കോണ്‍ഗ്രസ് സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; മഹത്തായ ഭൂതകാലം പ്രചോദനമാകണം: അമര്‍ത്യാസെന്‍

ഐക്യം പ്രതിപക്ഷത്തിന് ശക്തിപകരും
കോണ്‍ഗ്രസ് സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; മഹത്തായ ഭൂതകാലം പ്രചോദനമാകണം: അമര്‍ത്യാസെന്‍

കൊല്‍ക്കത്ത: അനൈക്യം മൂലമാണ് രാജ്യത്തെ പ്രതിപക്ഷത്തിന് പലയിടങ്ങളിലും അധികാരം നഷ്ടപ്പെട്ടതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യാസെന്‍. കോണ്‍ഗ്രസിന് സംഘടനാപരമായ നിരവധി പ്രശ്‌നങ്ങളുണ്ടെന്നും പരിഹാരം ആവശ്യമാണെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അമര്‍ത്യാസെന്നിന്റെ പ്രതികരണം.

ഐക്യം പ്രതിപക്ഷത്തിന് ശക്തിപകരും. പരിഹരിക്കേണ്ട നിരവധി സംഘടനാ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് നേരിടുന്നുണ്ട്. പാര്‍ട്ടിയുടെ മഹത്തായ ഭൂതകാലം അതിന് പ്രചോദനം ആകണം. ജെഡിയു, ആര്‍എല്‍ഡി എന്നിവര്‍ പുറത്തേക്ക് പോയതോടെ പ്രതിപക്ഷ മഹാസഖ്യമായ ഇന്‍ഡ്യാ മുന്നണിക്ക് തിരിച്ചടിയായെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.

ജാതി സെന്‍സസ് പരിഗണിക്കേണ്ട വിഷയമാണ്. എന്നാല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിയും ആരോഗ്യരംഗത്ത് പുരോഗതി കൈവരിച്ചും ലിംഗസമത്വം കൈവരിച്ചും രാജ്യത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അമര്‍ത്യാസെന്‍ അഭിപ്രായപ്പെട്ടു. ലിംഗ അസമത്വവും നിരക്ഷരതയുമാണ് രാജ്യത്തെ പിന്നാക്ക ജനവിഭാഗത്തിന് പുരോഗതി വൈവരിക്കുന്നതിന് വെല്ലുവിളിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച അമര്‍ത്യാസെന്‍ തുടര്‍ഭരണം ലഭിച്ചാല്‍ ഭരണഘടനയില്‍ മാറ്റം വരുത്തുമെന്ന ബിജെപി അവകാശവാദത്തോടും പ്രതികരിച്ചു. ബിജെപിയുടെ ഒറ്റ മതം ആശയത്തിന് ഗുണം ചെയ്യുമെന്നല്ലാതെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രയോജനമില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com