'ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ല'; പ്രവർത്തകരോട് ബിജെപി സ്ഥാനാ‍ർത്ഥി

യോ​ഗത്തിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്
'ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ല'; പ്രവർത്തകരോട് ബിജെപി സ്ഥാനാ‍ർത്ഥി

ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ലെന്ന് ബിജെപിയുടെ അമരാവതി സ്ഥാനാർത്ഥി നവ്നീത് റാണ. പാർട്ടി പ്രവർത്തകരുമായി സംസാരിക്കവെയാണ് റാണയുടെ വാക്കുകൾ. യോ​ഗത്തിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ഒരു ​ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെത്തന്നെ നമുക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരാടണം. മുഴുവൻ വോട്ട‍ർമാരെയും ബൂത്തിലെത്തിക്കണം. മോദി തരം​ഗമുണ്ടെന്ന മിഥ്യാധാരണയിൽ ഇരിക്കരുത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി തരം​ഗമുണ്ടായിട്ടും ഞാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചിട്ടുണ്ട് - റാണ പറഞ്ഞു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമരാവതിയിൽ നിന്ന് എൻസിപിയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച റാണ വിജയിച്ചിരുന്നു. ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായാണ് റാണ മത്സരിക്കുന്നത്. അതേസമയം എതിർപക്ഷം റാണയുടെ വാക്കുകൾ ഏറ്റെടുത്ത് ബിജെപിയെ തിരിച്ചടിക്കുകയാണ്. മോദി തംരഗമില്ലെന്ന നവ്നീത് റാണയുടെ വാക്കുകൾ സത്യമാണെന്നാണ് എൻസിപി ശരത്പവാർ പക്ഷവും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും പറയുന്നത്.

റാണ പറഞ്ഞത് എന്താണോ അത് സത്യമാണ്. മോദി തരംഗമില്ല എന്ന് ബിജെപിക്ക് തന്നെ അറിയാം. പ്രതിപക്ഷ നേതാക്കളെ ഓരോരുത്തരെയായി പൂട്ടാൻ ബിജെപി ശ്രമിക്കുന്നത് ഇതുകൊണ്ടാണെന്നും എൻസിപി ആരോപിച്ചു. ബിജെപി പാളയത്തിൽ ഭയം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഗ്രാമപഞ്ചായത്തിലേതെന്ന പോലെ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്നത്. മോദിക്ക് സ്വന്തം സിറ്റിങ് സീറ്റിൽ മത്സരിച്ച് ജയിക്കാൻ കഴിയുമോ എന്നത് തന്നെ ചോദ്യചിഹ്നമാണെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ പക്ഷം വക്താവ് സഞ്ജയ് റാവത്തിന്റെ പരിഹാസം.

'ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ല'; പ്രവർത്തകരോട് ബിജെപി സ്ഥാനാ‍ർത്ഥി
മോദി കൈകൊട്ടാൻ പറയുന്നു, സമുദ്രത്തിനടിയിൽ പോകുന്നു, എല്ലാം നാടകങ്ങൾ; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

Related Stories

No stories found.
logo
Reporter Live
www.reporterlive.com