സൽമാൻ ഖാന്റെ വീടിനു നേരെ വെടിവെയ്പ്പ്; പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

ഇരുവരും ഉപയോഗിച്ചതായി സംശയിക്കുന്ന ബൈക്ക് സൽമാൻ്റെ വസതിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ നിന്നും കണ്ടെടുത്തിരുന്നു
സൽമാൻ ഖാന്റെ വീടിനു നേരെ വെടിവെയ്പ്പ്; പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിനു നേരെ വെടിവെയ്പ്പ് നടന്ന സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ട് മുംബൈ പൊലീസ്. രണ്ട് പ്രതികളുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. ഇവരിൽ ഒരാൾ വെള്ള ടീ ഷർട്ടും കറുത്ത ജാക്കറ്റും ഡെനിമും ധരിച്ചപ്പോൾ മറ്റൊരാൾ ചുവന്ന ടീ ഷർട്ടും ഡെനിംസുമാണ് ധരിച്ചിരിക്കുന്നത്. ഇരുവരും ഉപയോഗിച്ചതായി സംശയിക്കുന്ന ബൈക്ക് സൽമാൻ്റെ വസതിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ നിന്നും കണ്ടെടുത്തിരുന്നു.

ഇന്നു പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സൽമാൻ ഖാന്റെ വീടിനു നേരെ വെടിവെയ്പ്പ് നടന്നത്. അക്രമികൾ അഞ്ച് റൗണ്ട് വെടിവച്ചതായി പൊലീസ് വ്യക്തമാക്കി.  സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര നവനിർമ്മാൺ തലവൻ രാജ് താക്കറെ സൽമാന്റെ വസതിയിലെത്തിയിരുന്നു.

ജയിലിൽക്കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ നോട്ടപുളികളിൽ 10 അംഗ ഹിറ്റ്‌ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞവർഷം എൻഐഎ വെളിപ്പെടുത്തിയിരുന്നു. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടൽ ബിഷ്ണോയ് സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറൻസ് ബിഷ്ണോയ് പറയുന്നത്.

സൽമാൻ ഖാന്റെ വീടിനു നേരെ വെടിവെയ്പ്പ്; പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
സൽമാന്റെ വീടിനു നേരെ നടന്ന വെടിവെയ്പ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ

ബിഷ്ണോയിയുടെ സംഘത്തിലെ സംപത് നെഹ്റ സൽമാന്റെ ബാന്ദ്ര വസതി നിരീക്ഷിച്ചിരുന്നെന്നും ആക്രമിക്കാൻ തയ്യാറെടുപ്പ് നടത്തിയതായും ബിഷ്ണോയി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഹരിയാന പൊലീസിന്റെ ദൗത്യസേന നെഹ്റയെ പിടികൂടിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 11ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ പൊലീസ് നടന്റെ സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്കു മാറ്റി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com