'ന്യൂനപക്ഷ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ അഭയം തേടുന്നു'; രാഹുലിനെ പരിഹസിച്ച് ഗുലാം നബി ആസാദ്

ന്യൂനപക്ഷത്തിന് മേൽക്കൈയുള്ള മണ്ഡലത്തിൽ രാഹുൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
'ന്യൂനപക്ഷ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ അഭയം തേടുന്നു'; രാഹുലിനെ പരിഹസിച്ച് ഗുലാം നബി ആസാദ്

ഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് രാഹുൽ ​ഗാന്ധിക്ക് മത്സരിക്കേണ്ടെന്ന് പരിഹസിച്ച് മുൻ കോൺ​ഗ്രസ് നേതാവും ഡെമോക്രാറ്റിക് പ്രോ​ഗ്രസീവ് ആസാദ് പാർട്ടി അദ്ധ്യക്ഷനുമായ ഗുലാം നബി ആസാദ്. കേരളത്തിലെ വയനാട് മണ്ഡലത്തിൽ നിന്ന് രാഹുൽ മത്സരിക്കുന്നതിനെ പരാമർശിച്ചാണ് ഗുലാം നബി ആസാ​ദിന്റെ പരി​ഹാസം. ന്യൂനപക്ഷത്തിന് മേൽക്കൈയുള്ള മണ്ഡലത്തിൽ രാഹുൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് മത്സരിക്കാൻ തയ്യാറാകാത്തത്? ബിജെപിക്കെതിരെയാണ് പോരാട്ടമെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ പ്രവർത്തികൾ അത് പറയുന്നില്ല. എന്തുകൊണ്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഓടിപ്പോയി ന്യൂനപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ അഭയം തേടുന്നു? - ഗുലാം നബി ആസാദ് ചോദിച്ചു.

നാഷണൽ കോൺഫറൻസിന്റെ ഒമർ അബ്ദുള്ളയെയും രാഹുൽ ​ഗാന്ധിയെയും സ്പൂൺ ഫീഡ് കിഡ്സ് എന്നാണ് വിശേഷിപ്പിച്ചത്. അവർക്ക് ഒന്നും സ്വയം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിക്കെതിരെ ശക്തമായ പോരാട്ടമാണ് രാഹുൽ നയിക്കുന്നതെന്ന കോൺ​ഗ്രസിന്റെ അവകാശവാദവും ​ഗുലാം നബി ആസാദ് തള്ളി.

2022 ൽ കോൺ​ഗ്രസ് വിട്ട ​ഗുലാം നബി ആസാദ് ഡെമോക്രാറ്റിക് പ്രോ​ഗ്രസീവ് ആസാദ് പാർട്ടി രൂപീകരിച്ചിരുന്നു.

'ന്യൂനപക്ഷ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ അഭയം തേടുന്നു'; രാഹുലിനെ പരിഹസിച്ച് ഗുലാം നബി ആസാദ്
കാസർക്കോട്ട് മോക്പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക്; പരിശോധിക്കണമെന്ന് സുപ്രീം കോടതി

Related Stories

No stories found.
logo
Reporter Live
www.reporterlive.com