ടിക്കറ്റില്ലാത്ത യാത്രക്കാർ എസി കംപാർട്മെൻ്റ് കയ്യേറി; വാതിലടച്ചു, ടിടിഇ ട്രെയിന് പുറത്ത്

ടിക്കറ്റില്ലാത്ത ആളുകൾ എ സി കോച്ചിൽ കയറുകയും വാതിൽ അകത്തുനിന്ന് അടയ്ക്കുകയും ചെയ്യുകയായിരുന്നു
ടിക്കറ്റില്ലാത്ത യാത്രക്കാർ എസി കംപാർട്മെൻ്റ് കയ്യേറി; വാതിലടച്ചു, ടിടിഇ ട്രെയിന് പുറത്ത്

ഏറ്റവും തിരക്കുള്ള യാത്രാ സംവിധാനമാണ് ട്രെയിൻ. വന്ദേഭാരതടക്കമുള്ള ട്രെയിനുകൾ ഉണ്ടെങ്കിലും ട്രെയിനിലെ തിരക്കിന് യാതൊരു കുറവും വന്നിട്ടില്ല. ട്രെയിനുകളിൽ ജനറൽ ടിക്കറ്റെടുത്ത യാത്രക്കാർ ജനറൽ കംപാർട്ട്മെന്റിൽ കയറാൻ സ്ഥലമില്ലാതെ റിസർവേഷൻ കംപാർട്ട്മെന്റിൽ യാത്ര ചെയ്യുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ഒരു യാത്രക്കാരൻ എക്സിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ടിക്കറ്റില്ലാത്ത ആളുകൾ എ സി കോച്ചിൽ കയറുകയും വാതിൽ അകത്തുനിന്ന് അടയ്ക്കുകയും ചെയ്തതായാണ് വീഡിയോ. ഇതോടെ ടിടിഇ വാഹനത്തിന് പുറത്തായി. ടിടിഇയും എസി ടിക്കറ്റെടുത്ത യാത്രക്കാരും കോച്ചിൽ കയറാനാകാതെ പുറത്ത് നിൽക്കുന്നത് വീഡിയോയിൽ കാണാം. ടിക്കറ്റില്ലാത്ത ആളുകൾ എ സി കംപാർട്ട്മെന്റ് കയ്യടക്കി, ആരെങ്കിലും ബുള്ളറ്റ് ട്രെയിൻ എന്ന് പറയുന്നുണ്ടായിരുന്നോ? എന്ന ക്യാപ്ഷനോടെയാണ് ജയേഷ് എന്നയാൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏതാണ് ട്രെയിനെന്നോ മറ്റ് വിവരങ്ങളോ പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല.

വീഡിയോയിലെ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇത്തരത്തിൽ റിസർവേഷൻ ടിക്കറ്റില്ലാതെ കയറുന്നവർക്ക് പിഴ ചുമത്തണമെന്നാണ് ചിലരുടെ ആവശ്യം. എന്നാൽ പിഴ താത്കാലിക പരിഹാരം മാത്രമായിരിരക്കുമെന്നും തിരക്കുള്ള റൂട്ടിൽ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നുമാണ് മറ്റ് ചിലർ ആവശ്യപ്പെടുന്നത്. ബയോമെട്രിക് സംവിധാനം കൊണ്ടുവരണമെന്നും മെട്രോയ്ക്ക് സമാനമായ ടിക്കറ്റിങ് രീതി കൊണ്ടുവരണമെന്നുമടക്കമുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്.

ടിക്കറ്റില്ലാത്ത യാത്രക്കാർ എസി കംപാർട്മെൻ്റ് കയ്യേറി; വാതിലടച്ചു, ടിടിഇ ട്രെയിന് പുറത്ത്
'ബിജെപിക്ക് ഇനിയും അയിത്തം കല്പിക്കേണ്ടതില്ല'; മോദിയെ പ്രകീർത്തിച്ച് വരാപ്പുഴ അതിരൂപത മുഖപത്രം

Related Stories

No stories found.
logo
Reporter Live
www.reporterlive.com