ബെടഗരി വൈസ് ചെയര്‍മാന്റെ മകനെയും മൂന്ന് ബന്ധുക്കളെയും വെട്ടിക്കൊന്നു;മറ്റുള്ളവരെയും കൊല്ലാന്‍ ശ്രമം

ബെടഗരി വൈസ് ചെയര്‍മാന്റെ മകനെയും മൂന്ന് ബന്ധുക്കളെയും വെട്ടിക്കൊന്നു;മറ്റുള്ളവരെയും കൊല്ലാന്‍ ശ്രമം

കാര്‍ത്തിക്കിന്റെ വിവാഹ നിശ്ചയത്തിന് അതിഥികളായെത്തിയ ബന്ധുക്കള്‍ വീടിന്റെ ഒന്നാം നിലയില്‍ ഉറങ്ങുകയായിരുന്നു.

മംഗളൂരു: കര്‍ണാടകത്തിലെ ഗഡക് ജില്ലയില്‍ ബെടഗരി നഗരസഭ വൈസ് ചെയര്‍മാന്‍ സുനന്ദ ബകലെയുടെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മകന്‍ കാര്‍ത്തിക് ബകലെ(27), ബന്ധുക്കളായ പരശുരാമ(55), ഭാര്യ ലക്ഷ്മി(45), മകള്‍ അനക്ഷ(16) എന്നിവരാണ് കൊല്ലപ്പെട്ടത്.

കാര്‍ത്തിക്കിന്റെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടക്കാനിരിക്കേയാണ് ആക്രമണം നടന്നത്. മുന്‍ വാതിലില്‍ മുട്ടിയ ശേഷം വീടിന്റെ ബാല്‍ക്കണി വഴിയാണ് അക്രമികള്‍ കയറിയതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ബി എസ് നെമ ഗൗഡ പറഞ്ഞു.

കാര്‍ത്തിക്കിന്റെ വിവാഹ നിശ്ചയത്തിന് അതിഥികളായെത്തിയ ബന്ധുക്കള്‍ വീടിന്റെ ഒന്നാം നിലയില്‍ ഉറങ്ങുകയായിരുന്നു. താഴത്തെ നിലയില്‍ കിടന്ന കാര്‍ത്തിക് മുകളില്‍ നിന്ന് നിലവിളി കേട്ട് ചെന്നപ്പോഴാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. വൈസ് ചെയര്‍മാനും ഭര്‍ത്താവ് പ്രകാശ് ബകലെയും ഉറങ്ങിയ മുറിയുടെ വാതിലിലും അക്രമികള്‍ മുട്ടിയെങ്കിലും പുറത്തെ ബഹളം അറിഞ്ഞതിനാല്‍ വാതില്‍ തുറക്കാതെ പൊലീസിനെ വിളിക്കുകയായിരുന്നു. ഇതറിഞ്ഞ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com