തി വോട്ട് ചെയ്തു.

ജമ്മു കശ്മീരിൽ വനിതകളെ ആകർഷിച്ച് 'പിങ്ക് ബൂത്തുകൾ'

ജമ്മുവിലെ ഉദംപൂര്‍-ദോഡ മണ്ഡലത്തിലെ ദോഡ ജില്ലയില്‍ ഒരുക്കിയിരിക്കുന്ന പിങ്ക് ബൂത്തുകള്‍ ശ്രദ്ധേയം. വനിത ഉദ്യോഗസ്ഥര്‍ മാത്രം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിരിക്കുന്ന പോളിങ്ങ് ബൂത്തുകളാണ് 'പിങ്ക് ബൂത്തുകള്‍'. 'പിങ്ക് ബൂത്തുകള്‍' വനിത വോട്ടര്‍മാരെ വിശേഷിച്ച് മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള വോട്ടര്‍മാരെ ആകര്‍ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഉച്ചതിരിഞ്ഞ് 3 മണിവരെ ശക്തമായ പോളിങ്ങ്

  • അരുണാചൽ പ്രദേശ് – 55%

  • മണിപ്പൂർ- 62.5%

  • മേഘാലയ – 61.9%

  • മിസോറാം- 49%

  • നാഗാലാൻഡ് – 51.5%

  • സിക്കിം - 52.7%

  • ത്രിപുര- 68.3%

102 മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഉച്ചതിരഞ്ഞ് 3 മണിവരെ രേഖപ്പെടുത്തിയത് 49.78 ശതമാനം പോളിങ്ങ്

ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു

തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിൽ ഉച്ചതിരിഞ്ഞ് 3 മണിവരെ രേഖപ്പെടുത്തിയ പോളിങ്ങ് കണക്കുകൾ

  • രാംടെക് – 40.10%

  • നാഗ്പൂർ – 38.43%

  • ഭാന്ദ്ര-ഗോണ്ടിയ – 45.88%

  • ഗാഡ്ചിരോളി-ചിമോർ – 55.79%

  • ചന്ദ്രാപൂർ – 43.48%

പോളിങ്ങ് ശതമാനത്തിൽ ഗതിവേഗം കുറഞ്ഞ് രാജസ്ഥാനും ഉത്തർപ്രദേശും ഉത്തരാഖണ്ഡും

അരുണാചല്‍ പ്രദേശില്‍ ഉച്ചതിരിഞ്ഞ് 3 മണിവരെ 53 ശതമാനം പോളിങ്ങ്

രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കും 50 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശില്‍ ഉച്ചതിരിഞ്ഞ് 3 മണി കഴിയുമ്പോള്‍ രേഖപ്പെടുത്തിയത് 53 ശതമാനം പോളിങ്ങ്. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കും 50 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശില്‍ ഉച്ചതിരിഞ്ഞ് 3 മണി കഴിയുമ്പോള്‍ രേഖപ്പെടുത്തിയത് 53 ശതമാനം പോളിങ്ങ്.

മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് മണ്ഡലത്തിലെ വോട്ടെടുപ്പ് അവസാനിച്ചു

വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച് EVM-VVPAT യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം നാലുമണിവരെയായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്.

ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളില്‍ മികച്ച പോളിങ്ങ്

ഉച്ചതിരിഞ്ഞ് 3 മണിക്ക് മധ്യപ്രദേശില്‍ 53.40 ശതമാനം പോളിങ്ങ്.

  • ബാലാഘട്ട് 63.69%

  • ചിന്ദ്വാര 62.57%

  • ജബല്‍പൂര്‍ 48.05%,

  • മണ്ഡല 58.28%

  • ഷാഡോള്‍ 48.64%

  • സിദ്ധി 40.60%

ഗുവഹാത്തി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

അസമിലെ ഗുവഹാത്തി മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ബിജുലി കലിത മേധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബിജുലി അഞ്ച് ലക്ഷത്തിലധികം വോട്ടിന് വിജയിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞു.

ബംഗാളിൽ പോളിങ്ങ് ബൂത്തിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി

ബംഗാളിലെ കൂച്ച് ബിഹാര്‍ ജില്ലയിലെ ഫാലിമാരിയില്‍ പോളിങ്ങ് ബൂത്തിന് 200 മീറ്റര്‍ അകലെ നിന്നും പൊലീസ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി.

ബംഗാളിലെ കൂച്ച് ബിഹാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയ റോയ് ചൗധരി വോട്ട് രേഖപ്പെടുത്തി

ത്രിപുരയില്‍ കനത്ത പോളിങ്ങ്

ഉച്ചതിരിഞ്ഞ് 3 മണിവരെയുള്ള കണക്കുകള്‍ പ്രകാരം ത്രിപുരയില്‍ രേഖപ്പെടുത്തിയത് 68.11 ശതമാനം വോട്ടുകള്‍. ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തരാഖണ്ഡിൽ പോളിഗ് സമയം അവസാനിച്ചു. വൈകിട്ട് അഞ്ചുമണി വരെയായിരുന്നു ഇവിടെ പോളിങ്ങ്

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പോളിങ്ങ് അവസാനിച്ചു

അരുണാചൽ, അസം, ഛത്തീസ്ഗഡ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം,ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് പോളിംഗ് സമയം അവസാനിച്ചത്.

102 മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വൈകിട്ട് അഞ്ച് വരെ 62.19 % പോളിംഗ്

മഹാരാഷ്ട്രയില്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ വൈകുന്നേരം അഞ്ച് മണി പിന്നിടുമ്പോള്‍ 54.85 ശതമാനം പോളിങ്ങ്.

  • രാംടെക് - 52.38%

  • നാഗ്പൂര്‍ -47.91%

  • ഭാന്ദ്ര-ഗോണ്ടിയ - 56.87%

  • ഗാഡ്ചിരോളി-ചിമോര്‍ -64.95%

  • ചന്ദ്രാപൂര്‍ - 55.11%

അസുദ്ദീന്‍ ഒവൈസി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എഐഎംഐഎം മേധാവി അസുദ്ദീന്‍ ഒവൈസി ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തില്‍ നിന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

നാഗാലാന്‍ഡിലെ ആറ് ജില്ലകളിലെ നാല് ലക്ഷത്തോളം വോട്ടര്‍മാരില്‍ ഒരാള്‍ പോലും വോട്ടുചെയ്യാനെത്തിയില്ലെന്ന് റിപ്പോർട്ട്

നാഗാലാന്‍ഡിലെ ആറ് കിഴക്കന്‍ ജില്ലകളില്‍ ബന്ദ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഒരാള്‍ പോലും വോട്ട് രേഖപ്പെടുത്താനെത്തിയില്ല. നാല് ലക്ഷത്തോളം വോട്ടര്‍മാരുള്ള ഇവിടെ ഒരാള്‍ പോലും വോട്ട് ചെയ്യാന്‍ എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. 'ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ് ടെറിട്ടറി'ക്ക് വേണ്ടിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളില്‍ മികച്ച പോളിങ്ങ്

ഉച്ചതിരിഞ്ഞ് 5 മണിക്കുള്ള കണക്ക് പ്രകാരം മധ്യപ്രദേശില്‍ 63.25 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. ചിന്ദ്വാരയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്ങ്, 73.85 ശതമാനം. ഏറ്റവും കുറവ് പോളിങ്ങ് സിദ്ധിയിലാണ്. 51.24 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്.

വൈകുന്നേരം അഞ്ച് മണിക്ക് ലഭ്യമായ കണക്കുകൾ പ്രകാരം  അസം, പുതുച്ചേരി, ത്രിപുര, ബംഗാൾ എന്നിവിടങ്ങളിൽ പോളിങ്ങ്  70 ശതമാനം കടന്നു

അഞ്ച് മണിക്ക് ലഭ്യമായ കണക്ക് പ്രകാരം ഏറ്റവും കുറവ് പോളിങ്ങ് ബിഹാറിലാണ്. 46.32 ശതമാനമാണ് ഇവിടെ വൈകുന്നേരം അഞ്ച് മണിവരെ പോൾ ചെയ്യപ്പെട്ടത്. അരുണാചൽ പ്രദേശ്, ജമ്മുകശ്മീർ, മധ്യപ്രദേശ്, മണിപ്പൂർ, മേഘാലയ, സിക്കിം, തമിഴ്നാട് എന്നിവിടങ്ങളിൽ പോളിങ്ങ് 60ശതമാനത്തിന് മുകളിലാണ് പോളിങ്ങ്

  • ആൻഡമാൻ നിക്കോബാർ - 56.87%

  • അരുണാചൽ പ്രദേശ് - 64.07%

  • അസം -70.77%

  • ബിഹാർ - 46.32%

  • ഛത്തീസ്ഗഡ് - 63.41%

  • ജമ്മു കാശ്മീർ - 65.08%

  • ലക്ഷദ്വീപ് - 59.02%

  • മധ്യപ്രദേശ് - 63.25%

  • മഹാരാഷ്ട്ര - 54.85%

  • മണിപ്പൂർ - 68.58%

  • മേഘാലയ - 69.91%

  • മിസോറാം -52.91%

  • നാഗാലാൻഡ് - 55.97%

  • പുതുച്ചേരി - 72.84%

  • രാജസ്ഥാൻ - 50.27%

  • സിക്കിം - 68.06%

  • തമിഴ്നാട് - 62.08%

  • ത്രിപുര - 76.10%

  • ഉത്തർപ്രദേശ് - 57.54%

  • ഉത്തരാഖണ്ഡ് - 53.56%

  • ബംഗാൾ - 77.57%

ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളില്‍ മികച്ച പോളിങ്ങ്

വൈകുന്നേരം അഞ്ചു മണിക്ക് മധ്യപ്രദേശില്‍ 63.25 ശതമാനം പോളിങ്ങ്.

  • ബാലാഘട്ട് 71.08%

  • ചിന്ദ്വാര 73.85%

  • ജബല്‍പൂര്‍ 56.74%,

  • മണ്ഡല 68.31%

  • ഷാഡോള്‍ 59.91%

  • സിദ്ധി 51.24%

നക്സൽ സ്വാധീന മേഖലയായ ബസ്തറില്‍ വൈകുന്നേരം അഞ്ച് മണി വരെ മികച്ച പോളിങ്ങ്

ഛത്തീസ്ഗഡിലെ നക്‌സല്‍ സ്വാധീനമേഖലയായ ബസ്തറില്‍ വൈകുന്നേരം അഞ്ച് മണി വരെ 63.41 ശതമാനം പോളിങ്ങ്.

രാജസ്ഥാനില്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 12 ലോക്‌സഭാ മണ്ഡലങ്ങളില്‍ വൈകുന്നേരം അഞ്ച് മണിക്ക് ലഭ്യമായ കണക്കുകള്‍ പ്രകാരം രേഖപ്പെടുത്തിയത് 50 ശതമാനം പോളിങ്ങ്

ഗംഗാനഗറിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്ങ്. 60.29 ശതമാനം ആണ് ഇവിടെ പോളിങ്ങ്. ഏറ്റവും കുറവ് പോളിങ്ങ് കരൗലി ലോല്‍പൂരിലാണ്, 42.53 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയ പോളിങ്ങ്.

  • ചുരു 56.52%

  • ദൗസ 45.63%

  • ഗംഗാനഗര്‍ 60.29%

  • ആല്‍വാര്‍ 53.31%

  • ഭരത്പൂര്‍ 45.48%

  • ബിക്കാനീര്‍ 48.87%

  • ജെയ്പൂര്‍ 56.57%

  • ജെയ്പൂര്‍ റൂറല്‍ 48.67%

  • ജുന്‍ജുനു 44.97%

  • കരൗലി ലോല്‍പുര്‍ 42.53%

  • നാഗൂര്‍ 49.92%

  • സിക്കര്‍ 48.85%

ഉത്തര്‍പ്രദേശില്‍ വൈകുന്നരം അഞ്ച് മണിവരെ രേഖപ്പെടുത്തിയത് 57.54 ശതമാനം പോളിങ്ങ്

ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്ന എട്ട് മണ്ഡലങ്ങളില്‍ വൈകുന്നേരം അഞ്ച് മണിയുടെ കണക്ക് പ്രകാരം 57.54 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.

ഉത്തരാഖണ്ഡിലെ അഞ്ച് ലോക്‌സഭാ സീറ്റിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വൈകുന്നേരം അഞ്ച് മണിക്ക് ലഭ്യമായ കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 53 ശതമാനം പോളിങ്ങ്

17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന വോട്ടെടുപ്പ് പൂർത്തിയായി  

ഏറ്റവും ഒടുവിൽ പുറത്ത് വന്ന പോളിങ്ങ് കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തിയത് ത്രിപുരയിലാണ് രണ്ടാമത് ബംഗാളും മൂന്നാമത് പുതുച്ചേരിയുമാണ്. ഏറ്റവും കുറവ് പോളിങ്ങ് ബിഹാറിലാണ്.

  • ആന്‍ഡമാന്‍ നിക്കോബാര്‍ - 56.87%

  • അരുണാചല്‍ പ്രദേശ് -64.07%

  • അസം -70.77%

  • ബിഹാര്‍ - 46.32%

  • ഛത്തീസ്ഗഡ് - 63.41%

  • ജമ്മു കാശ്മീര്‍ - 65.08%

  • ലക്ഷദ്വീപ് - 59.02%

  • മധ്യപ്രദേശ് - 63.25%

  • മഹാരാഷ്ട്ര - 54.85%

  • മണിപ്പൂര്‍ - 68.58%

  • മേഘാലയ - 70.87%

  • മിസോറാം -54.18%

  • നാഗാലാന്‍ഡ് - 56.77%

  • പുതുച്ചേരി - 72.84%

  • രാജസ്ഥാന്‍ - 51.16%

  • സിക്കിം - 68.06%

  • തമിഴ്‌നാട് - 62.20%

  • ത്രിപുര - 79.94%

  • ഉത്തര്‍പ്രദേശ് - 57.66%

  • ഉത്തരാഖണ്ഡ് - 53.65%

  • ബംഗാള്‍ - 77.57%

ഏറ്റവും ഒടുവിൽ വന്ന കണക്കുകൾ പ്രകാരം തിരഞ്ഞെടുപ്പ് നടന്ന 102 മണ്ഡലങ്ങളിൽ 80 ശതമാനത്തിന് മുകളിൽ പോളിങ്ങ് കവിഞ്ഞത് 16 മണ്ഡലങ്ങളിൽ

ബംഗാളില്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും പോളിങ്ങ് ശതമാനം 80 കടന്നു. തമിഴ്നാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ പോളിങ്ങ് ശതമാനം 80 കടന്നു. ധര്‍മ്മപുരി, നാമക്കല്‍ മണ്ഡലങ്ങളിലാണ് പോളിങ്ങ് ശതമാനം 80 പിന്നിട്ടത്. മണിപ്പൂരിലെ രണ്ട് മണ്ഡലങ്ങളിലും 80 ശതമാനത്തിലേറെയാണ് പോളിങ്ങ്. ലക്ഷദ്വീപിലും പുതുച്ചേരിയിലും പോളിങ്ങ് ശതമാനം 80ന് മുകളിലാണ്. ത്രിപുരയില്‍ വോട്ടെടുപ്പ് നടന്ന ഒരു മണ്ഡലത്തിലും പോളിങ്ങ് ശതമാനം 80 കവിഞ്ഞു. സിക്കിമിലെ ഏക മണ്ഡലത്തിലും പോളിങ്ങ് 80 ശതമാനത്തിന് മുകളിലാണ്. മധ്യപ്രദേശില്‍ കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് മത്സരിക്കുന്ന ചിന്ദ്വാരയിലും പോളിങ്ങ് 80 ശതമാനത്തിന് മുകളിലാണ്. അസമിലെ കാസിരംഗ മണ്ഡലത്തിലും അരുണാചല്‍ പ്രദേശിലെ അരുണാചല്‍ ഈസ്റ്റ് മണ്ഡലത്തിലും പോളിങ്ങ് ശതമാനം 80 പിന്നിട്ടു. മേഘാലയിലെ ടുറ മണ്ഡലത്തിലും നാഗാലാന്‍ഡിലെ ഏക സീറ്റിലും പോളിങ്ങ് 80 ശതമാനത്തിന് മുകളിലാണ്.

രാജ്യത്തെ 102 മണ്ഡലങ്ങളിലേയ്ക്ക് ആദ്യഘട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഏഴുമണിക്ക് പുറത്ത് വന്ന കണക്ക് പ്രകാരം പോളിങ്ങ് ശതമാനം 60.03

17 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 സീറ്റുകളിലേയ്ക്ക് ആദ്യഘട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ 62.37ശതമാനം പോളിങ്ങ്.

ഏറ്റവും ഒടുവിൽ പുറത്ത് വന്ന പോളിങ്ങ് കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തിയത് ത്രിപുരയിലാണ് രണ്ടാമത് ബംഗാളും മൂന്നാമത് മേഘാലയയുമാണ്. ഏറ്റവും കുറവ് പോളിങ്ങ് ബിഹാറിലാണ്.

  • ആന്‍ഡമാന്‍ നിക്കോബാര്‍ (1) - 56.87%

  • അരുണാചല്‍ പ്രദേശ് (2) -67.15%

  • അസം (5) -72.10%

  • ബിഹാര്‍ (4) - 48.50%

  • ഛത്തീസ്ഗഡ് (1) - 63.41%

  • ജമ്മു കാശ്മീര്‍ (1) - 65.08%

  • ലക്ഷദ്വീപ് (1)- 70.59%

  • മധ്യപ്രദേശ് (6) - 64.77%

  • മഹാരാഷ്ട്ര (5) - 55.35%

  • മണിപ്പൂര്‍ (2) - 69.13%

  • മേഘാലയ (2) - 74.21%

  • മിസോറാം (1) -54.23%

  • നാഗാലാന്‍ഡ് (1) - 56.91%

  • പുതുച്ചേരി (1) - 73.50%

  • രാജസ്ഥാന്‍ (12) - 56.58%

  • സിക്കിം (1) - 69.47%

  • തമിഴ്‌നാട് (39) - 72.09%

  • ത്രിപുര (1) - 80.17%

  • ഉത്തര്‍പ്രദേശ് (8) - 58.49%

  • ഉത്തരാഖണ്ഡ് (5) - 54.06%

  • ബംഗാള്‍ (3) - 77.57%

logo
Reporter Live
www.reporterlive.com