'നീതിപൂര്‍ണമായ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബിജെപിക്ക് 180 സീറ്റ് മാത്രം'; പ്രിയങ്ക ഗാന്ധി

യുപിയിലെ സഹരണ്‍പൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രിയങ്ക എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു.
'നീതിപൂര്‍ണമായ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബിജെപിക്ക് 180 സീറ്റ് മാത്രം'; പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 400ല്‍ അധികം സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. എന്തിന്റെ അടിസ്ഥാനത്തിലാണ് 400ല്‍ അധികം സീറ്റ് നേടുമെന്ന് അവര്‍ പറയുന്നതെന്നും പ്രിയങ്ക ചോദിച്ചു. യുപിയിലെ സഹരണ്‍പൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രിയങ്ക എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു.

എന്തിന്റെ അടിസ്ഥാനത്തിലാണ് 400ല്‍ അധികം സീറ്റ് നേടുമെന്ന് അവര്‍ പറയുന്നത്. അവര്‍ ജോത്സ്യന്മാരാണോ? ഒന്നുകില്‍ അവര്‍ നേരത്തെ തന്നെ എന്തെങ്കിലും ചെയ്തിട്ടുണ്ടാകണം. അതുകൊണ്ടാകാം നാനൂറില്‍ അധികം നേടുമെന്ന് പറയുന്നത്. അല്ലാത്തപക്ഷം എങ്ങനെയാണ് നാനൂറ് സീറ്റ് നേടുമെന്ന് പറയുന്നത്. അല്ലാത്ത പക്ഷം എങ്ങനെയാണ് നാനൂറ് സീറ്റ് നേടുമെന്ന് അവര്‍ക്ക് പറയാന്‍ കഴിയുക?. ഇന്ന് രാജ്യത്ത് വോട്ടിങ് മെഷീനില്‍ ക്രമക്കേട് കാണിക്കാതെ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബിജെപിക്ക് 180ല്‍ അധികം സീറ്റുകള്‍ നേടാനാകില്ലെന്ന് തനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. വാസ്തവത്തില്‍ 180ല്‍ കുറവ് സീറ്റുകളെ അവര്‍ക്ക് നേടാനാകൂയെന്നും പ്രിയങ്ക പറഞ്ഞു.

തൊഴിലില്ലായ്മയെ കുറിച്ചും പണപ്പെരുപ്പത്തെ കുറിച്ചും ബിജെപി സംസാരിക്കുന്നില്ല. കര്‍ഷകരും സ്ത്രീകളും നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കുറിച്ച് അവര്‍ സംസാരിക്കുന്നില്ല. ജനങ്ങളെ ശ്രദ്ധ തിരിച്ചുവിടാനുള്ള സംഭാഷണങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com