മാവോയിസ്റ്റ് വധം; ഛത്തീസ്ഗഢിൽ സുരക്ഷ ശക്തമാക്കി

കൂടുതൽ ആയുധങ്ങൾ അടക്കം മേഖലയിൽ നിന്ന് കണ്ടെടുത്തു എന്നാണ് വിവരം
മാവോയിസ്റ്റ് വധം; ഛത്തീസ്ഗഢിൽ സുരക്ഷ ശക്തമാക്കി

ഡൽഹി: ബസ്തറിലെ കാങ്കറിൽ 29 മാവോയിസ്റ്റുകളെ വധിച്ച ഏറ്റുമുട്ടലിന് പിന്നാലെ ഛത്തീസ്ഗഢിൽ സുരക്ഷ ശക്തമാക്കി. കാങ്കറിലെ നിബിഡ വനത്തിൽ സുരക്ഷ സേന പരിശോധന തുടരുകയാണ്. കൂടുതൽ ആയുധങ്ങൾ അടക്കം മേഖലയിൽ നിന്ന് കണ്ടെടുത്തു എന്നാണ് വിവരം. ബസ്തറിൽ നിലവിലുള്ള 65,000 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമെ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും.

മാവോയിസ്റ്റുകൾക്കെതിരായ നടപടി ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സംസ്ഥാന സർക്കാർ തീരുമാനം. കേന്ദ്ര സർക്കാരിൻ്റെ പൂർണ്ണ പിന്തുണ സംസ്ഥാന സർക്കാരിനുണ്ട്. ഛത്തീസ്ഗഢിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റുമുട്ടലിനാണ് കഴിഞ്ഞ 24 മണിക്കൂർ സാക്ഷ്യം വഹിച്ചത്. ബസ്തർ മേഖലയിൽ ഈ വർഷം മാത്രം 79 മാവോയിസ്റ്റുകളെ സുരക്ഷ സേന വധിച്ചു.

മാവോയിസ്റ്റ് വധം; ഛത്തീസ്ഗഢിൽ സുരക്ഷ ശക്തമാക്കി
ഛത്തീസ്ഗഡിലെ നക്‌സല്‍ ഓപ്പറേഷന്‍; 29 പേരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില്‍ ശങ്കര്‍ റാവുവും

Related Stories

No stories found.
logo
Reporter Live
www.reporterlive.com