'കെജ്‍രിവാൾ ആകെ കഴിച്ചത് മൂന്ന് മാമ്പഴം, എങ്ങനെ ഷു​ഗർ കൂടുമെന്നാണ്?' കോടതിയിൽ വാദം, പ്രതിവാദം

പ്രമേഹരോ​ഗിയായ കെജ്‍രിവാളിന് ഇൻസുലിൻ അനുവദിക്കണമെന്ന ഹർജി പരി​ഗണിക്കുമ്പോഴാണ് റോസ് അവന്യു കോടതിയിൽ മധുരം സംബന്ധിച്ച വാദപ്രതിവാദങ്ങളുയർന്നത്.
'കെജ്‍രിവാൾ ആകെ കഴിച്ചത് മൂന്ന് മാമ്പഴം, എങ്ങനെ ഷു​ഗർ കൂടുമെന്നാണ്?' കോടതിയിൽ വാദം, പ്രതിവാദം

ഡൽഹി: മധുരം കഴിച്ച് പ്രമേഹം വർധിപ്പിച്ച് മെഡിക്കൽ ജാമ്യം നേടാനാണ് അരവിന്ദ് കെജ്‍രിവാളിന്റെ ശ്രമമെന്ന ഇഡി വാദം എതിർത്ത് കോടതിയിൽ അദ്ദേഹത്തിന്റെ അഭിഭാഷകർ. പ്രമേഹരോ​ഗിയായ കെജ്‍രിവാളിന് ഇൻസുലിൻ അനുവദിക്കണമെന്ന ഹർജി പരി​ഗണിക്കുമ്പോഴാണ് റോസ് അവന്യു കോടതിയിൽ മധുരം സംബന്ധിച്ച വാദപ്രതിവാദങ്ങളുയർന്നത്.

48 തവണയാണ് കെ്ജ‍രിവാൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന ആഹാരം കഴിച്ചത്. ഇതിൽ മൂന്നു തവണയായി മൂന്ന് മാമ്പഴം മാത്രമാണ് അദ്ദേഹം കഴിച്ചത്. പ്രസാദമായി ഒരിക്കൽ ആലുപൂരിയും കഴിച്ചു. മാമ്പഴത്തിലെ ​ഗ്ലിസമിക് ഇൻഡക്സ് (51) വെള്ള ചോറിലേതിലും (73) കുറവാണ്. അത് ഡയറ്റിൽ അനുവദനീയവുമാണെന്ന് കെജ്‍രിവാളിന്റെ അഭിഭാഷകൻ മനു അഭിഷേക് സിം​ഗ്വി കോടതിയിൽ വാദിച്ചു.

ജയിലിൽ കെജ്‍രിവാളിന് ഇൻസുലിൻ അനുവദിക്കുന്നില്ലെന്നും ഇത് അദ്ദേഹത്തെ കൊല്ലാനുള്ള നീക്കത്തിന്റെ ഭാ​ഗമാണെന്നും എഎപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രമേഹനില ഉയർത്തി മെഡിക്കൽ ജാമ്യം നേടാനായി കെജ്‍രിവാൾ മാമ്പഴവും ആലുപൂരിയും മധുരപലഹാരങ്ങളും ധാരാളമായി കഴിക്കുകയാണെന്ന് ഇഡി വാദിച്ചതിനു പിന്നാലെയാണ് എഎപി ഈ ആരോപണം ഉന്നയിച്ചത്. കെജ്‍രിവാൾ ആറ് തവണ കഴിച്ചതും ഷു​ഗർഫ്രീ പലഹാരങ്ങളായിരുന്നെന്ന് അഭിഭാഷകൻ പറഞ്ഞു. ഏപ്രിൽ ഒന്നിലെ ഉത്തരവ് പ്രകാരം ഷു​ഗർ ലെവൽ‌ നിലനിർത്താൻ കെജ്‍രിവാളിന് ​ഗ്ലൂക്കോസ്, മിഠായികൾ, വാഴപ്പഴം എന്നിവ കഴിക്കാവുന്നതാണെന്നും ഇഡി ആരോപണത്തിന് മറുപടിയായി അഭിഭാഷകൻ കോടതിയെ അറിയിച്ചു.

'അവർ പറയുന്നത് കെജ്‍രിവാൾ പ്രമേഹരോ​ഗിയാണെന്നും കൂടുതൽ മധുരം കഴിച്ച് കോടതിയിൽ പോയി ജാമ്യം നേടാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നുമാണ്. എന്തൊരു പരിഹാസ്യമാണ് ഇഡി നീക്കം'- മനു അഭിഷേക് സിം​ഗ്വി പ്രതികരിച്ചു.

'കെജ്‍രിവാൾ ആകെ കഴിച്ചത് മൂന്ന് മാമ്പഴം, എങ്ങനെ ഷു​ഗർ കൂടുമെന്നാണ്?' കോടതിയിൽ വാദം, പ്രതിവാദം
നവകേരള ബസ് സർവ്വീസ് നടത്തുക കോഴിക്കോട് - ബംഗളുരു റൂട്ടിൽ? തീരുമാനം ഉടൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com